വെള്ളിയില്‍ തീര്‍ത്ത പഴ്‌സും കശ്മീരി സില്‍ക്ക് കാർപ്പെറ്റും; സൈപ്രസ് പ്രസിഡന്റിനും പ്രഥമ വനിതയ്ക്കുമുള്ള പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തിന് പ്രത്യേകതകളേറെ

Last Updated:

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രി മോദി സൈപ്രസ് സന്ദർശിച്ചത്

News18
News18
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കാനഡയിലേക്കുള്ള യാത്രക്കിടെയാണ് തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസ് സന്ദര്‍ശിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്‌റ്റോഡൗലിഡിസിന് അദ്ദേഹത്തിന്റെ ഭാര്യ ഫിലിപ്പ കര്‍സേനയ്ക്കും വിശിഷ്ടമായ സമ്മാനങ്ങളും നല്‍കി. വെള്ളിയില്‍ തീര്‍ത്ത പരമ്പരാഗത ശൈലിയിലുള്ള ഒരു ക്ലച്ച് പഴ്‌സാണ് പ്രഥമ വനിതയ്ക്ക് അദ്ദേഹം സമ്മാനിച്ചത്.
ആധുനികതയും പരമ്പരാഗത ശൈലിയിലുള്ള ലോഹപ്പണികളും സംയോജിപ്പിച്ച് വെള്ളിയിലാണ് ഈ പഴ്‌സ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നും രാജകീയ കലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മനോഹരമായ പൂക്കളുടെ ഡിസൈനുകളും ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
പഴ്‌സിന്റെ മധ്യഭാഗത്തായി വിലയേറിയ ഒരു രത്‌നം പതിച്ചിട്ടുണ്ട്. ഇതാണ് പഴ്‌സിനെ മനോഹരമാക്കുന്ന ഒരു പ്രധാന ഘടകം. ചില പ്രത്യേക അവസരങ്ങളില്‍ ഉപയോഗിച്ചിരുന്ന ഈ പഴ്‌സ് ഇപ്പോള്‍ ഒരു സ്റ്റൈലിഷ് ആക്‌സസറിയാണ്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തില്‍ ആധുനിക രാതിയില്‍ സംയോജിപ്പിച്ചിരിക്കുകയാണ് ഇതില്‍.
advertisement
സൈപ്രസ് പ്രസിഡന്റിന് കശ്മീരി സില്‍ക്ക് കാര്‍പ്പറ്റാണ് സമ്മാനമായി നല്‍കിയത്. കടുംചുവപ്പ് നിറത്തോട് കൂടിയ ഈ പരവതാനിയില്‍ മനോഹരമായ ചിത്രപ്പണികള്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. ചുവപ്പും ഓഫ് വൈറ്റ് നിറവും ഇടകലര്‍ന്ന പരവതാനിയാണിത്. വ്യൂവിംഗ് ആംഗിളിനും ലൈറ്റിംഗ് ആംഗിളും അടിസ്ഥാനമാക്കി രണ്ട് നിറങ്ങള്‍ ഇതില്‍ പ്രതിഫലിപ്പിക്കും. ഒന്നില്‍ തന്നെ രണ്ട് വ്യത്യസ്ത പരവതാനികളുണ്ടെന്ന് ഇത് കാഴ്ചക്കാരില്‍ തോന്നിപ്പിക്കും.
ഏറെ ചരിത്ര പ്രാധാന്യമുള്ള നിക്കോഷ്യ നഗരം സൈപ്രസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ കാണിച്ചു. ഇതിന് മോദി അദ്ദേഹത്തിന് നന്ദി പറഞ്ഞു. സൈപ്രസിലെ ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
advertisement
സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മോദിക്ക് സൈപ്രസിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ മക്കറിയാസ് III ലഭിച്ചു. ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും അവരുടെ അഭിലാഷങ്ങള്‍ക്കും രാജ്യത്തിന്റെ സാഹോദര്യ സംസ്‌കാരത്തിനുമായി സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും സൈപ്രസും തമ്മിലുള്ള ശക്തമായ സൗഹൃദത്തെയും അവര്‍ പരസ്പരം പങ്കിടുന്ന മൂല്യങ്ങളെയും ഈ ബഹുമതി പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ ആര്‍ബെര്‍ട്ടയിലെ കനാനാസ്‌കിസില്‍ വെച്ച് ജൂൺ 16 മുതൽ 17 വരെയാണ് 51-ാമത് ജി7 ഉച്ചകോടി നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വെള്ളിയില്‍ തീര്‍ത്ത പഴ്‌സും കശ്മീരി സില്‍ക്ക് കാർപ്പെറ്റും; സൈപ്രസ് പ്രസിഡന്റിനും പ്രഥമ വനിതയ്ക്കുമുള്ള പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തിന് പ്രത്യേകതകളേറെ
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement