കോഴിക്കോട് - ദമാം ഫ്‌ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?

Last Updated:

168 യാത്രക്കാർ ഉൾപ്പെടെ 182 പേരുമായി കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
168 യാത്രക്കാർ ഉൾപ്പെടെ 182 പേരുമായി കരിപ്പൂരിൽ നിന്നും ദമാമിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 385 (Air India Express  IX 385 flight) വിമാനത്തിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിത ലാൻഡിംഗ് ഒരുക്കിയത് വെറും 45 മിനിട്ടിനുള്ളിൽ. എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ (എ.ഇ.ആർ.പി.) പ്രകാരമുള്ള എല്ലാ നടപടികളും വിമാനത്തിന്റെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ കൈക്കൊണ്ടിരുന്നു.
രാവിലെ 11.36ഓടെ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയുണ്ടായി. എ.ഇ.ആർ.പി. കോൾ ഔട്ട് പ്രകാരം കേരള പോലീസ്, അഗ്നിശമന സേന, ആശുപത്രികൾ എന്നിവയെ മുൻകൂട്ടി അറിയിക്കുകയും 12.03 മണിയോട് കൂടി സേവനങ്ങൾ മുഴുവൻ ഗേറ്റ് 11-ൽ ലഭ്യമാക്കുകയും ചെയ്തു. എ.ആർ.എഫ്.എഫിൽ നിന്നുള്ള മൂന്ന് ക്രാഷ് ഫയർ ടെൻഡറുകളും (എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്) റൺവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ആംബുലൻസുകളും വിന്യസിച്ചു.
advertisement
12.15ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മറ്റെല്ലാ വിമാനങ്ങളും കൃത്യസമയത്ത് സർവീസ് നടത്തി. യാത്രക്കാരെ 12.30ന് ടെർമിനൽ 2 ലേക്ക് കൊണ്ടുപോയി ലഘുഭക്ഷണം നൽകി. അതേ വിമാനത്തിൽത്തന്നെ വൈകിട്ട് 5.18 ന് യാത്രക്കാർ ദമാമിലേക്ക് പുറപ്പെട്ടു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോഴിക്കോട് - ദമാം ഫ്‌ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement