• HOME
 • »
 • NEWS
 • »
 • explained
 • »
 • തുർക്കിയിലെ ഭൂകമ്പം ഡച്ച് ​ഗവേഷകൻ പ്രവചിച്ചതിനു സമാനമോ? പ്രവചിക്കാൻ കഴിയുമോ ഭൂകമ്പങ്ങൾ?

തുർക്കിയിലെ ഭൂകമ്പം ഡച്ച് ​ഗവേഷകൻ പ്രവചിച്ചതിനു സമാനമോ? പ്രവചിക്കാൻ കഴിയുമോ ഭൂകമ്പങ്ങൾ?

തിങ്കളാഴ്ച പുലർച്ചെ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ നടുക്കത്തിലാണ് ഇരുരാജ്യവും

 • Share this:

  തിങ്കളാഴ്ച പുലർച്ചെ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന്റെ നടുക്കത്തിലാണ് ഇരു രാജ്യങ്ങളും. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ നിലംപതിക്കുകയും നാലായിരത്തിലധികം പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി തുടർചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിറിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ഗാസിയാൻടെപ് നഗരത്തിന്റെെ വടക്കു ഭാ​ഗത്താണ് ഭൂചലനം ഉണ്ടായത്.

  ഗൂഗിൾ മാപ്‌ പ്രകാരം, ഈജിയൻ കടൽ മേഖലയിൽ നിന്ന് ഏകദേശം 11 മണിക്കൂർ അകലെയാണ് ഗാസിയാൻടെപ്പ് സ്ഥിതി ചെയ്യുന്നത്. 2022 ഡിസംബറിൽ ഒരു വിദഗ്ധൻ ഈ മേഖലയിലുള്ള മർമരയിൽ വൻ ഭൂകമ്പം പ്രവചിച്ചിരുന്നു. മർമരയിൽ നിന്ന് 12 മണിക്കൂർ അകലെയാണ് ഗാസിയാൻടെപ്പ്. നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സും സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഈ പ്രദേശത്ത് ഭൂകമ്പം പ്രവചിച്ചിരുന്നു.

  Also read- Turkey Syria Earthquake| മരണ സംഖ്യ 5,000 കടന്നു; തുര്‍ക്കിയിൽ വീണ്ടും ഭൂചലനം

  ചിലർ അ​ദ്ദേഹത്തിന്റെ പ്രവചനത്തെ ചോദ്യം ചെയ്ത് രം​ഗത്തെത്തി. ഇത് കപടശാസ്ത്രം ആണെന്നു പോലും പലരും പറഞ്ഞു. മൈനിംഗ് ജിയോളജി, എർത്ത് സയൻസ്, ഭൂകമ്പങ്ങൾ എന്നിവയിൽ വിദഗ്ദനായ സെർകാൻ ഇസെല്ലിയും 2022 ഡിസംബറിൽ തുർക്കിയിലെ മർമര മേഖലയിൽ വലിയൊരു ഭൂകമ്പം നടന്നേക്കാം എന്ന് പ്രവചിച്ചിരുന്നു. ഭൂകമ്പം ഇസ്താംബൂളിനെ ബാധിക്കുമെന്നും ഈജിയൻ മേഖലയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്നും ഐസെല്ലി പ്രവചിച്ചിരുന്നു. ഭൂകമ്പത്തിന്റെ തീവ്രത 7.0 ൽ കൂടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയുമോ?

  യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നതു പ്രകാരം ഭൂകമ്പ പ്രവചനങ്ങൾ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതല്ല. ഭൂകമ്പങ്ങൾ ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും യുഎസ്ജിഎസ് പറയുന്നു. ഇത്തരം പ്രവചനങ്ങൾ വളരെ സാമാന്യവൽക്കരിക്കപ്പെടുന്നുണ്ട്. പ്രവചിച്ചതു പോലെയോ അതിനു സമാനമായോ ഉള്ള ഒരു ഭൂകമ്പം ഉണ്ടാകുകയാണെങ്കിൽ അത് അവരുടെ വിജയമായി കണക്കാക്കുന്നു എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നു.

  Also read- Turkey-Syria Earthquake | മരണം 5100 കടന്നു; തുർക്കിയിലെ പത്ത് പ്രവിശ്യകളിൽ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ഒരു ഭൂകമ്പം നടന്നു കഴിഞ്ഞാൽ സാധാരണയായി സോഷ്യൽ മീഡിയയിൽ ഇത്തരം പ്രവചനങ്ങൾ പ്രചരിക്കാൻ തുടങ്ങുന്നു എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി വലിയ ഭൂകമ്പങ്ങൾക്കു മുൻപ് ചെറിയ ഭൂകമ്പങ്ങൾ ഈ പ്രദേശത്ത് സംഭവിച്ചേക്കാം. വെള്ളത്തിന്റെ അളവിലുള്ള മാറ്റം, മൃഗങ്ങളുടെ വിചിത്രമായ പെരുമാറ്റം, തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു സൂചനയായി കണക്കാക്കിയാകും പല പ്രവചനങ്ങളും നടത്തുക.

  പക്ഷേ ചിലപ്പോഴൊക്കെ ഇത്തരം സൂചനകൾ ഉണ്ടായാലും ഭൂകമ്പം ഉണ്ടാകാറില്ലെന്ന് ശാസ്ത്രജ്ഞരിൽ ചിലർ പറയുന്നു. അതിനാൽ കൃത്യമായ പ്രവചനം നടത്തുന്നത് അസാധ്യമാണ്. ശാസ്ത്രീയ അടിത്തറയുണ്ടെങ്കിൽ, ഒരു സാധ്യതാ പ്രവചനം നടത്താവുന്നതാണ് എന്നും ഇവർ പറയുന്നു.

  തുർക്കി ഒരു ഭൂകമ്പ സാധ്യതാ മേഖലയാണോ?

  ഭൂമിയിൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് തുർക്കി എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 1999-ൽ തുർക്കിയിൽ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നിരവധി പേരെ ബാധിച്ചിരുന്നു. ആ ഭൂകമ്പത്തിൽ ഇസ്താംബൂളിൽ 1,000 പേർ ഉൾപ്പെടെ 17,000-ത്തിലധികം പേർ മരിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളില്ലാതെ പല വലിയ കെട്ടിടങ്ങളും ഇസ്താംബൂളിൽ ഉയർന്നു പൊങ്ങിയിട്ടുണ്ട്. ഒരു വലിയ ഭൂകമ്പം ഉണ്ടായാൽ ഇസ്താംബൂൾ ന​ഗരം പൂർണമായും നശിച്ചേക്കാം എന്ന് വിദഗ്ധർ പണ്ടേ മുന്നറിയിപ്പ് നൽകിയിരുന്നതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

  Published by:Vishnupriya S
  First published: