• HOME
  • »
  • NEWS
  • »
  • explained
  • »
  • Cow cuddling | എന്താണ് 'പശുവിനെ ആലിംഗനം ചെയ്യൽ' തെറാപ്പി? മണിക്കൂറിന് 16,500 രൂപ

Cow cuddling | എന്താണ് 'പശുവിനെ ആലിംഗനം ചെയ്യൽ' തെറാപ്പി? മണിക്കൂറിന് 16,500 രൂപ

നായ്ക്കളെയും പൂച്ചകളെയും പോലെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്നതിനേക്കാൾ ഇരട്ടി ഫലമാണ് പശുക്കളെ ആലിംഗനം ചെയ്യുമ്പോൾ ലഭിക്കുന്നതെന്ന് ചിലർ പറയുന്നു

  • Share this:

    കോവിഡിന് പിന്നാലെ ചില സ്ഥലങ്ങളിൽ വ്യാപകമായ ഒരു രീതി അല്ലെങ്കിൽ തെറാപ്പി ആണ് പശുവിനെ ആലിംഗനം ചെയ്യൽ (cow cuddling). പശുവിനെ താലോലിച്ച് മസാജ് ചെയ്യുക, കെട്ടിപ്പിടിക്കുക, ഒപ്പം ഇരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്. അങ്ങനെ എല്ലാ പ്രശ്‌നങ്ങളും മറന്ന് മനസിന് ഉന്മേഷം പകരുക എന്നതാണ് ഈ തെറാപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്.

    പശുവിനെ ആലിംഗനം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, നട്ടെല്ല് വേദന, ഹൃദ്രോഗം, വിഷാദം എന്നിവ മാത്രമല്ല, സങ്കടം, ഉത്കണ്ഠ, എല്ലാത്തരം മാനസിക പിരിമുറുക്കങ്ങളെയും സുഖപ്പെടുത്തുമെന്ന് ഗുരുഗ്രാമിലെ ഒരു എൻ‌ജി‌ഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    Also Read- ‘മുത്ത് കൗ’ സോഷ്യല്‍ മീഡിയയില്‍ പശുവാണ് താരം; ട്രോളുകളില്‍ നിറഞ്ഞ് ‘കൗ ഹഗ് ഡേ’

    പശുവിനെ കെട്ടിപ്പിടിക്കൽ ഒരു വലിയ ബിസിനസായി വളരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സേവനം വാഗ്ദാനം ചെയ്യുന്ന ചിലർ ഒരു വെൽനസ് സെഷന് മണിക്കൂറിന് 200 ഡോളർ ഏകദേശം (16,500 ഇന്ത്യൻ രൂപ) വരെ ഈടാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്‌. നായ്ക്കളെയും പൂച്ചകളെയും പോലെയുള്ള ചെറിയ വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്നതിനേക്കാൾ ഇരട്ടി ഫലമാണ് പശുക്കളെപ്പോലെയുള്ള വലിയ സസ്തനികളെ ആലിംഗനം ചെയ്യുമ്പോൾ ലഭിക്കുന്നതെന്ന് ചിലർ പറയുന്നു.

    നെതർലൻ‌ഡിലെ ഗ്രാമ പ്രദേശങ്ങളിൽ‌ ആരംഭിച്ച ഈ രീതി ഇന്ന് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഡച്ച് പ്രവിശ്യകളിൽ ആരംഭിച്ച ഈ ആലിംഗന രീതി മനുഷ്യരെ പ്രകൃതിയോടും മൃഗങ്ങളോടും അടുപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. എന്നാൽ കോവിഡ് കാലത്ത് മനുഷ്യ‍ർ മൃഗങ്ങളെ കെട്ടിപ്പിക്കുന്ന രീതിയ്ക്ക് വീണ്ടും പ്രചാരം കൂടി.

    സി‌എൻ‌ബി‌സിയുടെ ഒരു വീഡിയോയും ഇതോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‌മനുഷ്യരെ കെട്ടിപ്പിടിക്കാൻ ആകാത്ത വിഷമം ആളുകൾ എങ്ങനെ മാറ്റുന്നുവെന്നാണ് വീഡിയോയിൽ കാണിക്കുന്നത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് വഴി മനുഷ്യരിൽ ഓക്സിടോസിൻ എന്ന ഹോ‍ർമോണുകൾ ഉത്പാദിപ്പിക്കപെടുകയും മനസ്സിന് സന്തോഷമുണ്ടാകുകയും ചെയ്യും എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള ആലിംഗനം ചിലയിടങ്ങളിൽ ഒരു ചികിത്സാ രീതിയായി തന്നെ ഉപയോഗിക്കുന്നുണ്ട്. പശുക്കളെ മനുഷ്യ‍ർ കെട്ടിപ്പിടിക്കുന്നത് സാമൂഹിക ബന്ധങ്ങൾ ദൃഢമാകാൻ സഹായിക്കും എന്നും ചിലർ പറയുന്നു.

    Also Read- വാലന്റൈൻസ് ദിനത്തിന് പകരം ഫെബ്രുവരി 14ന് ഒരു പശുവിനെ ആലിംഗനം ചെയ്യൂ; അനിമൽ വെൽഫെയർ ബോർഡ് നിർദേശം

    2020ലെ ഒരു ബിബിസി റിപ്പോർട്ട് അനുസരിച്ച്, പശുവിനെ കെട്ടിപ്പിടിക്കുമ്പോൾ മനുഷ്യരിൽ ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടുന്നതോപ്പം പോസിറ്റീവിറ്റി വ‍ർദ്ധിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

    നേരത്തെ ഗുരുഗ്രാമിലെ ഒരു എൻ‌ജി‌ഒ പശു ആലിംഗന കേന്ദ്രം തുറന്നിരുന്നു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമധേനു ഗൗതം ആൻഡ് ആരോഗ്യസംസ്ഥാൻ എന്ന എൻ‌ജി‌ഒ ഇത്തരം സേവനം നൽകാൻ ആരംഭിച്ചതാണ്. പശുക്കളുമായുള്ള ഈ ഇടപെടൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്തസമ്മർദ്ദം, നട്ടെല്ല് വേദന, ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദം, സങ്കടം, ഉത്കണ്ഠ, പിരിമുറുക്കങ്ങൾ എന്നിവയ്ക്ക് പരിഹാരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

    Published by:Rajesh V
    First published: