എലത്തൂരിൽ പരാതി പരിഹാര അദാലത്ത് ഒക്ടോബർ 4-ന്; അപേക്ഷകൾ സെപ്റ്റംബർ 20 വരെ
Last Updated:
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ (edistrict.kerala.gov.in) സ്വന്തം നിലയ്ക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴി നേരിട്ടും സമർപ്പിക്കാം.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ ഒക്ടോബർ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 20 വരെ നൽകാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ പരാതികളിൽ ഏതെങ്കിലും കാരണത്താൽ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ (edistrict.kerala.gov.in) സ്വന്തം നിലയ്ക്കും അക്ഷയ കേന്ദ്രങ്ങൾ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴി നേരിട്ടും സമർപ്പിക്കാം. സ്വന്തം നിലയ്ക്ക് പരാതി സമർപ്പിക്കുന്നവർ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ ലോഗിന് ചെയ്‌ത്, വൺ ടൈം രജിസ്ട്രേഷൻ മെനുവിലെ ആപ്ലിക്കൻ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി, എലത്തൂർ മണ്ഡലം അദാലത്ത് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷൻ്റെ എലത്തൂരിലെ മേഖലാ ഓഫീസിലും പ്രത്യേക ഹെല്പ്പ് ഡെസ്ക്‌കുകളും ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഹെല്പ്പ് ഡെസ്ക്‌കുകളിൽ സ്വീകരിക്കും. ഇവിടെ ലഭിക്കുന്ന പരാതികളും അനുബന്ധ രേഖകളും സിറ്റിസൺ പോർട്ടൽ വഴി അപ്ലോഡ് ചെയ്‌ത് കലക്ടറേറ്റിലെ സെന്ട്രൽ ഹെല്പ്പ് ഡെസ്കിലേക്ക് നല്കും. ഇവിടെ നിന്നാണ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കും ഓഫീസുകൾക്കും തുടർ നടപടികൾക്കായി കൈമാറുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 08, 2025 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
എലത്തൂരിൽ പരാതി പരിഹാര അദാലത്ത് ഒക്ടോബർ 4-ന്; അപേക്ഷകൾ സെപ്റ്റംബർ 20 വരെ