വിവിധതരം മ്യൂച്വൽ ഫണ്ടുകൾ: ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്ത്?

Last Updated:

എന്താണ് മ്യൂച്വൽ ഫണ്ട് ?

ടിവി പരസ്യങ്ങളിലൂടെയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള മറ്റുള്ളവരിലൂടെയുമാകാം നമ്മളിൽ പലരും മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് കേട്ടിട്ടുണ്ടാകുക. എന്നാൽ ചിലർക്ക് മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് പൊതുവായ ധാരണയുണ്ടെങ്കിലും വിവിധ തരം മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് കൃത്യമായി അറിയണമെന്നില്ല.
യഥാർത്ഥത്തിൽ എന്താണ് മ്യൂച്വൽ ഫണ്ട് ?
നിക്ഷേപകർ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്നു. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇക്വിറ്റികൾ, ബോണ്ടുകൾ, മണി മാർക്കറ്റ്, മറ്റ് സെക്യൂരിറ്റികൾ എന്നിവിടങ്ങളിലാണ് ഈ പണം നിക്ഷേപിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി റീട്ടെയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ ഇന്ത്യ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ലഭ്യമായതിനാൽ ഇവ തമ്മിലുള്ള വ്യത്യാസവും ഓരോന്നിന്റെയും പ്രത്യേകതകളും അറിഞ്ഞിരിക്കണം.
advertisement
മാർക്കറ്റ് റെഗുലേറ്റിംങ് സ്ഥാപനമായ സെബി മ്യൂച്വൽ ഫണ്ട് സ്കീമുകളെ പ്രധാനമായും അഞ്ചായി തരം തിരിച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
  1. ഇക്വിറ്റി സ്കീമുകൾ
  2. ഡെറ്റ് സ്കീമുകൾ
  3. ഹൈബ്രിഡ് സ്കീമുകൾ
  4. സൊല്യൂഷൻ ഓറിയന്റഡ് സ്കീമുകൾ\
  5. മറ്റ് സ്കീമുകൾ – ഇൻഡക്സ് ഫണ്ടുകളും ഇടിഎഫുകളും മറ്റും ഇതിൽ ഉൾപ്പെടുന്നു
ഇക്വിറ്റി സ്കീമുകൾ
ഇക്വിറ്റി സ്കീമിന് കീഴിലാണ് ലാർജ്, മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകൾ വരുന്നത്. നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള താത്പര്യവുമനുസരിച്ച് നിക്ഷേപകർക്ക് ഇവയിൽ നിക്ഷേപം നടത്താം.
advertisement
ഡെറ്റ് സ്കീമുകൾ
ഡെറ്റ് ഫണ്ട് (ഇൻകം ഫണ്ട് എന്നും അറിയപ്പെടുന്നു) പ്രധാനമായും ബോണ്ടുകളിലോ മറ്റ് ഡെറ്റ് സെക്യൂരിറ്റികളിലോ നിക്ഷേപം നടത്തുന്ന മ്യൂച്വൽ ഫണ്ടാണ്. സർക്കാർ, പൊതു ധനകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ നൽകുന്ന ഹ്രസ്വ, ദീർഘകാല സെക്യൂരിറ്റികളിലാണ് ഡെറ്റ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഉദാഹരണത്തിന്, ട്രഷറി ബില്ലുകൾ, ഗവൺമെന്റ് സെക്യൂരിറ്റീസ്, ഡിബഞ്ചറുകൾ, കൊമേഴ്സ്യൽ പേപ്പർ, ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നു.
advertisement
ഹ്രസ്വകാല പദ്ധതികൾ, ദീർഘകാല ബോണ്ടുകൾ, പ്രതിമാസ വരുമാന പദ്ധതികൾ, ഫിക്സഡ് മെച്യുരിറ്റി പ്ലാനുകൾ (എഫ്എംപികൾ), ഗിൽറ്റ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ എന്നിങ്ങനെ വിവിധ സ്ഥിര വരുമാന നിക്ഷേപ മാർഗങ്ങളിൽ ഡെറ്റ് സ്കീമുകൾ നിക്ഷേപം നടത്താറുണ്ട്.
ഹൈബ്രിഡ് സ്കീമുകൾ
ഹൈബ്രിഡ് സ്കീം ഫണ്ടുകൾ (ബാലൻസ്ഡ് ഫണ്ടുകൾ എന്നും അറിയപ്പെടുന്നു) ബോണ്ടുകളുടെയും ഓഹരികളുടെയും ഒരു മിശ്രിതമാണ്. ഇക്വിറ്റി ഫണ്ടുകളുടെയും ഡെറ്റ് ഫണ്ടുകളുടെയും വിടവ് നികത്തുന്ന ഒന്നാണിത്. ഹൈബ്രിഡ് ഫണ്ടുകളെ കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്, ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ട്, ഡൈനാമിക് അസറ്റ് അലോക്കേഷൻ അല്ലെങ്കിൽ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്, മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്, ആർബിട്രേജ് ഫണ്ട്, ഇക്വിറ്റി സേവിംഗ്സ് എന്നിങ്ങനെ 7 ഉപവിഭാഗങ്ങളായി സെബി തരംതിരിച്ചിട്ടുണ്ട്.
advertisement
ഈ ഫണ്ടുകൾ ഇക്വിറ്റിയിലും ഡെറ്റ് സെക്യൂരിറ്റിയിലും നിക്ഷേപം നടത്തും. ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിച്ച് വളർച്ചയ്ക്കും വരുമാനത്തിനും ഇടയിൽ ‘ബാലൻസ്’ കൊണ്ടുവരാനാണ് ഈ ഫണ്ടിലൂടെ ശ്രമിക്കുന്നത്.
സൊല്യൂഷൻ ഓറിയന്റഡ് സ്കീം
റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി നിക്ഷേപിക്കാൻ പറ്റിയ മ്യൂച്വൽ ഫണ്ട് സ്കീമാണ് സൊല്യൂഷൻ ഓറിയന്റഡ് സ്കീം.
മറ്റ് സ്കീമുകൾ
ഇൻഡക്സ് ഫണ്ടുകൾ, ഇടിഎഫുകൾ, ഫണ്ട്സ് ഓഫ് ഫണ്ട് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
വിവിധതരം മ്യൂച്വൽ ഫണ്ടുകൾ: ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്ത്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement