ഫ്രാൻസിൽ കണ്ടെത്തിയ 'വൈറ്റ് ഹൈഡ്രജൻ' ഭൂമിക്ക് അനുഗ്രഹമാകുന്നത് എങ്ങനെ?
- Published by:Anuraj GR
- trending desk
Last Updated:
എന്താണ് വൈറ്റ് ഹൈഡ്രജൻ? അത് എങ്ങനെയാണ് കണ്ടെത്തിയത്? ഇത് ഭൂമിക്ക് ഗുണകരമാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം
വടക്കുകിഴക്കൻ ഫ്രാൻസിൽ ‘വൈറ്റ് ഹൈഡ്രജൻ’ കണ്ടെത്തി ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തിൽ ഫോസിൽ ഇന്ധനങ്ങൾ കണ്ടെത്താനായി ഗവേഷണം നടത്തിയിരുന്ന രണ്ട് ശാസ്ത്രജ്ഞരാണ് വൈറ്റ് ഹൈഡ്രജൻ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വൈറ്റ് ഹൈഡ്രജൻ ശേഖരമാണിത്.
എന്താണ് വൈറ്റ് ഹൈഡ്രജൻ? അത് എങ്ങനെയാണ് കണ്ടെത്തിയത്? ഇത് ഭൂമിക്ക് ഗുണകരമാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.
എന്താണ് വൈറ്റ് ഹൈഡ്രജൻ?
ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വൈറ്റ് ഹൈഡ്രജനെ ഗോൾഡ് ഹൈഡ്രജനെന്നും നാച്വറൽ ഹൈഡ്രജനെന്നും അല്ലെങ്കിൽ ജിയോളജിയോ ഹൈഡ്രജൻ എന്നും വിളിക്കാറുണ്ട്. ഇവയുടെ ഉത്പാദന സമയത്ത് ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകില്ല. ഹൈഡ്രജൻ കത്തുമ്പോൾ ഉൽപ്പാദിപ്പിക്കുന്നത് വെള്ളമാണ്. അതിനാൽ ഇത് സൗരോർജ്ജത്തെക്കാളും കാറ്റിനെക്കാളും മികച്ച ഹരിത ഊർജ സ്രോതസായും കണക്കാക്കപ്പെടുന്നു.
സ്റ്റീൽ, ഷിപ്പിംഗ്, വ്യോമയാനം തുടങ്ങിയ പല മേഖലകളിലും ഗ്രീൻ ഹൈഡ്രജന് പകരമായി വൈറ്റ് ഹൈഡ്രജൻ ഉപയോഗിക്കാമെന്ന് ഡിഎൻഎയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രപഞ്ചത്തിൽ, ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന മൂലകങ്ങളിൽ ഒന്നു കൂടിയാണ് ഹൈഡ്രജൻ.
advertisement
2018-ൽ 98 ശതമാനം ഹൈഡ്രജൻ വാതകം ഉത്പാദിപ്പിക്കുന്ന ഒരു കിണർ മാലിയിൽ കണ്ടെത്തിയതോടെയാണ് വൈറ്റ് ഹൈഡ്രജൻ ശാസ്ത്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ കൗതുകമായി മാറിയത്. യുഎസ്, ഒമാൻ, മക്കി, കിഴക്കൻ യൂറോപ്പ്, റഷ്യ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ ഹൈഡ്രജൻ നിക്ഷേപങ്ങൾ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
ആഗോള തലത്തിൽ പതിനായിരക്കണക്കിന് ടൺ ഹൈഡ്രജൻ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. “ഇതിൽ ഭൂരിഭാഗവും വളരെ ചെറിയ ശേഖരങ്ങളോ വളരെ ദൂരെയുള്ള സ്ഥലങ്ങളിലോ കടൽത്തീരങ്ങളിലോ കാണപ്പെടുന്നവയോ ആയിരിക്കും, അല്ലെങ്കിൽ ഇതിന്റെ ഉത്പാദനത്തിന് വലിയ ചെലവു വരും. വെറും ഒരു ശതമാനമെങ്കിലും കണ്ടെത്താനും ഉത്പാദിപ്പിക്കാനും കഴിയുമെങ്കിൽ, 200 വർഷത്തേക്ക് നമുക്ക് 500 ദശലക്ഷം ടൺ ഹൈഡ്രജൻ ലഭിക്കും”, യുഎസ് ജിയോളജിക്കൽ സർവേയിലെ ജിയോകെമിസ്റ്റായ ജെഫ്രി എല്ലിസ് സിഎൻഎന്നിനോട് പറഞ്ഞു.
advertisement
എങ്ങനെയാണ് പുതിയ വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്?
ഫ്രാൻസിലെ ഖനന മേഖലയായ ലോറെയ്‌നിലുള്ള ഭൂഗർഭ ഉപരിതലത്തിലെ മീഥേൻ സാന്ദ്രത വിലയിരുത്തിയപ്പോഴാണ് ഈ കണ്ടെത്തൽ നടത്തിയത്. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാറ്റോയും ആഴത്തിൽ കുഴിച്ചപ്പോൾ വീണ്ടും കൂടുതൽ വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തി.
വൈറ്റ് ഹൈഡ്രജൻ ഭൂമിക്ക് അനുഗ്രഹമാകുമോ?
ഹരിതോർജ പദ്ധതികളിൽ ഹൈഡ്രജൻ ഉപയോഗിക്കാറുണ്ട്. യുഎസിലെ കൊളോമ, ഓസ്‌ട്രേലിയയിലെ ഗോൾഡ് ഹൈഡ്രജൻ തുടങ്ങിയ സംഘടനകൾ ഹൈഡ്രജന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രില്ലിംഗുകളും നടത്തുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഹൈഡ്രജൻ അത്യന്താപേക്ഷിതമാണ്. ഹരിതോർജ വിപണിയെ പൂർണമായും പരിവർത്തനം ചെയ്യാനുള്ള ശേഷിയും ഈ വാതകത്തിനുണ്ട്. വൈറ്റ് ഹൈഡ്രജൻ വിൽക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നിരവധി സ്റ്റാർട്ടപ്പുകൾ ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ഫ്രാൻസിൽ കണ്ടെത്തിയ ഈ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം ഏറെ പ്രധാന്യം അർഹിക്കുന്നതാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 01, 2023 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഫ്രാൻസിൽ കണ്ടെത്തിയ 'വൈറ്റ് ഹൈഡ്രജൻ' ഭൂമിക്ക് അനുഗ്രഹമാകുന്നത് എങ്ങനെ?