60 വര്‍ഷമായി ഇതിഹാസ താരം പെലെയ്ക്ക് മുടിവെട്ടിക്കൊണ്ടുത്തത് ജോവോ അറൗജോ എന്ന ദിദിയാണ്. 1956 മുതൽ പെലെയെ പതിറ്റാണ്ടുകളായി മുടി മുറിച്ചത് ഇദ്ദേഹമായിരുന്നു.
‘ആയിരത്തിലേറെതവണ ഞാന്‍ അദ്ദേഹത്തിന്റെ മുടിവെട്ടിക്കൊടുത്തിട്ടുണ്ട്’ -വിതുമ്പലോടെ ദിദി പറയുന്നു.
പെലെയുടെ നാടായ മിനാസ് ഗെറെയ്സില്‍ നിന്നുതന്നെയുള്ളയാളാണ് ഇപ്പോള്‍ 82 വയസ്സുള്ള ദിദി. സാന്റോസ് ക്ലബ്ബിന്റെ കടുത്ത ആരാധകന്‍. പെലെക്ക് 16 വയസ്സുള്ളുപ്പോഴാണ് ദിദി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. അതു പിന്നീട് ദൃഢസൗഹൃദമായി. പിന്നീട് പെലെയുടെ പ്രശസ്തമായ ഹെയര്‍സ്‌റ്റൈല്‍ രൂപംകൊള്ളുകയായിരുന്നു. പെലെ മൂന്നു ലോകകപ്പുകള്‍ നേടിയപ്പോഴും ദിദി ഒപ്പമുണ്ടായിരുന്നു.
കളിയില്‍നിന്ന് വിരമിച്ചശേഷവും താരം ദിദിയുടെ ബാര്‍ബര്‍ഷോപ്പില്‍ നിത്യസന്ദര്‍ശകനായി.
പെലെ അസുഖബാധിതനായപ്പോള്‍ ദിദി താരത്തിന്റെ വീട്ടിലെത്തി മുടിമുറിച്ചുകൊടുത്തുകൊണ്ടിരുന്നു. ആശുപത്രിയിലാകുമ്പോള്‍ അവിടെയും. “മാസത്തിൽ രണ്ട് തവണ മുടി വെട്ടാനും രണ്ട് ദിവസം കൂടുമ്പോൾ താടി മുറിക്കാനുമാണ് അദ്ദേഹം വന്നത്. സാന്റോസ് സോക്കർ ക്ലബ്ബിലാണ് പെലെ തന്റെ കളിജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും ദിദി പറയുന്നു.
Also read-ശശി തരൂര്‍ ‘ഡല്‍ഹി നായര്‍’ അല്ല ‘കേരള പുത്രന്’ ; തെറ്റ് തിരുത്തുന്നുവെന്ന് സുകുമാരന്‍ നായര്‍
ദിദിയുടെ ഷോപ്പിന്റെ ഭിത്തികള്‍ നിറയെ പെലെയുടെ ചിത്രങ്ങളാണ്. ‘ചെറിയ പ്രായത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. നല്ല കളിക്കാരനാകുമെന്ന് അന്നെല്ലാവരും പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, ഒരു കിങ് ആകുമെന്ന് കരുതിയില്ല. അദ്ദേഹം രാജാവായി ജീവിച്ചു, രാജാവായി മരിച്ചു’ -ദിദി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.