കേരള സർവകലാശാലയുടെ ചുമതല ആരോഗ്യ വിസി മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ഉത്തരവിറക്കിയതെന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിലുള്ള വിസി ഡോ. വി പി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. നിലവിലുള്ള വിസി ഡോ. വി പി മഹാദേവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ആരിഫ് മുഹമ്മദ് ഖാൻ 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി സിയായി നിയമിച്ചത്.
ഡോ. മോഹനൻ കുന്നുമ്മലിനെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് കേരള ആരോഗ്യ സർവകലാശാല വിസിയായി നിയമിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് കേരള സർവകലാശാലയുടെ ചുമതല അദ്ദേഹത്തിന് നൽകിയതെന്നാണ് വിവരം. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി ഇക്ബാൽ അധ്യക്ഷനും എംജിആർ മെഡിക്കൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മയിൽ വാഹനൻ നടരാജൻ, യുജിസി മുൻ ചെയർമാൻ പ്രൊഫ. ഹരി ഗൗതം എന്നിവർ അംഗങ്ങളുമായ സമിതിയാണ് ആരോഗ്യ സർവകലാശാല വിസിയായി നിയമിക്കാനുള്ള മൂന്നുപേരുടെ പട്ടിക 2019ൽ ഗവർണർക്ക് നൽകിയത്.
advertisement
ഡോ. മോഹൻ കുന്നുമ്മലിന്റെ പേര് കൂടാതെ മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഡോ. വി. രാമൻകുട്ടി എന്നിവരുടെ പേരുകളാണ് കമ്മിറ്റി ഗവർണർക്ക് നൽകിയത്. ഇതിൽ നിന്നാണ് മോഹനൻ കുന്നുമ്മലിനെ വിസിയായി ഗവർണർ നിയമിച്ചത്. നിയമനത്തിനെതിരെ പട്ടികയിൽ ഉള്‍പ്പെട്ട പ്രവീൺലാൽ കോടതിയെ സമീപിച്ചെങ്കിലും ഗവർണർ നടത്തിയ നിയമനം കോടതി അംഗീകരിക്കുകയായിരുന്നു.
advertisement
Hon'ble Governor Shri Arif Mohammed Khan as Chancellor, has ordered that Dr Mohanan Kunnumnal,VC,KUHS will exercise powers& perform duties of Vice Chancellor,University of Kerala w.e.f FN of 25/10/22 in addition to his normal duties.(Notification in image):PRO,KeralaRajBhavan pic.twitter.com/NCji0AJjWX
— Kerala Governor (@KeralaGovernor) October 24, 2022
advertisement
ആരാണ് ഡോ. മോഹനൻ കുന്നുമ്മൽ?
കണ്ണൂര്‍ സ്വദേശിയായ ഡോ. മോഹനൻ കുന്നുമ്മൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്നോസിസിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗമാണ്. ഇദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
advertisement
ഗവർണർ vs വിസി ഡോ. വി പി മഹാദേവൻ പിള്ള
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് വിരമിക്കുന്ന കേരള വി സി ഡോ. വി പി മഹാദേവൻ പിള്ളയും തമ്മിലുള്ള കടുത്ത വിയോജിപ്പ് പുറത്തായിരുന്നു. ഇക്കാര്യത്തിൽ മഹാദേവൻ പിള്ള ഗവർണർക്ക് എഴുതിയ കത്തിനെ പരിഹസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2022 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കേരള സർവകലാശാലയുടെ ചുമതല ആരോഗ്യ വിസി മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ഉത്തരവിറക്കിയതെന്തുകൊണ്ട്?