• HOME
 • »
 • NEWS
 • »
 • explained
 • »
 • Women's IPL | വനിതാ ഐപിഎൽ വരുന്നു; മത്സരം എവിടെ? അറിയേണ്ടതെല്ലാം

Women's IPL | വനിതാ ഐപിഎൽ വരുന്നു; മത്സരം എവിടെ? അറിയേണ്ടതെല്ലാം

ആഗോളതലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിലെ വലിയൊരു നാഴികകല്ലാണ് വനിതാ ഐപിഎൽ മത്സരം

 • Share this:

  ഏറെ നാളായി കാത്തിക്കുന്ന ഈ വര്‍ഷം ആരംഭിക്കുന്ന വനിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ച് (WIPL) അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ആഗോളതലത്തില്‍ തന്നെ വനിതാ ക്രിക്കറ്റിലെ വലിയൊരു നാഴികകല്ലാണ് വനിതാ ഐപിഎൽ മത്സരം.

  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) ജനറല്‍ ബോഡി വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ടി20 ടൂര്‍ണമെന്റായ വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഡബ്ല്യുഐപിഎല്‍) നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 9-ന്, 2023-2027 കാലയളവിലെ ഡബ്ല്യുഐപിഎല്‍ സീസണുകള്‍ക്കായുള്ള മീഡിയ റൈറ്റ് ടെന്‍ഡറിനായി ബിസിസിഐ ബിഡ്ഡുകളും ക്ഷണിച്ചിരുന്നു.

  ഡബ്ല്യുഐപിഎല്‍ ലീഗ് എപ്പോള്‍, എവിടെ തുടങ്ങും?

  ഡബ്ല്യുഐപിഎല്‍ 2023 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന് ആതിഥേയത്വം വഹിക്കാന്‍ ബിസിസിഐ ആദ്യം രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. ഒന്ന് മത്സരങ്ങള്‍ നടത്താന്‍ ആറ് സോണുകളില്‍ നിന്ന് (നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് ഈസ്റ്റ്) ഓരോ നഗരത്തെ തിരഞ്ഞെടുക്കണം, മറ്റൊന്ന് നിലവിലെ ഐപിഎല്‍ വേദികളില്‍ ടൂര്‍ണമെന്റ് നടത്തുക എന്നതായിരുന്നു. നിലവില്‍ ബോര്‍ഡ് അതിന്റെ ടെന്‍ഡറില്‍, മത്സരങ്ങള്‍ നടത്താവുന്ന വേദികളും സ്റ്റേഡിയങ്ങളുടെ ശേഷിയും സഹിതം 10 നഗരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.

  Also read- Women’s IPL | വിമൻസ് ഐപിഎൽ സംപ്രേക്ഷണാവകാശം Viacom18 ന്; ലേലം സ്വന്തമാക്കിയത് 951 കോടി രൂപക്ക്

  അഹമ്മദാബാദ് (നരേന്ദ്ര മോദി സ്റ്റേഡിയം, ശേഷി 112,560 പേർ), കൊല്‍ക്കത്ത (ഈഡന്‍ ഗാര്‍ഡന്‍സ്, 65,000), ചെന്നൈ (എംഎ ചിദംബരം സ്റ്റേഡിയം, 50,000), ബാംഗ്ലൂര്‍ (എം ചിന്നസ്വാമി സ്റ്റേഡിയം, 42,000), ഡല്‍ഹി (അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, 55,000), ധര്‍മശാല (എച്ച്പിസിഎ സ്റ്റേഡിയം, 20,900), ഗുവാഹത്തി (ബര്‍സപാര സ്റ്റേഡിയം, 38,650), ഇന്‍ഡോര്‍ (ഹോള്‍ക്കര്‍ സ്റ്റേഡിയം, 26,900), ലഖ്നൗ (എബി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, 48,800), മുംബൈ (വാങ്കഡെ / DY പാട്ടീല്‍ / ബ്രാബോണ്‍ സ്റ്റേഡിയങ്ങള്‍) എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് നഗരങ്ങളും സ്‌റ്റേഡിയങ്ങളും.

  ഡബ്ല്യുഐപിഎല്‍ എത്ര മത്സരങ്ങള്‍, എത്ര ടീമുകള്‍?

  ആകെ 22 മത്സരങ്ങള്‍ കളിക്കുന്ന അഞ്ച് ഫ്രാഞ്ചൈസി ടീമുകളാണ് ലീഗില്‍ ഉണ്ടാവുക. 25 ദിവസമാണ് ലീഗ് മത്സരങ്ങള്‍ നടക്കുക. ഓരോ ടീമിലും ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി 18 പേരാണ് ഉണ്ടായിരിക്കുക. ഓരോ ടീമും പരസ്പരം രണ്ട് തവണ കളിക്കും, ലീഗിലെ ടോപ്പ് ടീമുകള്‍ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലൂടെയാകും അടുത്ത ഫൈനലിസ്റ്റിനെ തീരുമാനിക്കുക.

  ടീമുകള്‍ക്കായി ലേലം വിളിക്കുന്നത് ആര്, ഒരു ടീമിനെ സ്വന്തമാക്കാന്‍ എത്ര ചെലവാകും?

  പുരുഷന്മാരുടെ ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളില്‍ അഞ്ച് പേര്‍ ഡബ്ല്യുഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 10 ഐപിഎല്‍ ഫ്രാഞ്ചൈസികളും ഡബ്ല്യുഐപിഎല്‍ ടീമിനെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ രേഖ വാങ്ങിയിട്ടുണ്ടെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു.

  Also read- ഹോക്കി ലോകകപ്പ് മുതല്‍ ക്രിക്കറ്റ് ലോകകപ്പ് വരെ; 2023ലെ പ്രധാന കായിക മത്സരങ്ങൾ

  ഡബ്ല്യുഐപിഎല്‍-ന് വേണ്ടി ഒരു ഫ്രാഞ്ചൈസി ഏറ്റെടുക്കാന്‍ പഞ്ചാബ് കിംഗ്സിന് താല്‍പ്പര്യമുണ്ടെന്ന് ഡാബര്‍ ഇന്ത്യ ചെയര്‍മാന്‍ മോഹിത് ബര്‍മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ, ഒരു ഡബ്ല്യുഐപിഎല്‍ ടീമിനെ സ്വന്തമാക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് രാജസ്ഥാന്‍ റോയലിന്റെ ഉടമ മനോജ് ബദലെ പറഞ്ഞു. അതേസമയം, ഓരോ ഫ്രാഞ്ചൈസിക്കും 400 കോടി രൂപയായിരിക്കും ലേലത്തിന്റെ അടിസ്ഥാന വില എന്നാണ് കണക്കാക്കുന്നത്.

  ഡബ്ല്യുഐപിഎല്‍ മീഡിയ റൈറ്റ്‌സ് ലേലം വിളിക്കുന്നത് ആരാണ്?

  ലീഗിന്റെ മീഡിയ റൈറ്റ്‌സിന് 10 മീഡിയ കമ്പനികളില്‍ നിന്ന് ബിഡ്ഡുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസ്‌നി സ്റ്റാര്‍, സോണി നെറ്റ്‌വര്‍ക്ക്, വയാകോം 18, ആമസോണ്‍ പ്രൈം, ഫാന്‍കോഡ്, ടൈംസ് ഇന്റര്‍നെറ്റ്, ഗൂഗിള്‍ എന്നിവയാണ് താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികള്‍.

  കളിക്കാരുടെ ലേലം

  ഡബ്ല്യുഐപിഎല്ലിനായുള്ള കളിക്കാരുടെ ലേലം ഫെബ്രുവരിയില്‍ നടക്കും, ജനുവരി 26-നകം ഇന്ത്യന്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കളിക്കാരെ ക്യാപ്ഡ്, അണ്‍ക്യാപ്പ് എന്നിങ്ങനെ തരംതിരിക്കും. 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ മൂന്ന് അടിസ്ഥാന വിലകളിലാണ് ക്യാപ്ഡ് കളിക്കാര്‍ എത്തുന്നത്. അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷവും, 10 ലക്ഷം രൂപയുമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

  Published by:Vishnupriya S
  First published: