ഗ​ഗൻയാൻ: ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന 'വയോമിത്ര' ആരാണ് ?

Last Updated:

ക്ടോബര്‍ മാസത്തില്‍ വയോമിത്ര ബഹിരാകാശത്തേക്ക് ട്രയല്‍ യാത്ര നടത്തും

 ANI
ANI
ചന്ദ്രയാൻ -3 യുടെ വിജയകരമായ ലാൻഡിങ്ങിനു ശേഷം ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). ബഹിരാകാശത്തേക്ക് ആളുകളെ അയക്കാനുള്ള ഉദ്ദേശ്യത്തോടു കൂടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ശനിയാഴ്ച അറിയിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരു റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീവേഷത്തിലും രൂപത്തിലും ഒരുക്കിയിരിക്കുന്ന ഈ റോബോട്ടിന്റെ പേര് വയോമിത്ര (Vyommitra) എന്നാണ്. ഒക്ടോബര്‍ മാസത്തില്‍ വയോമിത്ര ബഹിരാകാശത്തേക്ക് ഒരു ട്രയല്‍ യാത്ര നടത്തുമെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കുന്ന ശാസ്ത്രജ്ഞരെ അതുപോലെ തന്നെ തിരിച്ചുകൊണ്ടുവരിക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാണ് അല്ലെങ്കിൽ എന്താണ് വയോമിത്ര?
2020 ജനുവരിയിൽ ‘ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റും പര്യവേക്ഷണവും ‘ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ സാധ്യതകളും പ്രവണതകളും’ (Human Spaceflight and Exploration — Present Challenges and Future Trend) എന്ന പേരിൽ നടന്ന ഇവന്റിന്റെ ഉദ്ഘാടന സെഷനിൽ വെച്ചാണ് വയോമിത്ര എന്ന വനിതാ റോബോട്ട് അനാച്ഛാദനം ചെയ്യപ്പെട്ടത്. വ്യോമ (സ്‌പേസ്), മിത്ര (സുഹൃത്ത്) എന്നീ രണ്ട് സംസ്‌കൃത പദങ്ങളുടെ സംയോജനമാണ് വയോമിത്ര. ആളില്ലാ ബഹിരാകാശ ദൗത്യമായ ഗഗൻയാനു വേണ്ടി പ്രത്യേകം രൂപകൽപന ചെയ്‌തതാണ് ഈ റോബോട്ടിനെ. ഇതിന് കാലുകൾ ഇല്ല. അതുകൊണ്ടു തന്നെ വയോമിത്രയെ ഹാഫ് ഹ്യൂമനോയിഡ് റോബോട്ട് (half-humanoid robot) എന്നാണ് വിളിക്കുന്നത്. ഇതിന് വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനും കഴിയും.
advertisement
Also Read- ഇനി ഇന്ത്യ സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം ശനിയാഴ്ച
റോബോട്ടിന്റെ രൂപകൽപന, വികസനം, സംയോജനം എന്നീ ഘട്ടങ്ങളെല്ലാം എഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ (IISU) മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്. റോബോട്ടിന്റെ വിരലുകൾ നിർമിച്ചത് തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) വെച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച വയോമിത്രയെ റോക്കറ്റിൽ വഹിച്ച് പറത്താനാകും. പറക്കുമ്പോൾ സമ്മർദ്ദവും വൈബ്രേഷനും അതിജീവിക്കാനും ഈ റോബോട്ടിനാകും. സംസാരിക്കാനും കാണാനും മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവും ഈ റോബോട്ടിനുണ്ട്.
advertisement
Also Read- ചന്ദ്രയാൻ-3 പണി തുടങ്ങി; ചന്ദ്രന്റെ താപമളന്ന ആദ്യ റിപ്പോർട്ടുകൾ പുറത്തുവിട്ട് ISRO
വയോമിത്രയുടെ രൂപസാദൃശ്യത്തിൽ ഒരു ഡിജിറ്റൽ രൂപവും സൃഷ്ടിക്കും. ഇത് വയോമിത്രയുടെ ‘ഡിജിറ്റൽ ട്വിൻ’ എന്നായിരിക്കും അറിയപ്പെടുക. കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച്, ഈ ഡിജിറ്റൽ ട്വിൻ മൈക്രോഗ്രാവിറ്റിയിലെ നിയന്ത്രണ സംവിധാനങ്ങൾ പരിശോധിക്കും. ഐഐടികൾ പോലുള്ള അക്കാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് ഈ ഡിജിറ്റൽ ട്വിന്നിനെ വികസിപ്പിക്കുന്നത്.
ഗഗൻയാൻ ദൗത്യത്തിനു പുറമേ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള മറ്റു ദൗത്യങ്ങളിലും വയോമിത്ര ബഹിരാകാശയാത്രികർക്കൊപ്പം സഞ്ചരിക്കും. ബഹിരാകാശയാത്രികരുടെ പെരുമാറ്റവും സാഹചര്യങ്ങളും വിശകലനം ചെയ്യുക എന്നതാണ് വയോമിത്രയുടെ ലക്ഷ്യം. ബഹിരാകാശ സഞ്ചാരികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈ റോബോട്ട് അനുകരിക്കും. ഇതിന് രണ്ട് ഭാഷകളിൽ പ്രതികരിക്കാനും സാധിക്കും. സ്വിച്ച് പാനലുകൾ പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള ജോലികൾ നിർവഹിക്കാനും ഈ റോബോട്ടിനാകും.
advertisement
എന്താണ് ​ഗ​ഗൻയാൻ?
2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പദ്ധതിയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗ​ഗൻയാൻ: ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയക്കുന്ന 'വയോമിത്ര' ആരാണ് ?
Next Article
advertisement
46 വര്‍ഷം മുമ്പ്  ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
46 വര്‍ഷം മുമ്പ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി
  • 1979ൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി.

  • ബ്രയാൻ ഫ്രെഡറിക് ജെന്നിംഗ്‌സിനെ 66ാം വയസ്സിൽ ഫ്‌ളോറിഡ ജയിലിൽ മരുന്ന് കുത്തിവെച്ച് വധിച്ചു.

  • ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അധികാരത്തിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കി.

View All
advertisement