പരമ്പരാഗത റെയിൽവേ കോച്ചുകൾ എങ്ങനെ വന്ദേഭാരത് നിലവാരത്തിലെത്തും?
- Published by:Vishnupriya S
- news18-malayalam
Last Updated:
സാധാരണ ബോഗികളെ അപേക്ഷിച്ച് വന്ദേ ഭാരതിന്റെ പ്രത്യേകതകള്‍ ഏതൊക്കെ?
40,000 പരമ്പരാഗത റെയില്‍വെ കോച്ചുകള്‍ വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ഈ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് റെയിൽവെ അധികൃതരുടെ പ്രതീക്ഷ. 2019-ലാണ് വന്ദേഭാരത് ട്രെയ്‌നുകള്‍ ആദ്യമായി അവതരിപ്പിച്ചത്. സ്വയം ചലിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനുകളാണ് വന്ദേഭാരത് എക്‌സ്പ്രസ്.
''യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി 40,000 സാധാരണ റെയില്‍ ബോഗികള്‍ വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് മാറ്റും,'' ഫെബ്രുവരി 1ന് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഹ്രസ്വദൂര, ഇടത്തരം യാത്രകള്‍ക്ക് അനുയോജ്യമായരീതിയില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത ചെയര്‍ കാര്‍ സര്‍വീസ് ആണ് വന്ദേഭാരതില്‍ നിലവിലുള്ളത്. രാജധാനി എക്‌സ്പ്രസുകളേക്കാള്‍ മികച്ച സൗകര്യങ്ങളുള്ള വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയ്‌നുകള്‍ ഈ വർഷം മാർച്ചോടെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
സാധാരണ ബോഗികളെ അപേക്ഷിച്ച് വന്ദേ ഭാരതിന്റെ പ്രത്യേകതകള്‍ ഏതൊക്കെയാണ്?
വന്ദേ ഭാരത്, അമൃത് ഭാരത് കോച്ചുകള്‍ നല്‍കിയ പരിചയസമ്പത്തില്‍ ഊന്നിയാണ് സാധാരണ ബോഗികള്‍ പുതുക്കുന്നതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണോവ് പറഞ്ഞു. വന്ദേ ഭാരതിലും അമൃത് ഭാരതിലും സെമി-പെര്‍മനന്റ് കപ്ലേഴ്‌സ് ആണ് ഉള്ളത്. ഇവയാണ് ട്രെയ്‌നുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമെ മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം, സിസിടിവി കാമറകള്‍, ജിപിഎസ് എന്നീ സൗകര്യങ്ങളെല്ലാം വന്ദേഭാരതിൽ ഉണ്ട്. ഇവയെല്ലാം മേല്‍ പറഞ്ഞ 40,000 ബോഗികളിലും ഉണ്ടായിരിക്കും. എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കോച്ചുകള്‍ എയര്‍ കണ്ടീഷന്‍ ചെയ്യുമെന്നല്ല മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോച്ചുകളിലെ ടോയ്‌ലറ്റുകളും സീറ്റുകളും മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതുക്കുമെന്നാണെന്നും കേന്ദ്ര റെയില്‍വെ മന്ത്രി പറഞ്ഞു.
advertisement
നിലവിലുള്ള പരമ്പരാഗ കോച്ചുകള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യങ്ങളുമുള്ള വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയ്‌നുകളില്‍ യാത്ര ചെയ്തവരുടെ പ്രതികരണത്തില്‍ നിന്നും പരിചയസമ്പത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും ഈ മാറ്റം. അടുത്തിടെ അവതരിപ്പിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ്‌നുകളിലും ഇതേ സൗകര്യങ്ങൾ കാണുവാന്‍ സാധിക്കും. വേഗത വര്‍ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനുമായി ട്രെയ്‌നിന്റെ രണ്ട് അഗ്രഭാഗങ്ങളിലും ലോക്കോമോട്ടീവ്(തീവണ്ടി എഞ്ചിന്‍) ഉള്ള പുഷ്-പുള്‍ ട്രെയ്ന്‍ ആണ് അമൃത് ഭാരത് എക്സ്പ്രസ്. വന്ദേഭാരത് എക്‌സ്പ്രസില്‍ ഉള്ളതിന് സമാനമായ സൗകര്യങ്ങളാണ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയ‌്നുകളിലും ഉള്ളത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 14, 2024 9:07 PM IST