CJI | ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസാകും; പിതാവിന്റെ വിധികൾ റദ്ദാക്കിയ ജഡ്ജി

Last Updated:

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായിട്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ( Justice DY Chandrachud) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് (Uday Umesh Lalit) ശുപാർശ ചെയ്തു. നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബര്‍ എട്ടിന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. അദ്ദേഹത്തിന് രണ്ട് വര്‍ഷത്തിലധികം കാലാവധിയാണ് ഉണ്ടായിരിക്കുക. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായിട്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഈ അവസരത്തില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെക്കുറിച്ച് കൂടുതലറിയാം.
-മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായി 1959 നവംബര്‍ 11 നാണ് ജസ്റ്റിസ് ഡോ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്.
-ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്.
- ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റും (എസ്‌ജെഡി) എടുത്തു.
-1998ല്‍ ബോംബെ ഹൈക്കോടതിയിൽ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം 1998 മുതല്‍ 2000 വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു.
advertisement
-2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. പിന്നീട് 2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ശ്രദ്ധേയമായ ചില വിധികള്‍ പരിശോധിക്കാം.
അയോധ്യയുടെ ഉടമസ്ഥാവകാശം: 2019 നവംബര്‍ 9-ന് അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്ക് ബദല്‍ ഭൂമി നല്‍കുമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍, അശോക് ഭൂഷണ്‍, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.
advertisement
സ്വകാര്യതയ്ക്കുള്ള അവകാശം: 2017 ഓഗസ്റ്റില്‍, സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച്, ഇന്ത്യന്‍ ഭരണഘടന സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്നുവെന്ന് ഏകകണ്ഠമായി സ്ഥിരീകരിച്ചു. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഭൂരിപക്ഷ തീരുമാനം ജസ്റ്റിസ് ചന്ദ്രചൂഡാണ് എഴുതിയത്. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിലെ പ്രധാന ഘടകമാണ് സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള അവകാശമെന്ന് അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
advertisement
ഗര്‍ഭച്ഛിദ്രാവകാശം: വിവാഹിതര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ എ എസ് ബൊപ്പണ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായിരിക്കെ, ഇന്ത്യയുടെ പതിനാറാം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ പിതാവ് വൈ വി ചന്ദ്രചൂഡിന്റെ രണ്ട് വിധിന്യായങ്ങള്‍ റദ്ദാക്കിയിരുന്നു. പരപുരുഷ ബന്ധം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു വിധികള്‍.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
CJI | ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസാകും; പിതാവിന്റെ വിധികൾ റദ്ദാക്കിയ ജഡ്ജി
Next Article
advertisement
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
  • മലയാളി ചികിത്സ വൈകി മരിച്ച സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംവിധാനത്തെ ഇലോൺ മസ്ക് വിമർശിച്ചു.

  • മലയാളി ഹൃദയാഘാതം മൂലം 8 മണിക്കൂർ കാത്തിരുന്ന ശേഷം മരിച്ചതിൽ ആശുപത്രി അശ്രദ്ധയെന്ന് ഭാര്യ.

  • കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഉത്തരവാദിത്വം ആവശ്യപ്പെട്ടു.

View All
advertisement