FASTag ടോൾ ബൂത്തുകളിൽ കാത്തു നിൽക്കണ്ട; പുതിയ ഫാസ്റ്റ് ടാഗ് പാസ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യയില്‍ എട്ട് കോടി ഉപയോക്താക്കളാണ് ഫാസ്റ്റ് ടാഗ് പ്രയോജനപ്പെടുത്തുന്നത്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പേയ്‌മെന്റുകള്‍ ലഘൂകരിക്കുന്നതിനായി പുതിയ വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് പുറത്തിറക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. 3000 രൂപ വിലയുള്ളതാണ് ഈ പാസ്. ഈ തീരുമാനം സാമൂഹികമാധ്യമമായ എക്‌സിലൂടെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്.
ടോള്‍ പാസുകള്‍ ആര്‍ക്കൊക്കെ പ്രയോജനപ്പെടുത്താം
കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമെ ഈ വാര്‍ഷിക ഫാസ്റ്റ് ടാഗ് പാസ് ബാധകമാകൂ. ദേശീയ പാതകളില്‍ 200 യാത്രകള്‍ വരെ ഒരു വര്‍ഷം സൗജന്യമായി നടത്താന്‍ കഴിയും.
ഇത് ആക്ടിവേറ്റ് ചെയ്യുന്നതെങ്ങനെ?
രാജ്മാര്‍ഗ് യാത്ര ആപ്പിലും എന്‍എച്ച്എഐ, കേന്ദ്ര ഗതാഗത-ഹൈവേമന്ത്രാലയും എന്നിവയുടെ വെബ്‌സൈറ്റുകളിലും ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ലഭ്യമാണെന്ന് ഗഡ്കരി അറിയിച്ചു.
നേട്ടമെന്ത്?
ഈ പാസ് ലഭ്യമാകുന്നതോടെ ടോള്‍ പ്ലാസകളിലെ ഗതാഗത കുരുക്കും കാത്തിരിക്കുന്ന സമയവും കുറയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ടോള്‍ പ്ലാസകളുമായി ബന്ധപ്പെട്ട ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഒറ്റത്തവണ മുന്‍കൂറായി പണമടയ്ക്കുന്നതിലൂടെ പരിഹരിക്കാനും ഇത് ലക്ഷ്യമിടുന്നു.
advertisement
യാത്രകളുടെ എണ്ണം കണക്കാക്കുന്നത് എങ്ങനെ?
ഒരു വാഹനം ടോള്‍ പ്ലാസ മുറിച്ചുകടക്കുമ്പോള്‍ ഒരു യാത്രയായി കണക്കാക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഉദാഹരണത്തിന് ഒരാള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് യമുന എക്‌സ്പ്രസ് വഴി യാത്ര ചെയ്യുകയാണെങ്കില്‍ ആ വഴി മൂന്ന് ടോള്‍ പ്ലാസകളാണുള്ളത്. അതിനാൽ ഇത് മൂന്ന് വ്യത്യസ്ത യാത്രകളായി കണക്കാക്കും.
എന്നാല്‍, എക്‌സിറ്റില്‍ മാത്രം ടോള്‍ ശേഖരിക്കുന്ന ടോളിംഗ് സംവിധാനങ്ങളില്‍ മുഴുവന്‍ യാത്രയും ഒരൊറ്റ യാത്രയായി കണക്കാക്കും. ഇത് യാത്രക്കാരുടെ ചെലവ് കുറയ്ക്കുന്നു.
advertisement
ഉപയോക്താക്കള്‍ക്ക് പുതിയ ഫാസ്റ്റ് ടാഗ് ആവശ്യമുണ്ടോ?
ഇനി പുതിയ ഫാസ്റ്റ് ടാഗ് ആവശ്യം വരില്ല. വാര്‍ഷിക പാസ് ഉപയോക്താവിന്റെ നിലവിലുള്ള ഫാസ്റ്റ് ടാഗ് കാര്‍ഡില്‍ ഘടിപ്പിക്കാവുന്നതാണ്. പാസ് കാലഹരണപ്പെട്ടാല്‍ ഒരു വര്‍ഷത്തിന് ശേഷമോ 200 യാത്രകള്‍ക്ക് ശേഷമോ ഇത് എളുപ്പത്തില്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും.
പ്രയോജനം ലഭിക്കുന്നത് ആര്‍ക്കൊക്കെ?
''പതിവായി ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സ്വന്തം പട്ടണങ്ങളിലേക്ക് പതിവായി വാഹനമോടിക്കുന്നവര്‍ക്കും ഈ പാസ് പ്രയോജനപ്പെടും. ഇനി മുതല്‍ എല്ലാ ആഴ്ചയും അല്ലെങ്കില്‍ മാസത്തിലും ഫാസ്റ്റ് ടാഗ് റീച്ചാര്‍ജ് ചെയ്യേണ്ടതില്ല,'' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ടോളിംഗ് സംവിധാനത്തില്‍ ഫാസ്റ്റ് ടാഗ് മാറ്റം വരുത്തിയതെങ്ങനെ?
ഇന്ത്യയില്‍ എട്ട് കോടി ഉപയോക്താക്കളാണ് ഫാസ്റ്റ് ടാഗ് പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലുടനീളം ടോള്‍ പിരിവില്‍ ഇത് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒരു പ്രധാന പരിഷ്‌കാരത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം. വിന്‍ഡ്ഷീല്‍ഡുകളില്‍ ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കുന്നതായിരുന്നു ഇത്. ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഈ നീക്കം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 18, 2025 8:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
FASTag ടോൾ ബൂത്തുകളിൽ കാത്തു നിൽക്കണ്ട; പുതിയ ഫാസ്റ്റ് ടാഗ് പാസ് പ്രവര്‍ത്തിക്കുന്നതെങ്ങനെ?