ഇന്റർഫേസ് /വാർത്ത /Explained / Impact Player | എന്താണ് ഇംപാക്റ്റ് പ്ലെയർ? ആഭ്യന്തര ക്രിക്കറ്റിലെ ബിസിസിഐയുടെ പുതിയ പരിഷ്കാരം

Impact Player | എന്താണ് ഇംപാക്റ്റ് പ്ലെയർ? ആഭ്യന്തര ക്രിക്കറ്റിലെ ബിസിസിഐയുടെ പുതിയ പരിഷ്കാരം

ടീമുകൾ ഇംപാക്റ്റ് പ്ലെയറെ എപ്പോഴാണ് ഇറക്കുന്നതെന്നും അത് കളിയെ എങ്ങനെയാണ് മാറ്റിമറിക്കുകയെന്നും ആശ്രയിച്ച് മത്സരങ്ങളെ ആകർഷകമാക്കുമെന്നാണ് വിലയിരുത്തൽ.

ടീമുകൾ ഇംപാക്റ്റ് പ്ലെയറെ എപ്പോഴാണ് ഇറക്കുന്നതെന്നും അത് കളിയെ എങ്ങനെയാണ് മാറ്റിമറിക്കുകയെന്നും ആശ്രയിച്ച് മത്സരങ്ങളെ ആകർഷകമാക്കുമെന്നാണ് വിലയിരുത്തൽ.

ടീമുകൾ ഇംപാക്റ്റ് പ്ലെയറെ എപ്പോഴാണ് ഇറക്കുന്നതെന്നും അത് കളിയെ എങ്ങനെയാണ് മാറ്റിമറിക്കുകയെന്നും ആശ്രയിച്ച് മത്സരങ്ങളെ ആകർഷകമാക്കുമെന്നാണ് വിലയിരുത്തൽ.

  • Share this:

ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിൽ പകരം കളിക്കാരനെ ഇറക്കാൻ അനുവദിക്കുന്ന രീതിക്ക് തുടക്കമിടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ‘ഇംപാക്റ്റ് പ്ലെയർ’ എന്നായിരിക്കും ഈ രീതി അറിയപ്പെടുക.

വർഷങ്ങളായി കളികൾ കൂടുതൽ മത്സരാത്മകവും ആകർഷകവുമാക്കാനായി ബിസിസിഐ പല നടപടികളും എടുത്തിട്ടുണ്ട്. മത്സരം കൂടുതൽ രസകരമാക്കാനുള്ള അത്തരമൊരു നടപടിയാണ് ട്വൻ്റി 20 നടക്കുമ്പോൾ ഒരു കളിക്കാരനെ മാറ്റാൻ പങ്കെടുക്കുന്ന ടീമുകൾക്ക് അവസരം നൽകുന്ന രീതി.

മത്സരത്തിൽ കൂടുതൽ സജീവമായി പങ്കെടുക്കാൻ കഴിയും വിധം ഒരു സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനെ അനുവദിക്കുമെന്ന് ബിസിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു. ഫുട്ബോൾ, റഗ്ബി, ബാസ്ക്കറ്റ് ബോൾ, ബേസ്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പകരം കളിക്കാരനെ അനുവദിക്കുന്ന രീതിയുണ്ട്. ഇത് പിന്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ പുതിയ തീരുമാനം. ടീമിലുൾപ്പെട്ട മറ്റേതൊരു കളിക്കാരെയും പോലെ ഗെയിമിൻ്റെ എല്ലാ തലത്തിലും പങ്കെടുക്കാൻ പകരം കളിക്കാരനും കഴിയും എന്നതാണ് പുതിയ തീരുമാനത്തിൻ്റെ പ്രത്യേകത.

പുതിയ തീരുമാനത്തെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ആവേശത്തോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഇതിന് ചില നിബന്ധനകളുമുണ്ട്. ഇംപാക്റ്റ് പ്ലെയറെ കളിപ്പിക്കണോ വേണ്ടയോ എന്നത് പൂർണ്ണമായും ടീമിൻ്റെ തീരുമാനമാണ്. എന്നാൽ, ഒരു മത്സരത്തിലെ ഓരോ ഇന്നിങ്സിലെയും 14-ാമത്തെ ഓവറിന് മുൻപായി പകരം കളിപ്പിക്കാവുന്ന ഒരു പ്ലെയറെങ്കിലും ഉണ്ടാകണം എന്നാണ് വ്യവസ്ഥ.

ഇതോടൊപ്പം മറ്റു ചില നിബന്ധനകളും ബിസിസിഐ പറയുന്നുണ്ട്:

  • ഓരോ കളിയിലും ഒരു ടീമിൽ ഒരു ഇംപാക്റ്റ് പ്ലെയറെ മാത്രമേ അനുവദിക്കൂ. ഈ കളിക്കാരനെ ഉപയോഗിക്കണോ വേണ്ടയോ എന്നത് ടീമിൻ്റെ തീരുമാനമാണ്.
  • ഓരോ ഇന്നിങ്സിലെയും 14-ാം ഓവർ പൂർത്തിയാകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ഇംപാക്റ്റ് പ്ലെയറെ കളിക്കാൻ ഇറക്കാം. മത്സരം വൈകുകയാണെങ്കിൽ, 10 ഓവറിൽ കുറവ് മാത്രമാണ് കളി നടക്കാൻ സാധ്യതയുള്ളതെങ്കിൽ, ഇംപാക്റ്റ് പ്ലെയറെ അനുവദിക്കില്ല.
  • എന്നിരുന്നാലും, ഓവറുകൾ വീണ്ടും കുറയ്ക്കുന്നതിന് മുൻപ് ആദ്യ ടീം 10 ഓവറെങ്കിലും ബാറ്റ് ചെയ്തിട്ടില്ലെങ്കിൽ (അല്ലെങ്കിൽ ഇന്നിംഗ്സ് പൂർത്തിയായാൽ), കൂടുതൽ ഓവറുകൾ വെട്ടിച്ചുരുക്കിയാലും ഇംപാക്റ്റ് പ്ലെയറെ ഉപയോഗിക്കാൻ രണ്ടു ടീമുകളെയും അനുവദിക്കും.
  • മത്സരം തുടങ്ങിയ ശേഷം കളി 10 ഓവറിൽ കുറവായി വെട്ടിച്ചുരുക്കുകയും ഒരു ടീം ഇംപാക്ട് പ്ലെയറെ അതിനകം ഇറക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, എതിർ ടീമിനും ഇംപാക്ട് പ്ലെയറെ കളിപ്പിക്കാനാകും.
  • എന്നാൽ, കളി തുടങ്ങിയ ശേഷം 10 ഓവറിൽ കുറവായി വെട്ടിച്ചുരുക്കുകയും ഒരു ടീമും ഇംപാക്റ്റ് പ്ലെയറെ ഇറക്കാതിരിക്കുകയും ചെയ്താൽ, ഇരു ടീമുകൾക്കും പിന്നീട് അധിക പ്ലെയറെ കളിപ്പിക്കാനാകില്ല.
  • കളിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഇംപാക്റ്റ് പ്ലെയറെ ഇറക്കാൻ ക്യാപ്റ്റനോ മുഖ്യ കോച്ചോ ടീം മാനേജ്മെൻ്റോ ആലോചിക്കുകയാണെങ്കിൽ വിക്കറ്റ് വീഴുന്ന സമയത്തോ ഓവറിനിടയിലുള്ള ഇടവേളയിലോ അവർക്ക് ഫോർത്ത് അമ്പയറെ അറിയിക്കാം.
  • ഒരു കളിക്കാരന് പകരം ഇംപാക്റ്റ് പ്ലെയറെ ഇറക്കിയാൽ, മത്സരത്തിൻ്റെ അവശേഷിക്കുന്ന സമയം മുൻ കളിക്കാരന് കളിക്കാനാകില്ല. പകരം ഫീൽഡറായി ഇറങ്ങാനും കഴിയില്ല.
  • പകരം ഫീൽഡർ നിയമം - ഒരു ഓവറിനിടയിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഒരു കളിക്കാരന് പരിക്കേറ്റാൽ, ഓവറിനിടയിൽ പകരക്കാരനായി ഇംപാക്റ്റ് പ്ലെയറെ ഇറക്കാം. എന്നാൽ പരിക്കേറ്റയാൾക്ക് കളിയിലേക്ക് പിന്നീട് മടങ്ങിയെത്താനാകില്ല. മറ്റു സാഹചര്യങ്ങളിൽ, ഓവർ അവസാനിച്ച ശേഷം മാത്രമേ ഇംപാക്റ്റ് പ്ലെയറെ കളത്തിലിറക്കാനാകൂ.
  • ഇംപാക്റ്റ് പ്ലെയറെ അവതരിപ്പിക്കുകയും അതിന് ശേഷവും ഒരാൾക്ക് പരിക്കേറ്റാൽ, സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരനെ അനുവദിക്കുന്നതിനുള്ള അതേ നിയമങ്ങൾ ബാധകമാകും.
  • ബോളിംഗ് ടീമിലെ ഏതെങ്കിലും ഫീൽഡർക്ക് പരിക്കേറ്റാൽ ഓവറിനിടയിലോ ഓവർ കഴിഞ്ഞ ശേഷമോ ഇംപാക്റ്റ് പ്ലെയറെ ഇറക്കാം.
  • എന്നിരുന്നാലും, ഏതെങ്കിലും നിയമലംഘനത്തിന് ബോളറെ സസ്പെൻഡ് ചെയ്താൽ, അയാൾക്ക് പകരം ഇംപാക്റ്റ് പ്ലെയറെ ഇറക്കാനാകില്ല.

ടീമുകൾ ഇംപാക്റ്റ് പ്ലെയറെ എപ്പോഴാണ് ഇറക്കുന്നതെന്നും അത് കളിയെ എങ്ങനെയാണ് മാറ്റിമറിക്കുകയെന്നും ആശ്രയിച്ച് മത്സരങ്ങളെ ആകർഷകമാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, മുഷ്താഖ് അലി ട്രോഫിയുടെ ഈ സീസണിൽ മാത്രമുള്ള പരീക്ഷണമാണിത് എന്നാണ് ബിസിസിഐയുടെ വിശദീകരണം. വനിതാ ക്രിക്കറ്റിലോ ഐപിഎല്ലിലോ ഈ രീതി അവതരിപ്പിക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ല.

First published:

Tags: BCCI, Indian cricket