• HOME
  • »
  • NEWS
  • »
  • explained
  • »
  • പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഭാര്യയുടെ ശവകൂടീരം മുംബൈയില്‍? റൂത്തി ജിന്നയെ അറിയാമോ

പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഭാര്യയുടെ ശവകൂടീരം മുംബൈയില്‍? റൂത്തി ജിന്നയെ അറിയാമോ

40 വയസ്സുള്ള ജിന്നയുമായി 15 വയസ്സുള്ള റൂത്തി പ്രണയത്തിലായി, പ്രണയം വിവാഹത്തിലേക്കും എത്തി

(Images via Wikimedia Commons)

(Images via Wikimedia Commons)

  • Share this:

    ന്യൂഡല്‍ഹി: ഇന്ത്യ ചരിത്രത്തിലെ മറക്കാനാകാത്ത വ്യക്തിയാണ് മുഹമ്മദ് അലി ജിന്ന. പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കാന്‍ മുന്നിട്ട് നിന്ന വ്യക്തിയാണ് ഇദ്ദേഹം. അഭിഭാഷകനായി ശ്രദ്ധ നേടിയ മുഹമ്മദ് ജിന്ന വിഭജനത്തിന് മുമ്പുള്ള ഇന്ത്യയിലെ പല പ്രമുഖരുമായും സൗഹൃദം സ്ഥാപിച്ചിരുന്നു.

    അദ്ദേഹത്തിന്റെ സൗഹൃദവലയത്തിലെ പ്രമുഖനായിരുന്നു ബിസിനസ്സുകാരനായ ദിന്‍ഷാ പെറ്റിറ്റ്. ബോംബെയിലെ ധനികനായ ബിസിനസ്സുകാരനായിരുന്നു ദിന്‍ഷ പെറ്റിറ്റ്. ഇദ്ദേഹത്തിന്റെ മകളാണ് രത്തന്‍ഭായി. റൂത്തി എന്നാണ് ഇവരെ എല്ലാവരും വിളിച്ചിരുന്നത്. എല്ലാ ആഡംബരങ്ങളോടും ജീവിച്ചയാളാണ് റൂത്തി. ഇവര്‍ക്ക് മൂന്ന് സഹോദരന്‍മാരും ഉണ്ടായിരുന്നു. വളരെ സ്വതന്ത്ര മനോഭാവമുള്ള കുടുംബമായിരുന്നു ഇവരുടേത്.

    ആയിടയ്ക്കാണ് റൂത്തി മുഹമ്മദ് അലി ജിന്നയുമായി പ്രണയത്തിലാകുന്നത്. തന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ക്കില്ലെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. റൂത്തിയ്ക്ക് അന്ന് പ്രായം 15 ആയിരുന്നു. ജിന്നയ്ക്ക് അന്ന് 40 വയസ്സും. എന്നാല്‍ ഇത് പ്രശ്‌നമാകും എന്ന് ജിന്നയ്ക്ക് മനസ്സിലായിരുന്നു.

    പിന്നീട് ഇക്കാര്യം ജിന്ന തന്റെ ഉറ്റ സുഹൃത്തായ ദിന്‍ഷായോട് പറഞ്ഞു. ബോംബെയിലെ ദിന്‍ഷായുടെ ബംഗ്ലാവില്‍ വെച്ചാണ് ഇക്കാര്യം അവതരിപ്പിച്ചത്. മിശ്രവിവാഹങ്ങളെപ്പറ്റി ദിന്‍ഷയുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ജിന്ന ആദ്യം ചോദിച്ചത്. അത് താന്‍ അംഗീകരിക്കുന്നുവെന്നാണ് ദിന്‍ഷ മറുപടിയായി പറഞ്ഞത്. എങ്കിൽ താങ്കളുടെ മകളെ തനിക്ക് വിവാഹം ചെയ്ത് തരൂമോയെന്ന് ജിന്ന ചോദിച്ചു. ഇത് കേട്ടതും കലിപൂണ്ട ദിന്‍ഷ ഇക്കാര്യത്തെ ശക്തമായി തന്നെ എതിര്‍ത്തു.

    Also Read- സ്വാമി നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ ‘കൈലാസ’ പ്രതിനിധി യുഎൻ യോഗത്തിൽ പങ്കെടുത്തത് എന്തിന്?

    എന്നാല്‍ ദിന്‍ഷയുടെ എതിര്‍പ്പ് അധികം നാള്‍ നീണ്ടുനിന്നില്ല. തന്റെ പതിനെട്ടാമത്തെ പിറന്നാള്‍ ദിവസം താന്‍ ജിന്നയെ കഴിക്കാന്‍ തീരുമാനിച്ചുവെന്ന് റൂത്തി എല്ലാവരെയും അറിയിക്കുകയായിരുന്നു. പിന്നീട് ജിന്ന താമസിക്കുന്ന സൗത്ത് കോര്‍ട്ടിലേക്ക് എത്തിയ റൂത്തി ഇസ്ലാം മതം സ്വീകരിക്കുകയും ജിന്നയെ വിവാഹം കഴിക്കുകയും ചെയ്തു. ഇവരുടെ വിവാഹത്തെപ്പറ്റി അധികം ആരും എഴുതിയിട്ടില്ല.

    എന്നാല്‍ വിവാഹത്തോടെ റൂത്തിയും പെറ്റിറ്റ് കുടുംബവും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി ഇല്ലാതാകുകയായിരുന്നു. കുടുംബത്തില്‍ നിന്ന് വേര്‍പ്പെട്ട് തന്നെയാണ് അവര്‍ കഴിഞ്ഞത്.

    റൂത്തി-ജിന്ന ദമ്പതികളുടെ ആദ്യകാല ജീവിതം വളരെ സന്തോഷകരമായിരുന്നു. ജിന്ന അവരെ സൗത്ത് കോര്‍ട്ടിലെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. തന്നോടൊപ്പമുള്ള ജീവിതം, റൂത്തി ജീവിച്ച് വന്ന ജീവിതരീതിയ്ക്ക് സമാനമായിരിക്കുമെന്നും അദ്ദേഹം റൂത്തിയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ജിന്നയെ അതിഗാഢമായി റൂത്തി സ്‌നേഹിച്ചിരുന്നു.

    അതേസമയം ജിന്നയുടെ ആദ്യവിവാഹമായിരുന്നില്ല ഇത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിലായിരുന്നു ആ വിവാഹം. വിവാഹശേഷം നിയമം പഠിക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അദ്ദേഹം തിരിച്ചെത്തിയപ്പോഴേക്കും ആദ്യ ഭാര്യ മരിച്ചിരുന്നു.

    Also Read- ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് 24 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്നതാര്?

    ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം അദ്ദേഹം ബോംബൈയില്‍ പ്രാക്ടീസ് ആരംഭിച്ചിരുന്നു. ഏറ്റവും മികച്ച ബാരിസ്റ്ററായി മാറണമെന്ന ആഗ്രഹവുമായിട്ടാണ് ജിന്ന ബോംബെയില്‍ എത്തിയത്. കഠിനാധ്വാനത്തിലൂടെ ആ സ്വപ്‌നം അദ്ദേഹം നേടിയെടുക്കുകയും ചെയ്തു.

    വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ റൂത്തി-ജിന്ന ദമ്പതികള്‍ക്ക് ഒരുമകള്‍ ജനിച്ചിരുന്നു. 1919 ആഗസ്റ്റ് 15നായിരുന്നു ഇവരുടെ മകള്‍ ജനിച്ചത്.

    സ്വാതന്ത്ര്യസമരത്തില്‍ ജിന്ന സജീവമായി ഇടപെടാന്‍ തുടങ്ങിയ കാലമായിരുന്നു അത്. അതോടെ അദ്ദേഹത്തിന്റെ വൈവാഹിക ജീവിതത്തിലും ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു. കടുത്ത വിഷാദത്തിലേക്ക് റൂത്തി എത്തി. ഇവരുടെ മകളെ പലപ്പോഴും ആയമാരാണ് നോക്കിയിരുന്നത്. മകള്‍ക്ക് പേരിടാന്‍ റൂത്തിയും ജിന്നയും ശ്രമിച്ചില്ല. പിന്നീട് റൂത്തിയുടെ മരണശേഷം ലേഡി പെറ്റിറ്റ് ഭവനത്തിലേക്ക് എത്തിയ റൂത്തി-ജിന്ന ദമ്പതികളുടെ മകള്‍ സ്വയം പേരിടുകയായിരുന്നു. ദിന എന്നായിരുന്നു ഇവരുടെ പേര്.

    റൂത്തി – ജിന്ന ദമ്പതികളുടെ ജീവിതത്തിലെ താളപ്പിഴകള്‍ റൂത്തിയെയാണ് കൂടുതല്‍ ബാധിച്ചത്. വിവാഹബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ കൂടുതല്‍ നേരവും താജ്മഹല്‍ ഹോട്ടലിലാണ് ചെലവഴിച്ചിരുന്നത്. ഒന്നുകില്‍ ഒറ്റയ്ക്ക് അല്ലെങ്കില്‍ സരോജിനി നായിഡുവിനൊപ്പമായിരുന്നു ഇവരുടെ പിന്നീടുള്ള ജീവിതം.

    1929 ഫെബ്രുവരി 19നാണ് റൂത്തി മരിക്കുന്നത്. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നായിരുന്നു മരണം. താന്‍ ജനിച്ച വളര്‍ന്ന നഗരമായ ബോംബെയില്‍ വെച്ചായിരുന്നു അവരുടെ മരണവും.

    മുംബൈയിലെ ബൈക്കുളയിലുള്ള ഷിയ ഇഷ്ന അഷ്‌രി ജമാഅത്ത് അറംബോഗിലാണ് റുത്തി ജിന്നയെ അടക്കം ചെയ്തത്. ഇവിടെയെത്തിയാല്‍ അവരുടെ ശവകുടീരം വളരെ എളുപ്പം തന്നെ കണ്ടെത്താവുന്നതാണ്.

    റൂത്തിയുടെ മരണത്തില്‍ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു ജിന്ന. ഇക്കാര്യത്തില്‍ ജിന്ന പരസ്യമായി പൊട്ടിക്കരഞ്ഞത് രണ്ട് സന്ദര്‍ഭങ്ങളിലാണ്. ഒന്ന് റൂത്തിയുടെ സംസ്‌കാരവേളയിലും, രണ്ട് പാകിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പ് റൂത്തിയുടെ കല്ലറ സന്ദര്‍ശിച്ച വേളയിലും. പിന്നീട് ഒരിക്കലും ജിന്ന റൂത്തിയുടെ കല്ലറ സന്ദര്‍ശിച്ചിട്ടില്ല. അദ്ദേഹം പിന്നീട് വേറെ വിവാഹവും കഴിച്ചിട്ടില്ല.

    Published by:Naseeba TC
    First published: