Explained| എന്താണ് ഓഹരി വിപണിയിലെ ഇൻട്രാഡേ ട്രേഡിംഗ്? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇൻട്രാഡേ ട്രേഡിംഗിനെക്കുറിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇതാ,
ഓഹരി വിപണിയിലെ നിക്ഷേപം ആളുകൾക്ക് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള അവസരമാണ്. എന്നാൽ ഇന്ത്യൻ ജനസംഖ്യയിലെ 2-3% പേർ മാത്രമാണ് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നത്. ഓഹരി വിപണിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആളുകളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓഹരി വിപണി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലരെയും വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന തുടക്കക്കാർ ഇൻട്രാഡേ ട്രേഡിംഗിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഇൻട്രാഡേ ട്രേഡിംഗിനെക്കുറിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇതാ,
എന്താണ് ഇൻട്രാഡേ ട്രേഡിംഗ്?
ഒരു ദിവസത്തിനുള്ളിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതിയാണ് ഇൻട്രാഡേ ട്രേഡിംഗ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇൻട്രാഡേ ട്രേഡിംഗ് എന്നാൽ മാർക്കറ്റ് അവസാനിക്കുന്നതിനുമുമ്പ് എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലാതെ നിലനിൽക്കുന്ന വ്യാപാരം ആണ്.
ഇൻട്രാഡേ ട്രേഡിംഗും സാധാരണ വ്യാപാരവും തമ്മിലുള്ള വ്യത്യാസം എന്ത്?
ഇൻട്രാഡേ ട്രേഡിംഗിൽ, നിങ്ങൾ വാങ്ങുന്ന ഓഹരികൾ അതേ ദിവസം തന്നെ വിൽക്കണം. ഈ രീതിയിൽ വ്യാപാരം നടക്കുമ്പോൾ ഷെയറുകളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുന്നില്ല. എന്നാൽ സാധാരണ വ്യാപാരത്തിൽ വാങ്ങുന്ന ഓഹരികൾ നിക്ഷേപകർ ലാഭങ്ങളും മറ്റും പരിഗണിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രമേ വിൽക്കാറുള്ളൂ.
advertisement
ആർക്കാണ് ഇൻട്രാഡേ ട്രേഡിംഗ് അനുയോജ്യം?
റിസ്‌ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്ക് ഇൻട്രാഡേ ട്രേഡിംഗ് തിരഞ്ഞെടുക്കാനും മാർക്കറ്റിനെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കാനും ഇത് സഹായിക്കും. ഉയർന്ന റിട്ടേൺ സാധ്യതയും കുറഞ്ഞ ബ്രോക്കറേജ് നിരക്കുകളും കൂടുതൽ പേർ ഇൻട്രാഡേ ട്രേഡിംഗ് തിരഞ്ഞെടുക്കാൻ കാരണമാണ്.
ഇൻട്രാഡേ ട്രേഡിംഗിന്റെ അപകടസാധ്യതകൾ
ഇൻട്രാഡേ ട്രേഡിംഗ് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഇത് വളരെ ആകർഷകമായി തോന്നാം. എന്നാൽ വ്യാപാര ദിവസങ്ങളിലെ ട്രേഡിംഗ് സമയങ്ങളിൽ മുഴുവനും നിങ്ങളുടെ മുഴുവൻ ശ്രദ്ധയും ആവശ്യമുള്ള ഒരു ജോലിയാണിത്. മറ്റ് ജോലികൾക്കൊപ്പം ഇൻട്രാഡേ ട്രേഡിംഗ് നടത്തുന്നത് എളുപ്പമല്ല. ഇത് നഷ്ടം സംഭവിക്കാൻ കാരണമായേക്കും. രണ്ടാമതായി, ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങൾ ദൈനംദിന ചാർട്ടുകളിൽ സാങ്കേതിക വിശകലനം നടത്തണം. ഇതിനും വിപണിയെക്കുറിച്ചുള്ള ധാരണയും സമയവും ആവശ്യമാണ്.
advertisement
Also Read-'ഇന്നലെ ആമിർ ഖാന്, ഇന്ന് തനിക്കും കോവിഡ്'; ത്രി ഇഡിയറ്റ്സിലെ ചിത്രം പങ്കുവെച്ച് മാധവന്റെ കുറിപ്പ്
ഇൻട്രേ ട്രേഡിംഗിനായി ഏത് തരം ഓഹരികളാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?
ഇൻട്രാഡേ ട്രേഡുകളിൽ, മാർക്കറ്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ഓഹരികൾ വിൽക്കേണ്ടതുണ്ട്. അതിനാൽ, അത്തരം വ്യാപാരം നടപ്പിലാക്കുന്നതിന് ആവശ്യമായ ദ്രവ്യതയുള്ള സ്റ്റോക്കുകൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ലാർജ് ക്യാപ് സ്റ്റോക്കുകൾ പോലുള്ള ഉയർന്ന മൂല്യമുള്ള സ്റ്റോക്കുകൾ പലരും ശുപാർശ ചെയ്യുന്നത് ഇതിനാലാണ്.
advertisement
എങ്ങനെ ആരംഭിക്കാം?
വ്യാപാരം നടത്തുന്നതിന് ആദ്യ പടിയായി നിങ്ങൾ ചെയ്യേണ്ടത് ഡീമാറ്റ് അക്കൗണ്ട് തുറക്കുക എന്നതാണ്.
നിങ്ങൾ ഇതിനകം ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആളാണെങ്കിൽ ഇൻട്രാഡേ ട്രേഡിംഗിനായി ഒരു പ്രത്യേക അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്.
ഇൻട്രാഡേ ട്രേഡിംഗിനെ സഹായിക്കുന്ന ശരിയായ ടൂളിൽ നിങ്ങൾക്ക് സൈൻ അപ്പ് ചെയ്യാം. ഇൻകം ടാക്സ് ആക്റ്റ് നിയമങ്ങൾ അനുസരിച്ച് നിങ്ങളുടെ നികുതി കൈകാര്യം ചെയ്യുന്നതിന് ഇത് സഹായിക്കും.
നിങ്ങൾക്ക് ആവശ്യമായ ടൂളും അക്കൌണ്ടുകളും ലഭിച്ചുകഴിഞ്ഞാൽ, ഓഹരി വിലകളിലെ ട്രെൻഡുകൾ തിരിച്ചറിയുന്നതിന് ദൈനംദിന ചാർട്ടുകൾ പരിശോധിക്കാം. ട്രേഡ്സ്മാർട്ട് അല്ലെങ്കിൽ കീറ്റ് പ്രോക്സ് പോലുള്ള ട്രേഡിംഗ് ടെർമിനലുകളും സോഫ്റ്റ്വെയറുകളും ഇതിനായി ഉപയോഗിക്കാം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 25, 2021 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained| എന്താണ് ഓഹരി വിപണിയിലെ ഇൻട്രാഡേ ട്രേഡിംഗ്? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ