വിമാനത്തിന്റെ ഇന്ധനം ചിറകില്‍ നിറയ്ക്കാൻ കാരണമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
വിമാനത്തിന്റെ ഇന്ധനം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് അറിയാമോ?
വിമാനം കണ്ടിട്ടുള്ളവരും ഒരു തവണയെങ്കിലും വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവരുമാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വിമാനത്തിന്റെ ഇന്ധനം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് അറിയാമോ? അതേപ്പറ്റിയാണ് ഇന്ന് പറയുന്നത്. വിമാനത്തിന്റെ ചിറകിലാണ് ഇന്ധന ടാങ്ക് സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടാണ് മറ്റ് വാഹനങ്ങളെ പോലെ വിമാനത്തിന്റെയും പ്രധാന ഭാഗങ്ങളില്‍ ഇന്ധനം സൂക്ഷിക്കാത്തത് എന്നല്ലേ? അതിനൊരു കാരണമുണ്ടെന്നാണ് ഏവിയേഷന്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
വിമാനത്തിന്റെ ഭാരം സന്തുലിതമാക്കാനാണ് ഇന്ധന ടാങ്ക് വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ചിരിക്കുന്നതെന്ന് ഏവിയേഷന്‍ രംഗത്തെ വിദഗ്ധയായ റെബേക്ക വില്യംസ് പറയുന്നു. ഒരു എയര്‍ക്രാഫ്റ്റിലെ ഏറ്റവും ഭാരം കൂടിയ ഘടകമാണ് ഇന്ധനടാങ്ക്. ചില ദീര്‍ഘദൂര വിമാനങ്ങളില്‍ വിമാനത്തിന്റെ മൊത്തം ഭാരത്തിന്റെ മൂന്നിലൊന്നായിരിക്കും ഇന്ധനത്തിന്റെ ഭാരം. ഇത്രയും ഭാരം വിമാനത്തിന്റെ പ്രധാനഭാഗങ്ങളില്‍ ആയാല്‍ യാത്രക്കാരുടെ ലഗേജ് വെയ്ക്കാന്‍ സ്ഥലമുണ്ടാകില്ല.
advertisement
വിമാനത്തിന്റെ ഘടന നിര്‍ണയിക്കുന്നതിലും ഇന്ധന ടാങ്ക് വലിയൊരു പങ്ക് വഹിക്കുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്താണ് ഇന്ധന ടാങ്ക് സ്ഥാപിക്കുന്നതെങ്കില്‍ അധികഭാരം കാരണം വിമാനം പറക്കുമ്പോള്‍ മുന്‍ഭാഗം ഉയര്‍ന്നുപോകുമെന്ന് റെബേക്ക പറഞ്ഞു. ഇന്ധനം തീര്‍ന്നാല്‍ ലാന്‍ഡിംഗ് സമയത്ത് വിമാനത്തിന്റെ മുന്‍ഭാഗം മുന്നോട്ട് ചായാനും സാധ്യതയുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇന്ധനം വിമാനത്തിന്റെ ചിറകില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിലൂടെ വിമാനം പറക്കുമ്പോള്‍ ചിറകുകളിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.
ഇതിനെല്ലാം പുറമെ ഗുരുത്വാകര്‍ഷണത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് ചിറകുകളില്‍ ഇന്ധനം സൂക്ഷിക്കുന്നത്. എന്തെങ്കിലും തകരാര്‍ പറ്റിയാലും പമ്പുകളെ ആശ്രയിക്കാതെ എഞ്ചിനുകളിലേക്ക് ഇന്ധനം പ്രവഹിക്കുന്നതിന് ഇത് കാരണമാകുന്നു. പറന്നുയരുന്ന സമയത്ത് വിമാനത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ ഈ രീതി സഹായിക്കുന്നു. കൂടാതെ ലഗേജ് സൂക്ഷിക്കാനാവശ്യമായ സ്ഥലം ലഭിക്കാനും ഈ രീതി സഹായിക്കും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 25, 2024 1:52 PM IST