advertisement

വിദ്യാഭ്യാസ വിപ്ലവവുമായി പുനലൂർ: ബഥേൽ സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു

Last Updated:

സൗകര്യങ്ങളുടെ വിപുലീകരണം കുട്ടികളുടെ പഠന ശേഷി വർധിപ്പിക്കുന്നതിനൊപ്പം മാനസിക-ബൗദ്ധിക വികാസത്തിനും സഹായകരമാകണമെന്ന് മന്ത്രി ഗണേഷ് കുമാർ.

.
.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉറപ്പാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പുനലൂർ ബഥേൽ എം.ടി.എസ്.എസ്. യു.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറികളും ശതാബ്ദി സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ മണ്ഡലത്തിൽ 55 പുതിയ സ്കൂൾ കെട്ടിടങ്ങളും 44 അങ്കണവാടികളും നിർമ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗകര്യങ്ങളുടെ വിപുലീകരണം കുട്ടികളുടെ പഠന ശേഷി വർധിപ്പിക്കുന്നതിനൊപ്പം മാനസിക-ബൗദ്ധിക വികാസത്തിനും സഹായകരമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളുടെ നവീകരണം തുടരുകയാണെന്നും കല്ലടയാറിന് കുറുകെ പുതിയ പാലം നിർമ്മിക്കാൻ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്കൂൾ ഉപദേശക സമിതി പ്രസിഡൻ്റ് ഫാദർ ജോൺസൻ വർഗീസ് അധ്യക്ഷത വഹിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിമോൾ അനി, ജില്ലാ പഞ്ചായത്ത് അംഗം സൂസൻ തങ്കച്ചൻ, പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
വിദ്യാഭ്യാസ വിപ്ലവവുമായി പുനലൂർ: ബഥേൽ സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement