വിമാനാപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ തലച്ചോറിന് എന്താണ് സംഭവിക്കുന്നത്?
- Published by:Sneha Reghu
- news18-malayalam
Last Updated:
വളരെ സാവധാനത്തിലാണ് ഇടിക്കുന്നതെങ്കില്‍ അവസാന നിമിഷം വരെ ആളുകള്‍ക്ക് ബോധം ഉണ്ടാകും
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പതിവുപോലെ യാത്ര തിരിച്ച എയര്‍ ഇന്ത്യ 171 വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 241 പേരും മരണപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് അഹമ്മദാബാദ് വിമാനാപകടം.
വിമാനം അപകടത്തില്‍പ്പെടാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് സാങ്കേതികമായ പല വിവരങ്ങളും അന്വേഷണങ്ങളില്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഒരു ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. അപകടത്തിന്റെ അവസാന നിമിഷങ്ങളില്‍ വിമാനത്തിലുണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്ത് മാനസികാവസ്ഥയിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാകുക?. വിമാനം ഇടിക്കുമ്പോള്‍ അവര്‍ക്ക് ബോധം ഉണ്ടായിരുന്നിരിക്കുമോ?
ഉയര്‍ന്ന ആഘാതമുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അവസാന നിമിഷങ്ങളില്‍ തലച്ചോറിന് എന്താണ് സംഭവിക്കുന്നതെന്ന് ന്യൂറോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ട്രോമ സ്‌പെഷ്യലിസ്റ്റുകളും ന്യൂസ് 18-നോട് വിശദീകരിക്കുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വിമാനം താഴേക്ക് പതിക്കുമ്പോള്‍ അതിലുള്ള യാത്രക്കാരുടെ തലച്ചോറില്‍ പ്രിമിറ്റീവ് സര്‍വൈവല്‍ മെക്കനിസം ആക്ടീവ് ആകുന്നു. അപകടമോ ഭീഷണികളോ ഉണ്ടാകുമ്പോള്‍ മനുഷ്യശരീരം പെട്ടെന്ന് പ്രതികരിക്കുന്ന സംവിധാനമാണിത്. അപകടത്തെ പ്രതിരോധിക്കുന്നതിന് ശരീരം സ്വീകരിക്കുന്ന പ്രാഥമിക മാര്‍ഗ്ഗമാണിത്. ഇതോടൊപ്പം തന്നെ ഭയവും മനുഷ്യശരീരത്തെ നിയന്ത്രിക്കാന്‍ തുടങ്ങും. ഇത് അഡ്രിനാലിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു.
advertisement
അതായത് ഉയര്‍ന്ന ആഘാതത്തോടെയുള്ള അപകടത്തിന്റെ സൂചന ലഭിക്കുന്ന അവസാന നിമിഷങ്ങളില്‍ മനുഷ്യ ശരീരം കടുത്ത സമ്മര്‍ദ്ദാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യുന്നു. ശ്വസനം വേഗത്തിലാകുകയും പേശികള്‍ വലിഞ്ഞുമുറുകുകയും ചെയ്യുമെന്ന് ഗാസിയാബാദിലെ യശോദ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. ശോഭ ശര്‍മ്മ വിശദീകരിക്കുന്നു.
മാനസികമായി ആളുകള്‍ കൂടുതല്‍ ജാഗരൂകരാകും. അല്ലെങ്കില്‍ ശാന്തതയിലേക്ക് പോകുമെന്നും ഡോക്ടര്‍ പറയുന്നു. സാഹസികമായ ചിന്തകളിലേക്ക് ഈ സമയത്ത് ആളുകള്‍ പോയേക്കും അല്ലെങ്കില്‍ വിചിത്രമായ ഘട്ടങ്ങള്‍ അഭിമുഖീകരിച്ചേക്കുമെന്നും വേര്‍പിരിയുന്നതായും സമയം മന്ദഗതിയിലാകുന്നതായും അവര്‍ക്ക് അനുഭവപ്പെടുമെന്നും ഡോക്ടര്‍ പറയുന്നു.
advertisement
ഇത്തരമൊരു സാഹചര്യത്തില്‍ ശരീരം ഭയവും അഡ്രിനാലിനും കൊണ്ട് നിറഞ്ഞിരിക്കുമെന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള ശ്രീ ബാലാജി ആക്ഷന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി ഡയറക്ടര്‍ ഡോ. രാജുല്‍ അഗര്‍വാള്‍ പറയുന്നത്. ഈ ഘട്ടത്തില്‍ വേദനയോ ഭയമോ അനുഭവപ്പെടുന്നത് ദീര്‍ഘനേരം പ്രോസസ്സ് ചെയ്യാന്‍ തലച്ചോറിന് സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വിമാനം ഇടിക്കുമ്പോള്‍ തലച്ചോറിന് ഗുരുതരമായ ശാരീരിക ആഘാതം സംഭവിക്കുന്നു. ഇടിയുടെ വേഗത, ആങ്കിള്‍, വ്യക്തിയുടെ സ്ഥാനം, സീറ്റ് ബെല്‍റ്റുകള്‍ പോലുള്ള സംരക്ഷണങ്ങള്‍ വ്യക്തി ധിരിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും അതിന്റെ ഫലം. വളരെ ദുര്‍ബലമായ അവയവമാണ് തലച്ചോറ്. പെട്ടെന്നുള്ള ആഘാതത്തില്‍ തലച്ചോറ് തലയോട്ടിയില്‍ ഇടിച്ചേക്കാം. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിച്ചേക്കും. ഉദാഹരണത്തിന് ഡിഫ്യൂസ് ആക്‌സോണല്‍ പരിക്ക് അല്ലെങ്കില്‍ മറ്റു പലതും സംഭവിച്ചേക്കുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
വിമാനത്തിന് തീ പിടിക്കുന്നതിന് മുമ്പ് മിക്കവാറും ആളുകള്‍ക്കും ബോധം നഷ്ടപ്പെടാനുള്ള സാധ്യ കൂടുതലാണെന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ധവപളനി പറയുന്നു. ഉയരവും വേഗതയും തലച്ചോറിനും മറ്റ് ശരീര ഭാഗങ്ങള്‍ക്കും വലിയ ആഘാതമേല്‍പ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലയിലേറ്റ ആഘാതം വളരെ വലുതായിരിക്കും. ഒരു ചെറിയ വിഭാഗം ആളുകള്‍ക്ക് അവസാന നിമിഷം വരെ ബോധമുണ്ടായിരുന്നിരിക്കാം. പക്ഷേ മിക്കയാളുകള്‍ക്കും ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ഫരീദാബാദ് ആസ്ഥാനമായുള്ള അമൃത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ആനന്ദ് ബാലസുബ്രഹ്മണ്യം ഇതിനെ കുറിച്ച് ശാസ്ത്രീയമായി വിശദീകരിച്ചു. അപകട സമയത്ത് ആന്തരിക അവയവങ്ങള്‍ക്ക് പരിക്ക് സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്ത് തന്നെയായാലും ബോധം പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
advertisement
2014-ല്‍ ഉയരത്തില്‍വെച്ച് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനം അപകടത്തില്‍പ്പെട്ടതിനെ കുറിച്ച് ഡോ. ബാലസുബ്രഹ്മണ്യം പരാമര്‍ശിച്ചു. ദീര്‍ഘദൂര യാത്രയ്ക്കിടെയുള്ള ഉറക്കത്തിലായിരുന്നതിനാല്‍ അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ചില യാത്രക്കാര്‍ക്ക് ബോധമുണ്ടായിരുന്നുവെന്നാണ് അന്വേഷകര്‍ വിശ്വസിക്കുന്നത്. 2009-ല്‍ എയര്‍ ഫ്രാന്‍സ് 447 വിമാനത്തിന്റെ കാര്യത്തിലും സമാനമായ ഒരു സംഭവം പറയുന്നുണ്ട്. വിമാനം ആകാശത്ത് സ്തംഭിക്കുകയും താഴേക്ക് ഇറങ്ങാന്‍ മൂന്ന് മിനിറ്റിലധികം സമയമെടുക്കുകയും ചെയ്തു. ഇത് വീഴ്ചയില്‍ യാത്രക്കാര്‍ ബോധവാന്മാരായിരിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുണ്ടാക്കിയ മാനസിക ആഘാതം തീവ്രമായിരിക്കും.
advertisement
അതുകൊണ്ടുതന്നെ ബോധം അപകടത്തിന്റെ തീവ്രതയെ ആശ്രയിച്ചായിരിക്കും. വളരെ സാവധാനത്തിലാണ് ഇടിക്കുന്നതെങ്കില്‍ അവസാന നിമിഷം വരെ ആളുകള്‍ക്ക് ബോധം ഉണ്ടാകും. പെട്ടെന്നാണെങ്കില്‍ ബോധം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോ. ബാലസുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
June 17, 2025 3:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിമാനാപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ തലച്ചോറിന് എന്താണ് സംഭവിക്കുന്നത്?