• HOME
 • »
 • NEWS
 • »
 • explained
 • »
 • ട്രെയിൻ ഓടിക്കുന്നതിനിടെ രണ്ട് ‍ഡ്രൈവർമാരും ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും? ട്രെയിനിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചറിയാം

ട്രെയിൻ ഓടിക്കുന്നതിനിടെ രണ്ട് ‍ഡ്രൈവർമാരും ഉറങ്ങിപ്പോയാൽ എന്തു സംഭവിക്കും? ട്രെയിനിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചറിയാം

ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തേയും വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ

 • Share this:

  ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ​ ​ഗതാ​ഗത മാർ​ഗങ്ങളിലൊന്നാണ് ട്രെയിൻ യാത്ര. രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ലോകത്തിലെ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തേയും വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയിൽ ഒരു ട്രെയിനിന് രണ്ട് ലോക്കോമോട്ടീവ് പൈലറ്റുമാരാണുള്ളത്.

  ട്രെയിനിലെ ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ അവരുടെ ഉത്തരവാദിത്തമാണ്. എന്നാൽ രണ്ട് ലോക്കോ പൈലറ്റുമാരും ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരം സാഹചര്യങ്ങളിൽ ട്രയിൻ നിർത്താൻ എന്തെങ്കിലും സംവിധാനം ഉണ്ടോ? അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പേടി തോന്നുന്നുണ്ടാകാം അല്ലേ? പക്ഷേ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അത്തരം സുരക്ഷാ സംവിധാനങ്ങളോടു കൂടി തന്നെയാണ് ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുന്നത്. അത് എങ്ങനെയാണെന്ന് മനസിലാക്കാം.

  Also read- എന്താണ് എഥനോൾ മിശ്രിത പെട്രോൾ? E20 ഇന്ധനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

  ട്രെയിനിന്റെ പ്രധാന പൈലറ്റിനെ ലോക്കോ പൈലറ്റ് എന്നും മറ്റേയാളെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നുമാണ് വിളിക്കുന്നത്. ഒരാൾക്ക് സുഖമില്ലാതാവുകയോ ഉറങ്ങുകയോ ചെയ്യുമ്പോൾ, മറ്റൊരാൾ ട്രെയിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇരുവരും ഒന്നിച്ച് ഉറങ്ങാൻ സാധ്യതയില്ല. അഥവാ അങ്ങനെ സംഭവിച്ചാൽ ട്രെയിൻ നിർത്താനുള്ള സംവിധാനമുണ്ട്. ട്രെയിനിന്റെ എൻജിനിൽ ‘വിജിലൻസ് കൺട്രോൾ ഡിവൈസ്’ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.

  ഡ്രൈവർ ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ലെങ്കിൽ ഈ ഉപകരണം പ്രവർത്തിക്കും. തുടർന്ന് പതിനേഴ് സെക്കൻഡിനുള്ളിൽ ഒരു ഓഡിയോ-വിഷ്വൽ സൂചന നൽകാനും ആരംഭിക്കും. ഒരു ബട്ടൺ അമർത്തി ഡ്രൈവറിന് ഈ നിർദേശം സ്വീകരിക്കാം. ഡ്രൈവർ ഈ സൂചനയോട് പ്രതികരിച്ചില്ലെങ്കിൽ, പതിനേഴ് സെക്കൻഡിനുശേഷം ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തിക്കാൻ ആരംഭിക്കും.

  Also read- Cow cuddling | എന്താണ് ‘പശുവിനെ ആലിംഗനം ചെയ്യൽ’ തെറാപ്പി? മണിക്കൂറിന് 16,500 രൂപ

  ഒരു ട്രെയിൻ ഓടിക്കുമ്പോൾ, ഇടക്കിടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറക്കുകയോ കൂട്ടുകയോ ചെയ്യണം. ഇടയ്ക്കിടെ ഹോണും അടിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ സുരക്ഷയിലാണ് മുന്നോട്ട് പോകുന്നതെന്നും ട്രെയിന്റെ എഞ്ചിനിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിന് തിരിച്ചറിയാൻ കഴിയും.

  ലോക്കോപൈലറ്റ് ഒരു മിനിറ്റ് നേരത്തേക്ക് പ്രതികരിക്കുന്നില്ല എന്ന് കണ്ടാൽ എഞ്ചിനിലെ ഈ ഉപകരണം പ്രവർത്തിക്കാൻ ആരംഭിക്കും. ട്രെയിൻ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ച വാർത്ത കഴിഞ്ഞ വർഷം ജൂണിൽ പുറത്തു വന്നിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് – കാണ്‍പുര്‍ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതിനിടെയാണ് ലോക്കോ പൈലറ്റായ ഹരിശ്ചന്ദ്ര ശര്‍മ കുഴഞ്ഞുവീണു മരിച്ചത്.

  Also read- RBI Monetary Policy 2023| ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി; ബാങ്ക് വായ്പ എടുത്തവരേയും നിക്ഷേപകരേയും എങ്ങനെ ബാധിക്കും?

  കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച്‌ പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. എങ്കിലും അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച്‌ ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.

  Published by:Vishnupriya S
  First published: