• HOME
 • »
 • NEWS
 • »
 • explained
 • »
 • ജ്യോതിഷ പ്രവചനങ്ങള്‍ വിശ്വസനീയമായി തോന്നുന്നുണ്ടോ? ബര്‍ണം - ഫോറര്‍ ഇഫക്ട് അറിയണം

ജ്യോതിഷ പ്രവചനങ്ങള്‍ വിശ്വസനീയമായി തോന്നുന്നുണ്ടോ? ബര്‍ണം - ഫോറര്‍ ഇഫക്ട് അറിയണം

പ്രവചനങ്ങളില്‍ ചിലത് സത്യമാണെന്ന് നമുക്ക് തോന്നുന്നതിന് ചില കാരണങ്ങളുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു

 • Share this:

  പുതുവര്‍ഷത്തിന് തുടക്കമായി. ഭൂരിഭാഗം പേരും തങ്ങളുടെ ഇക്കൊല്ലത്തെ രാശിഫലമറിയാൻ ജ്യോത്സന്മാരെ സമീപിക്കുന്ന സമയം കൂടിയാണിത്. ജ്യോതിഷ പ്രകാരം ജനനത്തീയതിയും സമയവും ഉപയോഗിച്ച് നടത്തുന്ന പ്രവചനങ്ങള്‍ ചിലരുടെ കാര്യത്തില്‍ സത്യമാകും. എന്നാല്‍ ചിലരെ ഈ ഫലങ്ങള്‍ അതൃപ്തിപ്പെടുത്താറുമുണ്ട്.

  എന്നാല്‍ പ്രവചനങ്ങളില്‍ ചിലത് സത്യമാണെന്ന് നമുക്ക് തോന്നുന്നതിന് ചില കാരണങ്ങളുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട തിയറിയാണ് ഈ പ്രവചനത്തെ സാധൂകരിക്കാനായി മനശാസ്ത്ര വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്. പി.ടി. ബര്‍ണം എന്നാണ് ആ വ്യക്തിയുടെ പേര്.

  എന്താണ് ബര്‍ണം ഇഫക്ട്?

  ചില വ്യക്തിത്വ വിവരണങ്ങള്‍ വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് ബര്‍ണം ഇഫക്ട്. കൺകെട്ട് വിദ്യകളിലൂടെയും പ്രാങ്കുകളിലൂടെയും പ്രശസ്തനായ വ്യക്തിയാണ് പി.ടി. ബര്‍ണം. ബർണം എഫക്ട് അനുസരിച്ച് ഇത്തരം പ്രവചനം നടത്തുന്നവരെ അന്ധമായി ജനം വിശ്വസിക്കുന്ന രീതിയിലേക്കെത്തും. അവര്‍ക്ക് അമാനുഷികമായ കഴിവുകള്‍ ഉണ്ടെന്ന് വരെ ജനം വിശ്വസിക്കുമെന്ന് മനശാസ്തജ്ഞര്‍ പറയുന്നു.

  Also read: ‘രാജാവായി ജീവിച്ചു, രാജാവായി മരിച്ചു’ നഷ്ടബോധത്തില്‍ വിതുമ്പി പെലെയുടെ ബാർബർ

  ഫോററിന്റെ പരീക്ഷണം

  1950കളില്‍ ബെര്‍ട്രാം ഫോറര്‍ എന്ന മനശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണമാണിത്. തന്റെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് അദ്ദേഹം ഈ പരീക്ഷണം നടത്തിയത്.

  തന്റെ 39 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അദ്ദേഹം ‘ഡയഗ്നോസ്റ്റിക് ഇന്ററസ്റ്റ് ബാങ്ക്’ എന്ന് വിളിക്കുന്ന ഒരു മനഃശാസ്ത്ര പരീക്ഷണം നടത്തുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരുടെയും സ്വഭാവത്തെ വെളിപ്പെടുത്തുന്ന ഫലമാണ് പരീക്ഷണത്തിന് ഒടുവില്‍ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് ഓരോരുത്തരുടെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അന്തിമഫലം അദ്ദേഹം നല്‍കി. അവയെ വിലയിരുത്താനും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ഒരേ പ്രവചന ഫലമാണ് അദ്ദേഹം നല്‍കിയിരുന്നത്.

  മറ്റുള്ളവര്‍ നിങ്ങളെ അഭിനന്ദിക്കാന്‍ ഇടവരും, ആത്മവിമര്‍ശനം നടത്തും, നിങ്ങളുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തുവരും എന്നിങ്ങനെയായിരുന്നു ഫോറര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രവചന ഫലത്തില്‍ പറഞ്ഞിരുന്നത്.

  ശേഷം വിദ്യാര്‍ത്ഥികളോട് പ്രവചന ഫലം തങ്ങളുടെ വ്യക്തിത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയുള്ളവര്‍ കൈയുയര്‍ത്താനും അദ്ദേഹം പറഞ്ഞു. ആശയക്കുഴപ്പത്തിലായെങ്കിലും നിരവധി വിദ്യാര്‍ത്ഥികളാണ് ഫലം ശരിയാണെന്ന് കാണിച്ച് കൈയുയര്‍ത്തിയത്.

  പിന്നീട് അദ്ദേഹം പ്രവചന ഫലം ഓരോന്നായി വായിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു എല്ലാവര്‍ക്കും ലഭിച്ച ഫലം ഒന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായത്.

  ഇതില്‍ നിന്നെല്ലാം, പൊതുവായി പറയുന്ന വ്യക്തി വിവരണങ്ങളുമായി മനുഷ്യര്‍ക്ക് അതിവേഗം താദാത്മ്യം പ്രാപിക്കാന്‍ കഴിയാറുണ്ട്. വ്യക്തികളുടെ സ്വഭാവം സവിശേഷതകളാല്‍ നിറഞ്ഞതാണ്. അവ ഓരോന്നും എല്ലാവരിലും കാണാവുന്നതുമാണ്. വ്യത്യസ്ത അളവുകളില്‍ ആണെന്ന് മാത്രം. ഇങ്ങനെയാണ് ഫോറര്‍ തന്റെ നിരീക്ഷണം രേഖപ്പെടുത്തിയത്.

  കോഗ്നറ്റീവ് ബയാസ്

  കോഗ്നറ്റീവ് ബയാസിനെപ്പറ്റിയും ഫോററിന്റെ പരീക്ഷണത്തില്‍ പറയുന്നുണ്ട്. അബോധവസ്ഥയിലുണ്ടാകുന്ന ചില തെറ്റുകളാണ് കോഗ്നിറ്റീവ് ബയാസുകള്‍. ചില മാനസിക പ്രശ്‌നങ്ങള്‍, മെമ്മറി, എന്നിവയിലെ തകരാറ് കാരണമാണ് ഇവയുണ്ടാകുന്നത് എന്ന് സിംപ്ലി സൈക്കോളജിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.നമ്മുടെ സുരക്ഷ, മറ്റുള്ളവരുമായുള്ള ആശയവിനിമയം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ കോഗ്നിറ്റീവ് ബയാസ് ബാധിക്കാറുണ്ട്.

  Published by:user_57
  First published: