സന്ദർശകയുടെ കൈ തട്ടി 34 ലക്ഷത്തിന്റെ ശിൽപം തകർന്നു; പൊട്ടിച്ചയാൾ നഷ്ടപരിഹാരം നൽകണോ?

Last Updated:

നിലത്ത് വീണ ശില്പത്തിന്റെ കഷണങ്ങൾ യുവതി തന്നെ ചൂലുകൊണ്ട് അടിച്ചുകളയുന്നത് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ തന്നെ താൻ ശില്പത്തിന്റെ ഉടമയായ കലാകാരനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത കലാകാരനായ ജെഫ് കൂൺസിന്റെ ഒരു ചെറിയ സ്ഫടിക ശിൽപം അതു കാണാനെത്തിയ സന്ദർശകയുടെ കൈ അബദ്ധത്തിൽ തട്ടി പൊട്ടിപ്പോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 42,000 ഡോളർ (ഏകദേശം 34 ലക്ഷം) വിലമതിക്കുന്ന ശിൽപമാണ് തകർന്നത്. ജെഫ് കൂൺസിന്റെ പ്രശസ്തമായ ബലൂൺ‍ ഡോ​ഗ് സീരിസിലെ (balloon dog series) ശിൽപമായിരുന്നു ഇത്.
അമേരിക്കയിലെ മിയാമിയിലുള്ള ആർട്ട് വിൻവുഡിൽ ഒരു വിഐപി പ്രിവ്യൂ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂൺസിന്റെ പേര് ശിൽപത്തിന്റെ താഴെ അക്രിലിക് പെയിന്റിങ്ങിൽ ആലേഖനം ചെയ്തിരുന്നു. “ആ സ്ത്രീ അവിടെ വരുന്നത് ഞാൻ കണ്ടിരുന്നു. അറിയാതെ ശിൽപത്തിൽ തട്ടുന്നതും ഞാൻ കണ്ടു. തുടർന്ന് ശിൽപം മറിയുകയും നിലത്തു വീണ് പല കഷണങ്ങളായി തകരുകയും ചെയ്തു,” ആർട്ട് കളക്ടറും ആർട്ടിസ്റ്റുമായ സ്റ്റീഫൻ ഗാംസൺ മിയാമിയിലെ ഫോക്സ് ന്യൂസ് അഫിലിയേറ്റിനോട് പറഞ്ഞു.
advertisement
നിലത്ത് വീണ ശില്പത്തിന്റെ കഷണങ്ങൾ യുവതി തന്നെ ചൂലുകൊണ്ട് അടിച്ചുകളയുന്നത് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ തന്നെ താൻ ശില്പത്തിന്റെ ഉടമയായ കലാകാരനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 16 ഇഞ്ച് നീളവും 19 ഇഞ്ച് ഉയരവും ഉണ്ടായിരുന്ന ശിൽപം ബെൽ-എയർ ഫൈൻ ആർട്ട് ബൂത്തിൽ ആയിരുന്നു പ്രദർശനത്തിനായി വെച്ചിരുന്നത്. ഉടൻ തന്നെ ആളുകൾ കൂടുകയും പലരും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും സ്റ്റീഫൻ ഗാംസൺ കൂട്ടിച്ചേർത്തു.
advertisement
ആ സന്ദർശക മന:പൂർവം ഈ ശിൽപം തകർക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൂൺസിന്റെ ഈ ശിൽത്തപത്തിന് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ശിൽപം സ്പോൺസർ ചെയ്ത ബെൽ-എയർ ഫൈൻ ആർട്ടിന്റെ ആർട്ട് അഡ്വൈസറായ ബെനഡിക്റ്റ് കാലുച്ച് മിയാമി ഹെറാൾഡിനോട് പറഞ്ഞു.
ഇത്തരം കലാനിർമിതികൾ ഇൻഷ്വർ ചെയ്യുന്നത് എങ്ങനെയാണ്?
കേടുപാടുകൾ, മോഷണം മൂലമുണ്ടാകുന്ന നഷ്ടം, മുതലായവയിൽ നിന്ന് പെയിന്റിംഗുകൾ, ശിൽപങ്ങൾ, മറ്റ് ശേഖരങ്ങൾ എന്നിവയെ സംരക്ഷിക്കുന്ന ആർട്ട് ഇൻഷുറൻസ് കവറേജ് ഉണ്ട്. പൈസ ബസാറിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇത്തരം വിലയേറിയ കലാരൂപങ്ങൾ മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പോളിസി ഉടമയ്ക്ക് അതിനുള്ള നഷ്ടപരിഹാരം ലഭിക്കും.
advertisement
ഡ്രോയിംഗുകൾ, പെയിന്റിംഗുകൾ, പ്രിന്റുകൾ, ശിൽപങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ, വാച്ചുകൾ, പുസ്തകങ്ങൾ എന്നിവയെല്ലാം ഇങ്ങനെ ഇൻഷ്വർ ചെയ്യാം. പുരാതന ഫർണിച്ചറുകൾ, ഫൈൻ ആർട്ട് ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ, പ്രതിമകൾ, ശിൽപങ്ങൾ എന്നിവ കൈവശമുള്ള ആർക്കും അവരുടെ വിലയേറിയ ഇത്തരം വസ്തുക്കളെ കേടുപാടുകളിൽ നിന്നും നഷ്ടത്തിൽ നിന്നും സംരക്ഷിക്കാൻ ഈ ഇൻഷുറൻസ് കവറേജ് ഉപയോഗിക്കാം. ഇത്തരം കലാനിർമിതികൾ ഇൻഷ്വർ ചെയ്യുന്നതിനു മുൻപായി, ഇൻഷുറൻസ് എടുക്കന്നയാൾ അതു ഒരു വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഇത് ശരിയായ മൂല്യം നിർണയിക്കാൻ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Explained/
സന്ദർശകയുടെ കൈ തട്ടി 34 ലക്ഷത്തിന്റെ ശിൽപം തകർന്നു; പൊട്ടിച്ചയാൾ നഷ്ടപരിഹാരം നൽകണോ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement