കെഎസ്ആർടിസി ഇനി മൂന്ന് സ്വതന്ത്ര സോണുകൾ; തലപ്പത്ത് കെഎഎസുകാർ വരുന്നത് ഗുണം ചെയ്യുമോ?

Last Updated:

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽത്തന്നെയാകും സോൺ ആസ്ഥാനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രവർത്തനലാഭം ലക്ഷ്യമിട്ട് കെഎസ്‌ആർടിസിയെ മൂന്ന് സ്വതന്ത്രണ സോണുകളായി വിഭജിക്കുന്നു. ഇവയുടെ ഓരോന്നിന്‍റെയും തലപ്പത്ത് ജനറൽ മാനേജർമാരായി കെഎഎസ് ഉദ്യോഗസ്ഥർ എത്തും. മൂന്ന്‌ സോണും സ്വതന്ത്ര യൂണിറ്റുകളാകുന്നു. സൗത്ത്‌, സെൻട്രൽ, നോർത്ത്‌ എന്നിങ്ങനെ മൂന്നായാണ് കെഎസ്ആർടിസി വിഭജിക്കുന്നത്.
കെഎസ്ആർടിസിയുടെ പ്രവർത്തനം സുഗമമാക്കാൻ നാല്‌ കെഎഎസുകാരെ നിയമിക്കാനാണ്‌ ഡയറക്ടർ ബോർഡ്‌ ശുപാർശ നൽകിയിരിക്കുന്നത്. ഒരാൾ ചീഫ്‌ ഓഫീസിൽ ജനറൽ മാനേജരുടെ ചുമതല നിർവഹിക്കും. നിലവിൽ ചുമതല വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ്‌ ഡയറക്ടർമാരുടെ നാലു തസ്‌തികയും റദ്ദാക്കും.
സൗത്ത്‌ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ്‌ ഉണ്ടാകുക. സെൻട്രൽ സോണിനു കീഴിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകൾ ഉണ്ടാകും. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളാണ്‌ നോർത്ത്‌ സോണിനു കീഴിലുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽത്തന്നെയാകും സോൺ ആസ്ഥാനം.
advertisement
കെഎഎസുകാർ വരുന്നതോടെ സർവീസ്‌ ഓപ്പറേഷൻ മെച്ചപ്പെടുത്താനാകുമെന്നും അതുവഴി വരുമാനം വർദ്ധിപ്പിക്കാനാകുമെന്നുമാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് കണക്കുകൂട്ടുന്നത്. സർവീസ്‌ ഓപ്പറേഷനിലും അറ്റകുറ്റപ്പണി നടത്തുന്നതിലും സ്പെയർസ്‌പാർട്‌സ്‌ വാങ്ങുന്നതിലും സോണൽ ജനറൽ മാനേജർമാർക്ക്‌ അധികാരമുണ്ടാകും. ദൈനംദിന വരുമാനം വർധിക്കുകവഴി ജീവനക്കാർക്ക്‌ സ്വന്തംനിലയിൽ ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.
ശമ്പളവിതരണം സമയബന്ധിതമാക്കുകയും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്‌. ജനറൽ മാനേജർമാരുടെ അധികാര വിഭജനം സംബന്ധിച്ചും ജീവനക്കാരുടെ സോൺതല സ്ഥലംമാറ്റം സംബന്ധിച്ചും തീരുമാനം കൈക്കൊള്ളാൻ കെഎസ്‌ആർടിസി അധികൃതരുടെ അടിയന്തരയോഗം ഗതാഗതമന്ത്രി തിങ്കളാഴ്‌ച വിളിച്ചിട്ടുണ്ട്‌.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
കെഎസ്ആർടിസി ഇനി മൂന്ന് സ്വതന്ത്ര സോണുകൾ; തലപ്പത്ത് കെഎഎസുകാർ വരുന്നത് ഗുണം ചെയ്യുമോ?
Next Article
advertisement
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
  • കർണാടകയിലെ ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നതായി ബിജെപി വിമർശിച്ചു.

  • കെ.സി. വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ എന്ന് ആർ അശോക ചോദിച്ചു, ഫെഡറലിസം അപമാനിക്കപ്പെടുന്നു.

  • ഭൂമി ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ ജാഗ്രതയോടെയും അനുകമ്പയോടെയും വേണമെന്ന് കോൺഗ്രസ് നേതൃത്വം.

View All
advertisement