News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 20, 2021, 12:46 PM IST
News18 Malayalam
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസായ SARS-CoV-2 പല രാജ്യങ്ങളിലും വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേർന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 2020 ഓഗസ്റ്റ് 2 മുതൽ നൽകിയ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളെയും അസാധുവാക്കിയാണ് പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നടപടിക്രമങ്ങൾ 2021 ഫെബ്രുവരി 22 ന് മുതൽ പ്രാബല്യത്തിൽ വരും.
പുതിയ മാർഗനിർദ്ദേശങ്ങളും ക്വറന്റീൻ വിശദാംശങ്ങളും പരിശോധിക്കാം. യു കെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള അന്താരാഷ്ട്ര വിമാന സർവ്വീസ് മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം.
യാത്രയ്ക്ക് മുമ്പ് അറിയേണ്ട കാര്യങ്ങൾ
- എല്ലാ യാത്രക്കാരും ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മുമ്പായി ഓൺലൈൻ എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം. നെഗറ്റീവ് COVID-19 RT-PCR റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തിയിരിക്കണം.
- യാത്ര ചെയ്യുന്നവർ 14 ദിവസത്തേയ്ക്ക് ക്വാറന്റൈൻ ഇരിക്കുകയും വേണം.
- കുടുംബത്തിലെ മരണാവശ്യങ്ങൾക്കും മറ്റും ഇന്ത്യയിലേക്ക് പോകുന്നവർക്ക് കൊറോണ നെഗറ്റീവ് റിപ്പോർട്ടില്ലാതെ യാത്ര ചെയ്യാം.
Also Read-
ഇന്ധനവില പതിമൂന്നാം ദിവസവും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപ
ബോർഡിംഗിന് മുമ്പ്
- ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിമാനക്കമ്പനികളും ഏജൻസികളും യാത്രക്കാരെ ടിക്കറ്റ് നൽകുന്നതിനൊപ്പം അറിയിക്കും.
- എയർ സുവീധ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ച് നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് അപ്‌ലോഡ് ചെയ്ത യാത്രക്കാരെ മാത്രമേ ബോർഡിംഗ് അനുവദിക്കുകയുള്ളൂ.
- ഫ്ലൈറ്റിൽ കയറുന്ന സമയത്ത്, തെർമൽ സ്ക്രീനിംഗ് നടത്തിയതിന് ശേഷം ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ ഫ്ലൈറ്റിൽ കയറാൻ അനുവദിക്കൂ.
- എല്ലാ യാത്രക്കാരും അവരുടെ മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം
- ശുചിത്വം, അണുവിമുക്തമാക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ വിമാനത്താവളങ്ങളിൽ ഉറപ്പാക്കും.
- ബോർഡിംഗ് സമയത്ത് ശാരീരിക അകലം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കേണ്ടതുണ്ട്.
Also Read-
Gold Price Today| സ്വർണ വിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
യാത്രയ്ക്കിടെ
- വിമാനത്തിൽ കയറുമ്പോൾ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്.
- പരിസര ശുചിത്വം, കൈകളുടെ ശുചിത്വം തുടങ്ങിയ ആവശ്യമായ മുൻകരുതലുകൾ എയർലൈൻ ജീവനക്കാരും എല്ലാ യാത്രക്കാരും ശ്രദ്ധിക്കണം.
വിമാനം എത്തുമ്പോൾ
- ശാരീരിക അകലം ഉറപ്പാക്കിക്കൊണ്ട് ഡീബോർഡിംഗ് നടത്തണം.
- വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാർക്കും തെർമൽ സ്ക്രീനിംഗ് നടത്തും. ഓൺലൈനിൽ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം എയർപോർട്ട് ഹെൽത്ത് അധികൃതരെ കാണിക്കണം.
- സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടൻ തന്നെ ക്വാറന്റൈനിലാക്കും.
- ആർടി-പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള യാത്രക്കാർക്ക് അതത് സംസ്ഥാന കൗണ്ടറുകളിൽ ആവശ്യമായ രേഖകൾ കാണിക്കണം.
- എയർ സുവിധ പോർട്ടലിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മറ്റെല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനോ ട്രാൻസിറ്റ് ഫ്ലൈറ്റുകൾ എടുക്കാനോ അനുവദിക്കും.
- എല്ലാ യാത്രക്കാർക്കും ദേശീയ, സംസ്ഥാന തലത്തിലുള്ള നിരീക്ഷണ ഉദ്യോഗസ്ഥരുടെ പട്ടികയും അതത് കോൾ സെന്റർ നമ്പറുകളും നൽകും.
Published by:
Rajesh V
First published:
February 20, 2021, 12:46 PM IST