സ്ത്രീകൾക്കിടയിൽ വളരെ പെട്ടെന്ന് പ്രിയങ്കരമായ വസ്ത്രമാണ് പലാസോ. ഭാരമില്ലാത്ത ധരിക്കാൻ എളുപ്പമായ പാന്റ് ഓഫീസുകളിലും ചടങ്ങുകളിലുമെല്ലാം സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ്. ചൂടുകാലത്ത് ഈ വസ്ത്രത്തോട് പ്രിയം കൂടും.
പലതരം മെറ്റീരിയൽ കൊണ്ട് നിർമിച്ച പലാസോ ഇന്ന് വിപണയിലുണ്ട്. സാധാരണക്കാർ മുതൽ സെലിബ്രിറ്റിൽ ഈ വേഷത്തിന്റെ ആരാധകരാണ്. സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പലാസോയെ കുറിച്ചാണ് ഈ വാർത്ത.
View this post on Instagram
പലാസോയുടെ വിലയും ഉപയോഗിച്ചിരിക്കുന്ന തുണിയുമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. 60,000 രൂപയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായ പലാസോയുടെ വില. വില കേൾക്കുമ്പോൾ ഏതെങ്കിലും വില കൂടിയ തുണികൊണ്ടാണ് പലാസ നിർമിച്ചിരിക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. നല്ല അസ്സൽ ചാക്ക് കൊണ്ടാണ് ഈ പലാസ ഉണ്ടാക്കിയിരിക്കുന്നത്.
Also Read- ആർഭാടവും ആഡംബരവുമില്ല; സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതയായി ബോളിവുഡ് നടി സ്വര ഭാസ്കർ
അറുപതിനായിരം രൂപ നൽകി ആരെങ്കിലും ഈ ചാക്ക് വാങ്ങുമോ എന്നാണ് ചോദ്യം. ഇതിനകം 20 മില്യൺ വ്യൂസാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.