ഉരുൾപൊട്ടൽ:നിമിഷനേരം കൊണ്ട് മണ്ണിനേയും മനുഷ്യനെയും തുടച്ചു നീക്കുന്ന ‘ജലബോംബ്’
- Published by:Sarika KP
- news18-malayalam
Last Updated:
കൺമുന്നില്‍ സ്വന്തം അമ്മയും പെങ്ങളും കുത്തൊഴുക്കിൽപ്പെട്ട് പോകുമ്പോൾ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടിവന്നവർ.
പ്രതീക്ഷകളും സ്വപ്നങ്ങളുമായ പുതിയ നാളെക്കുള്ള ഉറക്കത്തിലായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലെയും ജനങ്ങൾ. എന്നാൽ അവരുടെ ഇടയിലേക്കാണ് കൂറ്റൻ പാറക്കെട്ടുകളുടെ ജലബോംബ് വർഷിച്ചത്. ഇതോടെ നിരവധി ജീവനുകളാണ് വയനാട്ടിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി ആളുകൾ, രാത്രി പുലരുമ്പോഴേക്കും അനാഥരായ കുട്ടികള്‍, കൺമുന്നില്‍ സ്വന്തം അമ്മയും പെങ്ങളും കുത്തൊഴുക്കിൽപ്പെട്ട് പോകുമ്പോൾ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ പകച്ചുനിൽക്കേണ്ടിവന്നവർ. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നു പോലും അറിയാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് ഉരുൾപൊട്ടൽ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? എവിടെയൊക്കെയാണ് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ?
എന്താണ് ഉരുൾപൊട്ടൽ?
കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദം മൂലം ഭൂസ്ഥിരത നഷ്ടപ്പെടുന്നതുകൊണ്ട് ഉയർന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളൻകല്ലുകളും മറ്റ് ഭൂവസ്തുക്കളും വൻതോതിൽ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്താൽ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു.
എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?
സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, തേയില-കാപ്പി അടക്കമുള്ള നാണ്യവിള തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇങ്ങനെ നോക്കിയാൽ 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണമാകുന്നത് മനുഷ്യ ഇടപെടലുകളാണെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കേന്ദ്രം അറിയിക്കുന്നു.
advertisement
ചെരിവുള്ള സ്ഥലങ്ങളിൽ സാധ്യത
ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കുടുതലാണ്. മണ്ണിടക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണമെന്നും .
കേരളത്തിൽ ഉരുൾപൊട്ടൽ വർധിക്കുന്നതിന്റെ പ്രധാനകാരണങ്ങൾ
- മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ.
- മലകളിൽനിന്നു താഴേക്കുള്ള സ്വാഭാവികമായ നീർച്ചാലുകൾ തടസ്സപ്പെടുത്തുന്നതിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം.
- മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാകേന്ദ്രങ്ങളായി മാറ്റുന്നു.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 01, 2024 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഉരുൾപൊട്ടൽ:നിമിഷനേരം കൊണ്ട് മണ്ണിനേയും മനുഷ്യനെയും തുടച്ചു നീക്കുന്ന ‘ജലബോംബ്’