Explained: നിക്ഷേപിച്ചതിലും കൂടുതൽ പണം തിരികേ നേടാൻ എൽഐസി നിവേഷ് പ്ലാൻ; അറിയേണ്ടതെല്ലാം

Last Updated:

എൽഐസി നിവേഷ് പ്ലാൻ എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 90 ദിവസം മുതൽ 65 വയസ്സ് വരെയാണ്. പോളിസിയുടെ കാലാവധി 10 വർഷം മുതൽ 35 വർഷം വരെയും ലോക്ക്-ഇൻ കാലയളവ് 5 വർഷവുമാണ്

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ (എൽഐസി) ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആനുകാലികമായി പുതിയ ഇൻഷൂറൻസ് പ്ലാനുകൾ ആരംഭിക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ മികച്ച വരുമാനത്തിനൊപ്പം എൽഐസിയിൽ നിക്ഷേപിക്കുമ്പോൾ ലൈഫ് കവറും ലഭ്യമാണ്. എൽഐസിയെക്കുറിച്ച് മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ, ഇതിൽ നിക്ഷേപിക്കുന്ന പണം ഒരിക്കലും ഇല്ലാതാകില്ല, കാരണം നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് ഗവൺമെന്റ് പരമാധികാര ഉറപ്പ് നൽകുന്നുണ്ട്. എൽഐസിയുടെ ഇൻവസ്‌റ്റ്മെന്റ് പ്ലസ് പ്ലാൻ (എൽഐസി നിവേഷ് പ്ലസ്) സിംഗിൾ പ്രീമിയം, നോൺ-പാർട്ടിസിപ്പേറ്റിംഗ്, യൂണിറ്റ് ലിങ്കിഡ്, വ്യക്തിഗത ലൈഫ് ഇൻഷൂറൻസ് ആണ്, ഇത് പോളിസിയുടെ കാലാവധിയിൽ ഇൻഷൂറൻസുമായി നിക്ഷേപിക്കാനുള്ള ഓപ്‌ഷനും നൽകുന്നു.
നിങ്ങൾക്ക് ഈ പ്ലാൻ ഓഫ്‌ലൈനിലും ഓൺലൈനിലും വാങ്ങാൻ കഴിയും. പോളിസി എടുക്കുന്നയാൾക്ക് അടിസ്ഥാനമായി ഉറപ്പ് നൽകുന്ന തുക തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിൽ ഉണ്ട്. സിംഗിൾ പ്രീമിയത്തിന്റെ 1.25 മടങ്ങ് അല്ലെങ്കിൽ സിംഗിൾ പ്രീമിയത്തിന്റെ 10 ഇരട്ടിയാണ് ഉറപ്പ് നൽകുന്ന തുകയുടെ ഓപ്‌ഷനുകൾ. ഈ പ്ലാനിൽ 4 തരം ഫണ്ടുകൾ ലഭ്യമാണ്. ബോണ്ട് ഫണ്ടുകൾ, സുരക്ഷിത ഫണ്ടുകൾ, ബാലൻസ്‌ഡ് ഫണ്ട്സ്, ഗ്രോത്ത് ഫണ്ടുകൾ എന്നിവയാണ്. നിങ്ങളുടെ ആഗ്രഹ പ്രകാരം ഇവയിൽ ഏതിൽ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും.
advertisement
എൽഐസി നിവേഷ് പ്ലാൻ എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 90 ദിവസം മുതൽ 65 വയസ്സ് വരെയാണ്. പോളിസിയുടെ കാലാവധി 10 വർഷം മുതൽ 35 വർഷം വരെയും ലോക്ക്-ഇൻ കാലയളവ് 5 വർഷവുമാണ്. പ്രീമിയത്തിൻ്റെ ഏറ്റവും കുറഞ്ഞ പരിധി 1 ലക്ഷം രൂപയാണ്, അതായത് നിങ്ങൾ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഈ പ്ലാനിൽ നിക്ഷേപിക്കണം. അതേസമയം, പണം നിക്ഷേപിക്കുന്നതിന് പരിധിയില്ല. പരമാവധി കാലാവധി പൂർത്തിയാകുന്ന വയസ്സ് 85 ആണ്. പോളിസി കാലാവധി വരെ പോളിസിയുടെ ഉടമ സജീവമായി തുടരുകയാണെങ്കിൽ, അയാൾക്ക് കാലാവധി പൂർത്തിയാകുന്നതിനുള്ള ആനുകൂല്യം ലഭിക്കും, അത് യൂണിറ്റ് ഫണ്ടിന്റെ മൂല്യത്തിന് തുല്യമാണ്. പോളിസി കാലാവധി അവസാനിച്ചതിന് ശേഷമായിരിക്കും ഈ തുക ലഭ്യമാകുക.
advertisement
ഇത് കൂടാതെ, കമ്പനി ഉപയോക്താക്കൾക്ക് ഒരു ഫ്രീ-ലുക്ക് പിരീഡ് വാഗ്‌ദാനം ചെയ്യുന്നു. പോളിസി കമ്പനിയിൽ നിന്ന് നേരിട്ട് എടുത്തതാണെങ്കിൽ, 15 ദിവസവും ഓൺലൈനിൽ നിന്നാണെങ്കിൽ 30 ദിവസത്തെ ഫ്രീ-ലുക്ക് പിരീഡും ലഭ്യമാകും. ഈ സമയത്ത് ഉപയോക്താക്കൾക്ക് പോളിസി മടക്കി നൽകാനാകും.
പോളിസി പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്
പോളിസി കാലയളവിൽ പോളിസി ഉടമ മരിക്കുകയാണെങ്കിൽ, മരണാനന്തര ആനുകൂല്യം ലഭിക്കാൻ നോമിനിക്ക് അവകാശമുണ്ട്. റിസ്‌ക് ആരംഭിക്കുന്ന തീയതിക്ക് മുമ്പായി പോളിസി ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്ക് യൂണിറ്റ് ഫണ്ടിൻ്റെ മൂല്യത്തിന് തുല്യമായ തുക ലഭിക്കും. എൽഐസി ഇൻവസ്‌റ്റ്‌മെന്റ് പ്ലസ് പ്ലാനിൽ, ആറാമത്തെ പോളിസി വർഷത്തിന് ശേഷം ഭാഗികമായി പണം പിൻവലിക്കാൻ കമ്പനി ഉപഭോക്താക്കളെ അനുവദിക്കുന്നു. അതേസമയം, പ്രായ പൂർത്തിയാകാത്ത പോളിസി ഉടമകളുടെ കാര്യത്തിൽ 18 വയസ്സിന് ശേഷം പണം ഭാഗികമായി പിൻവലിക്കാൻ കഴിയും.
advertisement
ഈ പോളിസിയിൽ, ഇൻഷൂറൻസ് എടുക്കുന്നയാൾ ഒറ്റത്തവണ പണമടയ്‌ക്കണം. എൽഐസി പോളിസി ഉടമയുടെ മുൻഗണന അനുസരിച്ചായിരിക്കും ഈ ഫണ്ട് നിക്ഷേപിക്കുക. ഇതിൽ, നിങ്ങൾക്ക് പോളിസിയുടെ കാലാവധി 10 -നും 25 -നും ഇടയിൽ തിരഞ്ഞെടുക്കാം.
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ, ഇൻഷൂറൻസ്, എൽഐസി നിവേഷ് പ്ലാൻ, LIC Nivesh Plus Plan, Nivesh Plus Plan, Nivesh Plan
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: നിക്ഷേപിച്ചതിലും കൂടുതൽ പണം തിരികേ നേടാൻ എൽഐസി നിവേഷ് പ്ലാൻ; അറിയേണ്ടതെല്ലാം
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement