ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്: ലെഫ്.ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന 5 എംഎല്‍എമാര്‍ പുതിയ രാഷ്ട്രീയസമവാക്യം കുറിക്കുമോ?

Last Updated:

സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന ലെഫ്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി

ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് നിയമസഭയിലേക്ക് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുമെന്ന തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അഞ്ച് എംഎല്‍എമാര്‍ക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജമ്മുകശ്മീരില്‍ തൂക്ക്‌സഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന സാഹചര്യത്തില്‍ ഈ അഞ്ച് എംഎല്‍എമാരുടെ തീരുമാനം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് തന്നെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന ലെഫ്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തി.
നാമനിര്‍ദേശം ചെയ്യപ്പെടുന്ന അഞ്ച് എംഎല്‍എമാര്‍
കശ്മീരില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍, പാക് അധിനിവേശ ജമ്മുകശ്മീരില്‍ നിന്നുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് അഞ്ച് എംഎല്‍എമാരെ ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങള്‍ക്കുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും ഇവര്‍ക്കുമുണ്ടായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
എന്നാല്‍ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം രംഗത്തെത്തി. ഈ തീരുമാനം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്കെതിരുമാണെന്ന് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പറഞ്ഞു.
എംഎല്‍എമാരുടെ നാമനിര്‍ദേശത്തെപ്പറ്റി 2019ലെ ജമ്മുകശ്മീര്‍ പുനസംഘടന നിയമത്തില്‍ പറയുന്നുണ്ട്. ഇതിലെ വ്യവസ്ഥകള്‍ 2023ല്‍ ഭേദഗതി ചെയ്യുകയും ചെയ്തു. അഞ്ച് എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ ജമ്മുകശ്മീര്‍ നിയമസഭയുടെ അംഗബലം 95 ആകും. കേവല ഭൂരിപക്ഷത്തിന് 48 സീറ്റുകളാണ് വേണ്ടത്.
വിമര്‍ശനവുമായി കോണ്‍ഗ്രസ്
ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വഴി അഞ്ച് എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാനാകുമെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ജമ്മുകശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. ഈ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
2023ലെ ഭേദഗതി
2019ലെ ജമ്മുകശ്മീര്‍ പുനസംഘടനാ നിയമപ്രകാരം നിയമസഭയിലേക്കുള്ള വനിതാ പ്രാതിനിധ്യം പര്യാപ്തമല്ലെന്ന് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് തോന്നുന്ന സാഹചര്യത്തില്‍ രണ്ട് അംഗങ്ങളെ അദ്ദേഹത്തിന് നാമനിര്‍ദേശം ചെയ്യാം. 2023 ജൂലൈ മാസത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് മൂന്ന് അംഗങ്ങളെക്കൂടി നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും. ഇതോടെ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം അഞ്ചാകും.
അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്ന് പുനസംഘടനാ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കെടുക്കാനാകുമോ എന്നകാര്യം വ്യക്തമല്ല.
advertisement
തൂക്ക്‌സഭയ്ക്ക് സാധ്യത
അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ തൂക്ക്‌സഭയ്ക്ക് സാധ്യതയുണ്ടെന്നും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
ഇന്ത്യ ടുഡെ-സി വോട്ടര്‍ പ്രവചനം അനുസരിച്ച് ബിജെപി 23 മുതല്‍ 27 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 40 മുതല്‍ 48 സീറ്റുകള്‍ ലഭിക്കും. പിഡിപിയ്ക്ക് 6 മുതല്‍ 12 സീറ്റുകളും മറ്റുള്ള കക്ഷികള്‍ക്ക് 6 മുതല്‍ 11 സീറ്റുകളും ലഭിക്കുമെന്ന് സര്‍വേഫലത്തില്‍ പറയുന്നു.
advertisement
ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് അഞ്ച് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് അത് കനത്ത തിരിച്ചടിയാകും. അതിനാല്‍ ഈ അഞ്ച് എംഎല്‍എമാരുടെ തീരുമാനം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്: ലെഫ്.ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന 5 എംഎല്‍എമാര്‍ പുതിയ രാഷ്ട്രീയസമവാക്യം കുറിക്കുമോ?
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement