Explained | എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ നിന്ന് എങ്ങനെ ലഭിക്കും

Last Updated:

എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.

തിരുവനന്തപുരം: 2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള സംസ്ഥാന ഐ.ടി. മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ കഴിയും.
എന്താണ് ഡിജിലോക്കര്‍ ?
എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.
എങ്ങിനെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭിക്കും
https://digilocker.gov.in ലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ കയറി സൈന്‍ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍ ആറക്ക പിന്‍നമ്പര്‍ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്പര്‍ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.
advertisement
തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേഡ് (OTP) കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്വേഡും നല്‍കണം.
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം 'Get more now' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനില്‍ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കുക.
തുടര്‍ന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
advertisement
ഡിജിലോക്കര്‍ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസണ്‍ കാള്‍ സെന്ററിലെ 0471-155300 (ടോള്‍ ഫ്രീ) 0471-2335523 (ടോള്‍ഫ്രീ) എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ നിന്ന് എങ്ങനെ ലഭിക്കും
Next Article
advertisement
ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ
ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ
  • ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം.

  • ചെന്നൈയില്‍ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ധന് വിറ്റു.

  • പോറ്റിയുടെ വീട്ടില്‍ നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതായി എസ്‌ഐടി.

View All
advertisement