• HOME
 • »
 • NEWS
 • »
 • explained
 • »
 • Assembly Election 2021| പെരിന്തൽമണ്ണയിൽ സൂക്ഷിച്ചിരുന്ന തപാൽ വോട്ടുപെട്ടി കിട്ടിയത് 22 കിലോമീറ്റർ അകലെ നിന്ന്; ദുരൂഹത

Assembly Election 2021| പെരിന്തൽമണ്ണയിൽ സൂക്ഷിച്ചിരുന്ന തപാൽ വോട്ടുപെട്ടി കിട്ടിയത് 22 കിലോമീറ്റർ അകലെ നിന്ന്; ദുരൂഹത

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15ഓ​ടെ വീ​ണ്ടും സ്ട്രോ​ങ് റൂം ​തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​ക​ളി​ലൊ​ന്ന് കാ​ണാ​നി​ല്ലെ​ന്ന​റി​യു​ന്ന​ത്

 • Share this:

  മലപ്പുറം: 2021ലെ ​നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്​​ലിം ലീ​ഗി​ലെ ന​ജീ​ബ്​ കാ​ന്ത​പു​ര​ത്തി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്ത് ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി കെപി​എം മു​സ്ത​ഫ ഹൈക്കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ത​പാ​ൽ വോ​ട്ടു​ക​ൾ സൂ​ക്ഷി​ച്ച ര​ണ്ടു പെ​ട്ടി​ക​ളി​ൽ ഒ​ന്നാണ് കാ​ണാ​താ​യത്. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി​യി​ലെ സ്ര്ടോ​ങ് റൂ​മി​ൽ സൂ​ക്ഷി​ച്ച പെ​ട്ടി​യാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ വി​വാ​ദം പ​ട​രു​ന്ന​തി​നി​ടെ പെ​ട്ടി 22 കി. മീ. അകലെയുള്ള മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്​ കള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

  സ്പെഷ്യൽ തപാൽ വോട്ടുകൾ

  കോവിഡ് രോഗികൾക്കും പ്രായമായവർക്കും വീട്ടിൽവച്ചു തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. പോളിങ് ഓഫിസർമാർ വീട്ടിൽ വന്നു ശേഖരിച്ച ഇത്തരം വോട്ടുകളാണ് സ്പെഷ്യൽ തപാൽ വോട്ടുകൾ.

  കേസ് ഇങ്ങനെ

  2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലെന്ന പേരിൽ അസാധുവായി പ്രഖ്യാപിച്ച 348 സ്പെഷ്യൽ ബാലറ്റുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. തർക്കമുള്ള സ്പെഷ്യൽ ബാലറ്റും രേഖകളും ഇന്നലെ വൈകിട്ട് അഞ്ചിനകം ഹൈക്കോടതിയിൽ എത്തിക്കണമെന്ന് നിർദേശവും ലഭിച്ചു.

  കാണാതാകലും പരിശോധനയും

  റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്ടി​ക​ൾ സൂ​ക്ഷി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ട്ര​ഷ​റി ഓ​ഫി​സി​ലെ​ത്തി സ്ട്രോ​ങ് മു​റി തു​റ​ന്ന് ബോ​ധ്യം​വ​രു​ത്തി 16ന് ​ഇ​വ ഹൈ​ക്കോട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15ഓ​ടെ വീ​ണ്ടും സ്ട്രോ​ങ് റൂം ​തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​ക​ളി​ലൊ​ന്ന് കാ​ണാ​നി​ല്ലെ​ന്ന​റി​യു​ന്ന​ത്. ഈ ​പെ​ട്ടി മ​ല​പ്പു​റം സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫീ​സി​ലു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ച്ച​ക്ക്​ 12.45ഓ​ടെ​യാ​ണ്​ സ​ബ്​ ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്.

  Also Read- Women’s IPL | വനിതാ ഐപിഎൽ വരുന്നു; മത്സരം എവിടെ? അറിയേണ്ടതെല്ലാം

  പ​രി​ശോ​ധ​ന​യി​ൽ സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ൽ നി​ന്ന്​ ബാ​ല​റ്റ്​ പെ​ട്ടി ക​ണ്ടെ​ത്തി. ഇ​തോ​ടൊ​പ്പം തി​ര​ഞ്ഞെ​ടു​​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. ഉ​ച്ച​ക്ക്​ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി ഏ​ട്ട്​ മ​ണി​വ​രെ നീ​ണ്ടു. ബാ​ല​റ്റ്​​പെ​ട്ടി ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​ബ്​ ക​ള​ക്​​ട​ർ​ ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ​ക്ക്​ സ​മ​ർ​പ്പി​ക്കും. സ​ബ്​ ക​ള​ക്ട​റു​ടെ ഓ​ഫീസി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ല​റ്റ്​​പെ​ട്ടി​യും മ​റ്റ്​ രേ​ഖ​ക​ളും ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന്​ ​ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

  വിശദീകരണം

  സ​ബ്​ ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ മ​ല​പ്പു​റ​ത്തേ​ക്ക് മാ​റ്റി​യ​പ്പോ​ൾ അ​തി​ൽ നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പി​ലെ പെ​ട്ടി ഉ​ൾ​പ്പെ​ട്ട​താ​വാ​മെ​ന്നാ​ണ്​ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ട്ര​ഷ​റി ഓ​ഫീസ​റു​ടെ വി​ശ​ദീ​ക​ര​ണം. പെട്ടി സീൽ ചെയ്ത നിലയിൽ തന്നെയാണെന്നും ഇന്നു രാവിലെ 10ന് ഹൈക്കോടതിയിൽ ഹാജരാക്കുമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.

  അന്വേഷണം നടത്തും: കളക്ടർ

  സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. പരിശോധനയ്ക്കിടെ യൂത്ത് ലീഗ് പ്രവർത്തകർ വൈകിട്ട് സഹകരണ സംഘം ഓഫീസ് ഉപരോധിച്ചെങ്കിലും ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അട്ടിമറി ആരോപിച്ചു യുഡിഎഫ് രംഗത്തെത്തി. കെ പി മുഹമ്മദ് മുസ്തഫയും അന്വേഷണം ആവശ്യപ്പെട്ടു.

  Published by:Rajesh V
  First published: