ഇറാനും റഷ്യയ്ക്കും ബലാറൂസിനും നൊബേൽ പുരസ്ക്കാര ചടങ്ങിൽ വിലക്ക് എന്തുകൊണ്ട്?

Last Updated:

യുക്രെയ്നെതിരെ നടക്കുന്ന യുദ്ധം കാരണം റഷ്യയുടെയും ബലാറൂസിന്‍റെയും പ്രതിനിധികൾക്ക് നൊബേൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു

നൊബേൽ പുരസ്ക്കാരദാന ചടങ്ങിൽ സ്വീഡനിലെ ഇറാൻ, റഷ്യ, ബലാറൂസ് എന്നീ രാജ്യങ്ങളിലെ അംബാസഡർമാർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നെതിരെ റഷ്യ നടത്തുന്ന ആക്രമണവും ഇറാനിൽ സ്ത്രീകൾ നടത്തുന്ന വിരുദ്ധ പ്രക്ഷോഭം തുടരുന്നതുമാണ് വിലക്കിന് കാരണം. “ഗുരുതരവും വർദ്ധിച്ചുവരുന്നതുമായ സാഹചര്യം” കാരണം ഇറാൻ അംബാസഡറെയും ഈ വർഷത്തെ സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന നൊബേൽ സമ്മാന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു.
യുക്രെയ്നെതിരെ നടക്കുന്ന യുദ്ധം കാരണം റഷ്യയുടെയും ബലാറൂസിന്‍റെയും പ്രതിനിധികൾക്ക് നൊബേൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇറാനെയും പരിപാടിയിൽനിന്ന് വിലക്കിയത്. “ഗുരുതരവും രൂക്ഷവുമായ സാഹചര്യം കണക്കിലെടുത്ത്, ഇറാൻ അംബാസഡറെ നോബൽ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് ഞങ്ങൾ കരുതുന്നു,” നോബൽ ഫൗണ്ടേഷൻ പ്രസ്താവനയിൽ പറഞ്ഞു. സാധാരണയായി, സ്വീഡനിലെ മറ്റ് രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ നൊബേൽ പുരസ്ക്കാരദാന ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ട്. ഇത്തവണ ഡിസംബർ 10-നാണ് ചടങ്ങ് നടക്കുന്നത്.
#WomanLifeFreedom എന്ന മുദ്രാവാക്യത്തോടെ, ഇറാനിൽ സ്ത്രീകൾ തെരുവിൽ നടത്തുന്ന അവകാശപോരാട്ടത്തിനെതിരായ നിലപാടാണ് അവിടുത്തെ ഭരണകൂടം സ്വീകരിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 16 മുതലാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. ഇതുവരെ കുറഞ്ഞത് 270 പേർ പ്രക്ഷോഭത്തിൽ മരിച്ചെന്നാണ് കണക്ക്.
advertisement
ഇറാഖുമായുള്ള ഇറാന്റെ അതിർത്തിയിലുള്ള സർവ്വകലാശാല വിദ്യാർത്ഥികൾ, തൊഴിലാളി യൂണിയനുകൾ, തടവുകാർ, കുർദുകളെപ്പോലുള്ള വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരെല്ലാം പ്രതിഷേധത്തിൽ അണിനിരക്കുന്നുണ്ട്.
1896-ൽ സമ്മാന സ്ഥാപകനായ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10-നാണ് നൊബേൽ പുരസ്ക്കാരദാന ചടങ്ങ് നടത്തുന്നത്.
News Summary- Ambassadors of Iran, Russia and Belarus have been banned from attending the Nobel Prize ceremony in Sweden. The reason for the ban is Russia's attack on Ukraine and the ongoing anti- hijab protest by women in Iran. Iran's ambassador has also been excluded from this year's Nobel Prize ceremony in Stockholm due to a "serious and escalating situation," the Nobel Foundation said.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇറാനും റഷ്യയ്ക്കും ബലാറൂസിനും നൊബേൽ പുരസ്ക്കാര ചടങ്ങിൽ വിലക്ക് എന്തുകൊണ്ട്?
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement