'ഇന്നലെ ആമിർ ഖാന്, ഇന്ന് തനിക്കും കോവിഡ്'; ത്രി ഇഡിയറ്റ്സിലെ ചിത്രം പങ്കുവെച്ച് മാധവന്റെ കുറിപ്പ്

Last Updated:

ത്രി ഇഡിയറ്റ്സിൽ ആമിർ ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രസകരമായ കുറിപ്പ‌ോടെയാണ് മാധവൻ കോവിഡ് ബാധയെ കുറിച്ച് അറിയിച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് ബാധിച്ച വാർത്ത പുറത്തു വന്നത്. ഇതിന് പിന്നാലെ നടൻ മാധവനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മാധവൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്.
ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ആമിർ ഖാനും മാധവനും ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമയിലെ ചിത്രം പങ്കുവെച്ച് രസകരമായ കുറിപ്പ‌ോടെയാണ് മാധവൻ കോവിഡ് ബാധയെ അവതരിപ്പിച്ചിരിക്കുന്നത്.
ത്രീ ഇഡിയറ്റ്സിൽ ഫർഹാൻ ഖുറേഷി എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചത്. റാഞ്ചോ എന്നായിരുന്നു ആമിറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ ബൊമ്മൻ ഇറാനി അവതരിപ്പിച്ച പ്രിൻസിപ്പൽ കഥാപാത്രം അറിയപ്പെട്ടത് വൈറസ് എന്നായിരുന്നു.
advertisement
ഇതുമൂന്നും ചേർത്താണ് മാധവന്റെ പോസ്റ്റ്. "ഫർഹാൻ എന്നും റാഞ്ചോയ്ക്കൊപ്പമായിരുന്നു. വൈറസ് ആണെങ്കിൽ ഞങ്ങളുടെ പിറകേയും. പക്ഷേ, ഇത്തവണ വൈറസ് ഞങ്ങളെ ശരിക്കും പിടിച്ചു. പക്ഷേ, ആൾ ഈസ് വെൽ, ഈ കോവിഡ് ഉടനെ കിണറ്റിലാകും. ഇത്തവണ ഞങ്ങളുടെ കൂട്ടുകാരൻ രാജു ഒപ്പം ചേരണമെന്ന് ആഗ്രഹിക്കുന്നില്ല". ഇങ്ങനെയാണ് രസകരമായി മാധവൻ കുറിച്ചിരിക്കുന്നത്.
advertisement
എല്ലാവരുടേയും കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ താരം താൻ സുഖം പ്രാപിച്ച് വരുന്നതായും അറിയിച്ചു. ത്രീ ഇഡിയറ്റ്സിൽ ആമിർ ഖാനും മാധവനുമൊപ്പം ശർമൻ ജോഷിയും പ്രധാന വേഷം ചെയ്തിരുന്നു. ശർമൻ അവതരിപ്പിച്ച കഥാപാത്രമാണ് രാജു രസ്തോഗി. ആമിറിനും തനിക്കും കോവിഡ് ബാധിച്ചെങ്കിലും ശർമനെ കോവിഡ് പിടികൂടാതിരിക്കട്ടേയെന്നാണ് മാധവൻ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച കാര്യം ആമിർ ഖാന്റെ വക്താവ് അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ കോവിഡ‍് പരിശോധന നടത്തണമെന്ന് ആമിർ ഖാൻ ആവശ്യപ്പെട്ടു.
advertisement
ബോളിവുഡ് താരങ്ങളായ, റൺബീർ കപൂര‍്, മനോജ് ബാജ്പേയ്, സിദ്ധാന്ത് ചതുർവേദി, താര സുതാരിയ, സതീഷ് കൗശിക്, കാർത്തിക് ആര്യൻ എന്നിവർക്കും കോവി‍ഡ് അടുത്തിടെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
മാർച്ച് 14ന് തന്റെ 56ാം പിറന്നാൾ ദിവസം ആമിർഖാൻ സോഷ്യൽമീഡിയ ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ഇതാദ്യമായല്ല ആമിർ ഖാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സെറ്റിൽ ആയിരിക്കുമ്പോൾ ഉപകരണം നിരന്തരം റിംഗ് ചെയ്യുന്നതു കൊണ്ട് ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് എന്ന് ആമിർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇന്നലെ ആമിർ ഖാന്, ഇന്ന് തനിക്കും കോവിഡ്'; ത്രി ഇഡിയറ്റ്സിലെ ചിത്രം പങ്കുവെച്ച് മാധവന്റെ കുറിപ്പ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement