Explained| രണ്ടരലക്ഷം രൂപയിലധികം പി എഫിൽ നിക്ഷേപിക്കാൻ രണ്ട് അക്കൗണ്ട് വേണം; ഉത്തരവിന്റെ വിശദാംശങ്ങൾ അറിയാം

Last Updated:

തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്ക് നികുതി ബാധകമല്ല. ആ വർഷം അധികമായി എത്തുന്ന തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ പരിഗണിക്കുക. ഇതിന്റെ പലിശയ്ക്കാണ് നികുതി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് (പി എഫ്) പ്രതിവർഷം രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിക്കുന്നവർക്ക് പ്രധാന പി എഫ് അക്കൗണ്ടിന് കീഴിൽ രണ്ട് അക്കൗണ്ടുകൾ വേണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ ഉത്തരവ്.
തൊഴിൽ ദാതാവിന്റെ വിഹിതമുള്ളവർക്ക് (സ്വകാര്യ മേഖല) പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ചുമത്തും. തൊഴിൽദാതാവിന്റെ വിഹിതമില്ലാത്ത അക്കൗണ്ടാണെങ്കിൽ (സർക്കാർ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കായിരിക്കും നികുതി. ജീവനക്കാരുടെ വിഹിതമാണ് നികുതിക്കായി കണക്കാക്കുന്നത്.
തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്ക് നികുതി ബാധകമല്ല. ആ വർഷം അധികമായി എത്തുന്ന തുകയാണ് രണ്ടാമത്തെ അക്കൗണ്ടിൽ പരിഗണിക്കുക. ഇതിന്റെ പലിശയ്ക്കാണ് നികുതി. 2021 മാർച്ച് 31 വരെയുള്ള ബാലൻസ് തുകയും ആദ്യ അക്കൗണ്ടിൽ തന്നെയായിരിക്കും പരിഗണിക്കുക. ഇതിനും നികുതി ബാധകമല്ല.
advertisement
പുതിയ ഉത്തരവ് എന്തിന്?
പ്രോവിഡന്റ് ഫണ്ടുകളിൽ പ്രതിവർഷം 2.5 ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശയ്ക്കു നികുതി ഏർപ്പെടുത്തുമെന്നായിരുന്ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഇത്തരത്തിൽ നിക്ഷേപിക്കുന്നവർ ഒരു ശതമാനത്തിലും താഴെയാണെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. പ്രോവിഡന്റ് ഫണ്ടിൽ ഒരു കോടി രൂപ നിക്ഷേപിക്കുകയും 8 % പലിശ വാങ്ങുകയും ചെയ്യുന്നത് നീതികരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അന്ന് പറഞ്ഞിരുന്നു.
സാധാരണക്കാരെ ഈ തീരുമാനം ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബാങ്കിൽ നിക്ഷേപിച്ചാൽ നികുതി കൊടുക്കേണ്ടി വരുന്നവർ സാധാരണക്കാർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിച്ചു പലിശ വാങ്ങുന്നത് തടയാനാണ് ശ്രമമെന്നാണ് നിർമല സീതാരാമൻ വ്യക്തമാക്കിയത്.
advertisement
കണക്കാക്കുന്നത് എങ്ങനെ?
സ്വകാര്യമേഖലയിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളമുള്ള ഒരാളുടെ പ്രതിമാസ പി എഫ് വിഹിതം 24,000 രൂപയാണെന്നു കരുതുക. അപ്പോൾ വാർഷിക പിഎഫ് നിക്ഷേപം 2.88 ലക്ഷമാകും. ഇതിൽ 2.5 ലക്ഷത്തിനു മീതെയുള്ള 38,000 രൂപയുടെ പലിശയ്ക്കായിരിക്കും നികുതി ഈടാക്കുക. ഇതിൽ 2.5 ലക്ഷം രൂപ ആദ്യ അക്കൗണ്ടിലും ബാക്കിയുള്ള 38,000 രൂപ രണ്ടാം അക്കൗണ്ടിലും ആയിരിക്കും കണക്കാക്കുക. ഒരു അക്കൗണ്ടിന് നികുതി ബാധകവും മറ്റൊന്നിനു ബാധകവുമായിരിക്കില്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| രണ്ടരലക്ഷം രൂപയിലധികം പി എഫിൽ നിക്ഷേപിക്കാൻ രണ്ട് അക്കൗണ്ട് വേണം; ഉത്തരവിന്റെ വിശദാംശങ്ങൾ അറിയാം
Next Article
advertisement
ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ
ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റു; ‌എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തൽ
  • ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം.

  • ചെന്നൈയില്‍ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ധന് വിറ്റു.

  • പോറ്റിയുടെ വീട്ടില്‍ നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതായി എസ്‌ഐടി.

View All
advertisement