നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • BH Registration | വാഹനങ്ങളുടെ ബി എച്ച് രജിസ്ട്രേഷന്‍; എല്ലാവർക്കും ഉപയോഗിക്കാനാകുമോ? ഗുണങ്ങൾ എന്തൊക്കെ

  BH Registration | വാഹനങ്ങളുടെ ബി എച്ച് രജിസ്ട്രേഷന്‍; എല്ലാവർക്കും ഉപയോഗിക്കാനാകുമോ? ഗുണങ്ങൾ എന്തൊക്കെ

  നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്.

  News18 Malayalam

  News18 Malayalam

  • Share this:
   രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍. നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം.

   പുതിയ സംവിധാനം
   റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്‌ട്രേഷന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ഇതുവരെ, 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം, വാഹന ഉടമകള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം ഒഴികെയുള്ള സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഭാരത് പരമ്പര ഈ തലവേദന ഇല്ലാതാക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകും.

   പുതിയ സംവിധാനം ആര്‍ക്കൊക്കെ ഉപയോഗിക്കാനാകും
   പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഉപയോഗിക്കാനാവുക. നാലോ അതിലധികമോ സംസ്ഥാനത്ത് ഓഫിസ് ഉള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവും. മോട്ടോര്‍വാഹന നിയമത്തിലെ 47 വകുപ്പു പ്രകാരം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വര്‍ഷത്തിലേറെ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിനു വിലക്കുണ്ട്.

   രജിസ്ട്രേഷന്‍ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം
   രജിസ്ട്രേഷന്‍ സമയത്ത് നികുതി അടക്കുന്നതിനും മാറ്റം വരുന്നുണ്ട്. 2 വര്‍ഷത്തേക്കോ 4, 6 , വര്‍ഷങ്ങളലിലേക്കോ തുടക്കത്തില്‍ നികുതി അടക്കേണ്ടി വരിക. 15 വര്‍ഷത്തേക്ക് ഒന്നിച്ചു നികുതി അടക്കുന്ന രീതി ഒഴിവാക്കും. സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ ഉള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്പ്രദായവും അവസാനിക്കും. പുതിയ നയം പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാഹനം വാങ്ങിയ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കവും BH ഉം ചേര്‍ത്താകും നമ്പര്‍ ലഭിക്കുക. ഇംഗിഷ് അക്ഷരമാലയിലെ രണ്ട് അക്ഷരവും വരും.

   ബിഎച്ച് നമ്പറിന്റെ ഘടന
   ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ ഫോര്‍മാറ്റ് ഇങ്ങനെയാണ്, YY BH #### XX. YY വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍ വര്‍ഷം സൂചിപ്പിക്കുന്നു, BH ഭാരത് സീരീസിന്റെ കോഡ്, #### ക്രമരഹിതമായ നമ്പറുകള്‍, XX എന്നത് അക്ഷരമാല സൂചകം ആയിരിക്കും. ഉടന്‍ തന്നെ വാഹനങ്ങള്‍ ബിഎച്ച് സീരിസിലേക്ക് മാറ്റുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.
   Published by:Jayesh Krishnan
   First published: