ലോക്കൽ ചാനലുകൾക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശം
ലോക്കൽ ചാനലുകൾക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാർഗനിർദേശം
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2022 നവംബർ 30 ന് ഇന്ത്യയിലെ എംഎസ്ഒ-കൾ നൽകുന്ന 'പ്ലാറ്റ്‌ഫോം സേവനങ്ങൾ' സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ചട്ടങ്ങൾ, 1994, അനുസരിച്ഛ് മൾട്ടി-സിസ്റ്റം ഓപ്പറേറ്റർമാരെ (എംഎസ്ഒ) അവരുടെ സ്വന്തം പ്രോഗ്രാമിംഗ് സേവനം, അവരുടെ സ്വന്തം വരിക്കാർക്ക് നേരിട്ടോ അല്ലെങ്കിൽ ഒന്നോ അതിലധികമോ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴിയോ നൽകാൻ അനുവദിക്കുന്നു. മിക്ക ‘ലോക്കൽ-ചാനലുകളും’ ഉൾപ്പെടുന്ന ഇവ ‘പ്ലാറ്റ്‌ഫോം സേവനങ്ങൾ’ (പിഎസ്) എന്ന് അറിയപ്പെടുന്നു. എംഎസ്ഒ-കൾ പ്രാദേശിക തലത്തിൽ സൃഷ്ടിക്കുന്ന പ്രോഗ്രാമിംഗ് സേവനങ്ങളാണ് ഇവ.
2. 1994-ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ചട്ടങ്ങളിലെ, 6(6) ചട്ട പ്രകാരം; കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2022 നവംബർ 30 ന് ഇന്ത്യയിലെ എംഎസ്ഒ-കൾ നൽകുന്ന ‘പ്ലാറ്റ്‌ഫോം സേവനങ്ങൾ’ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ‘പ്ലാറ്റ്‌ഫോം സേവനങ്ങൾ’ എന്നതിനുള്ള നിർവചനം നൽകുകയും പ്ലാറ്റ്‌ഫോം സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ എംഎസ്ഒ-കൾക്കുള്ള മാനദണ്ഡങ്ങൾ നൽകുകയും ചെയ്യുന്നു:
ഓരോ പി എസ് ചാനലിനും 1,000 രൂപ നിരക്കിൽ നാമമാത്ര ഫീസ് നൽകി എം എസ് ഒ-കൾ വഴി ഇത്തരം ചാനലുകൾക്കുള്ള ലളിതമായ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാപനം ഉടൻ ഉണ്ടാകും.
കമ്പനികളായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പ്രാദേശിക വാർത്തകളും സമകാലിക സംഭവങ്ങളും നൽകാൻ അനുവാദമുള്ളൂ. “കമ്പനി” ആയി രജിസ്റ്റർ ചെയ്യാത്തതും പ്രാദേശിക വാർത്തകളും സമകാലിക സംഭവങ്ങളും നൽകാൻ ആഗ്രഹിക്കുന്ന MSO-കൾ “കമ്പനി” ആക്കി മാറ്റുന്നതിന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ 3 മാസത്തിനുള്ളിൽ നിർബന്ധമായും അപേക്ഷിക്കേണ്ടതുണ്ട്.
ഒരു ഓപ്പറേറ്റർക്ക് അനുവദനീയമായ ആകെ പിഎസ് ചാനലുകളുടെ എണ്ണം മൊത്തം ചാനൽ ക്യാരേജ് ശേഷിയുടെ 5% ആയി പരിമിതപ്പെടുത്തണം.
വരിക്കാരുടെ പ്രാദേശിക ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, പി എസ് ചാനലുകളിലെ ഈ പരിധി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലത്തിൽ കണക്കാക്കും. കൂടാതെ, ജില്ലാ തലത്തിൽ പ്രാദേശിക ഉള്ളടക്കത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ രണ്ട് പി എസ് ചാനലുകൾ അനുവദിക്കും.
എല്ലാ പി എസ് ചാനലുകളും രജിസ്റ്റർ ചെയ്ത ടിവി ചാനലുകളിൽ നിന്ന് വേർതിരിച്ചറിയാൻ ‘പ്ലാറ്റ്‌ഫോം സേവനങ്ങൾ’ എന്ന ക്യാപ്ഷൻ നൽകണം.
പി എസ്-ന്റെ ഉള്ളടക്കം ആ പ്ലാറ്റ്‌ഫോമിന് മാത്രമുള്ളതായിരിക്കും. മറ്റേതെങ്കിലും വിതരണ പ്ലാറ്റ്‌ഫോം ഓപ്പറേറ്ററുമായും നേരിട്ടോ അല്ലാതെയോ പങ്കിടാൻ പാടില്ല. എന്നിരുന്നാലും, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളിൽ നിന്നുള്ള ലൈവ് ഫീഡുകൾ പങ്കിടുന്നത് അനുവദനീയമാണ്.
എല്ലാ പി എസ് ചാനലുകളെയും ഇലക്‌ട്രോണിക് പ്രോഗ്രാം ഗൈഡിലെ (EPG) ‘പ്ലാറ്റ്‌ഫോം സേവനങ്ങൾ’ എന്ന വിഭാഗത്തിന് കീഴിൽ അവയുടെ പരമാവധി റീട്ടെയിൽ വിലയും ട്രായിയുടെ ബാധകമായ ഉത്തരവുകൾ / നിർദ്ദേശങ്ങൾ / നിയന്ത്രണങ്ങൾ അനുസരിച്ച് പി എസ് ആക്ടിവേഷൻ / ഡീ-ആക്ടിവേഷൻ ഓപ്‌ഷൻ എന്നിവയ്‌ക്കൊപ്പം ഉൾപ്പെടുത്തും.
എം എസ് ഒ -കൾ, എല്ലാ പി എസ് ചാനൽ പ്രോഗ്രാമുകളുടെയും റെക്കോർഡിംഗ് 90 ദിവസത്തേക്ക് സൂക്ഷിക്കാൻ അനുമതി നൽകുന്നു.
ഉള്ളടക്കവുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും CTN നിയമം, 1995 പ്രകാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അംഗീകൃത ഓഫീസറും സംസ്ഥാന/ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയും പരിശോധിക്കും.
2022 നവംബർ 30-ന് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് എം എസ് ഒ കൾക്ക് 12 മാസത്തെ കാലയളവ് അനുവദിച്ചിട്ടുണ്ട്.
3. കേബിൾ ഓപ്പറേറ്റർമാർക്ക്, രജിസ്റ്റർ ചെയ്ത ടിവി ചാനലുകളുടെ വിതരണത്തിന് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്. കേബിൾ ഓപ്പറേറ്റർമാരുടെ നെറ്റ്‌വർക്ക് ശേഷി പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് മുകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, എം എസ് ഒ-കൾക്ക് അവരുടെ വരിക്കാരുടെ പ്രാദേശിക ഉള്ളടക്കങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് മതിയായ വ്യവസ്ഥകൾ മാർഗ്ഗനിർദ്ദേശങ്ങളിൽ നൽകിയിട്ടുണ്ട്. കൂടാതെ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ പി എസ് ചാനലുകളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കുന്നതും, റെക്കോർഡിംഗ് 90 ദിവസത്തേക്ക് സൂക്ഷിക്കുക തുടങ്ങിയവയും നിർബന്ധമാക്കുന്നു. പൈറസി ഭീഷണിയെ ചെറുക്കുന്നതിന് ഇത് സഹായിക്കും.
Published by:Chandrakanth Viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.