ഇന്റർഫേസ് /വാർത്ത /Explained / മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത വിധി ഇന്ന്

കേസിൽ ഉൾപെട്ടവരിൽ ഇപ്പോൾ അധികാരത്തിൽ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായതു കൊണ്ടാണ് അദ്ദേഹത്തിന് നിർണായകമാകുന്നത്

കേസിൽ ഉൾപെട്ടവരിൽ ഇപ്പോൾ അധികാരത്തിൽ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായതു കൊണ്ടാണ് അദ്ദേഹത്തിന് നിർണായകമാകുന്നത്

കേസിൽ ഉൾപെട്ടവരിൽ ഇപ്പോൾ അധികാരത്തിൽ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായതു കൊണ്ടാണ് അദ്ദേഹത്തിന് നിർണായകമാകുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിച്ചേക്കുമെന്നാണ് വിവരം.

കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ (2016-21) 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെ 2018ൽ നല്‍കിയ ഹര്‍ജിയാണ് ലോകായുക്ത പരിഗണിക്കുന്നത്.

എന്താണ് പരാതിയിലെ ആവശ്യം

ദുരിതാശ്വാസനിധി ദുർവിനിയോഗം നടത്തിയ തുക, മന്ത്രിസഭായോഗത്തിൽ പങ്കെടുത്തവരിൽനിന്ന് തിരിച്ചുപിടിക്കുകയും അവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് നിർണായകം

കേസിൽ ഉൾപെട്ടവരിൽ ഇപ്പോൾ അധികാരത്തിൽ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമായതു കൊണ്ട് അദ്ദേഹത്തിന് നിർണായകം.

ശ്രദ്ധയാകുന്നത്

2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയായിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീച്ചു. തുടർന്നാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്.

പരാതിക്കാരൻ

കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജി ലോകായുക്തയിൽ ഹർജി നൽകിയത്. കേസ് നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫയലിൽ സ്വീകരിച്ചു.

വൈകിയത്

പിന്നീട് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചതോടെ വിധി നീണ്ടുപോയി. എന്നാൽ ഈ ഓർഡിനൻസ് ലാപ്സാകുകയും പിന്നീട് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെക്കാതിരിക്കുകയും ചെയ്തതോടെ ലോകായുക്തയുടെ പഴയ അധികാരം തിരിച്ചുകിട്ടി.. ഇതിനുശേഷം വിധി പറയുന്നത് വൈകിയതോടെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയ്ക്ക് പരാതി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.

‘ദുരിതാശ്വാസനിധി’ എതിരെയുള്ള ആരോപണങ്ങൾ

  • അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രൻ നായരുടെ മകന് അസി. എഞ്ചിനിയറായി ജോലി നൽകിയതിന് പുറമെ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ അനുവദിച്ചു.
  • അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ അനുവദിച്ചു.
  • കോടിയേരി ബാലകൃഷ്ണന്റെ അകമ്പടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ 20 ലക്ഷം രൂപ അനുവദിച്ചു.

മതിയായ പരിശോധനയോ മന്ത്രിസഭയുടെ കുറിപ്പോ ഇല്ലാതെയാണ് ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. വാദത്തിനിടെ സർക്കാരിനെതിരെ രൂക്ഷമായ പരാമർശങ്ങൾ ലോകായുക്ത നടത്തിയിരുന്നു.

First published:

Tags: Cm pinarayi vijayan, Lokayukta, Relief fund