മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370യുടെ കാണാതായ ദുരൂഹതയുടെ ചുരുളഴിയുമോ? കടല്‍ സ്‌ഫോടന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
2014ലാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 അപ്രത്യക്ഷമായത്
മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 അപ്രത്യക്ഷമായതിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴിതാ അപകടത്തിന്റെ ചുരുളഴിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍. കടല്‍ സ്‌ഫോടനം എന്ന പുതിയ രീതിയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. സയന്റിഫിക് റിപ്പോര്‍ട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനം അനുസരിച്ച് ഏഴാം ആര്‍ക്കില്‍ ഭൂഗര്‍ഭജല സ്‌ഫോടനങ്ങള്‍ നടത്തണമെന്നും ചുറ്റുമുള്ള പ്രദേശത്തെ ഹൈഡ്രോ അക്കൗസ്റ്റിക് സ്റ്റേഷനുകളില്‍ ഉല്‍പ്പന്നമായി ലഭിക്കുന്ന സിഗ്നലുകള്‍ നിരീക്ഷിക്കണമെന്നും പഠനം പറയുന്നു.
'' ഏഴാം ആര്‍ക്കില്‍ പരിശോധിക്കേണ്ട പ്രധാന പ്രദേശം ഓസ്‌ട്രേലിയയിലെ കേപ് ലീവിനിലെ ഹൈഡ്രോ അക്കൗസ്റ്റിക് സ്റ്റേഷനില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ സിഗ്നലുകള്‍ പരിശോധിക്കുന്നതിന് വലിയ തടസ്സങ്ങളൊന്നുമില്ല,'' കാര്‍ഡിഫ് സര്‍വകലാശാലയിലെ മുതിര്‍ന്ന ലക്ചററായ ഡോ. ഉസാമ കാദ്രി പറഞ്ഞു. 2014ലാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 അപ്രത്യക്ഷമായത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് യാത്രക്കാരെയും കൊണ്ട് പറക്കുകയായിരുന്നു ഈ വിമാനം. നിരവധി രാജ്യങ്ങളാണ് വിമാനം കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പടെ 239 പേരെയോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താനായിട്ടില്ല.
advertisement
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിമാനത്തിന്റെ അവസാന യാത്രയെക്കുറിച്ചും ഗവേഷണത്തില്‍ പഠനവിധേയമാക്കുമെന്ന് കാര്‍ഡിഫ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പറയുന്നു. അവസാന യാത്രയിലെ ഹൈഡ്രോഫോണ്‍ ഡേറ്റയും കൂടാതെ ഏഴാം ആര്‍ക്കില്‍ രൂപപ്പെട്ട സിഗ്നലുകളെപ്പറ്റിയും ഗവേഷകര്‍ പഠനം നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു. വിമാനപകടം പോലെ സമുദ്രത്തിലുണ്ടാകുന്ന ആഘാതങ്ങളുടെ സിഗ്നലുകള്‍ ജലത്തിനുള്ളിലൂടെ വളരെ ദൂരം സഞ്ചരിക്കുമെന്നും തീരത്തെ വിവിധ സ്ഥലങ്ങളിലെ ഹൈഡ്രോഫോണ്‍ സാങ്കേതിക വിദ്യയുപയോഗിച്ച് അവ റെക്കോര്‍ഡ് ചെയ്യാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 25, 2024 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370യുടെ കാണാതായ ദുരൂഹതയുടെ ചുരുളഴിയുമോ? കടല്‍ സ്‌ഫോടന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍