മൂന്നര ലക്ഷത്തോളം വാഹനങ്ങളെ മണിക്കൂറുകളോളം കുരുക്കി ബംഗളൂരു നിശ്ചലമായ ദിവസം
- Published by:Anuraj GR
- trending desk
Last Updated:
ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് പോകാനെത്തിയ കുട്ടികള്‍ രാത്രിയോടെയാണ് സ്വന്തം വീടുകളിലെത്തിയത്
ഗതാഗത കുരുക്കിന് പേരുകേട്ട നഗരമാണ് ബംഗളൂരു. എന്നാല്‍ ഇക്കഴിഞ്ഞ ബുധനാഴ്ച വലിയൊരു ഗതാഗതക്കുരുക്കിനാണ് നഗരം സാക്ഷ്യം വഹിച്ചത്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ നഗരത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് പോകാനെത്തിയ കുട്ടികള്‍ രാത്രിയോടെയാണ് സ്വന്തം വീടുകളിലെത്തിയത്. ഗതാഗത കുരുക്കില്‍ കുടുങ്ങിയ നിരവധി പേര്‍ തങ്ങളുടെ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
വൈകിട്ട് അഞ്ച് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് ട്രാഫിക് ബ്ലോക്ക് വര്‍ധിക്കുന്നത്. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാര്‍ തിരികെ വീടുകളിലേക്ക് പോകുന്ന സമയം കൂടിയാണിത്. ഈ സമയത്ത് തിരക്ക് കൂടുതലാണെന്ന് ട്രാഫിക് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 27ന് മാത്രം ടിന്‍ ഫാക്ടറിയ്ക്കും സില്‍ക്ക് ബോര്‍ഡിനും ഇടയില്‍ 10,69 ഗതാഗത കുരുക്ക് മുന്നറിയിപ്പുകളാണ് നല്‍കിയത്.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ബന്ദും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
advertisement
സാധാരണയേക്കാള്‍ ഇരട്ടി വാഹനങ്ങള്‍
സാധാരണ ദിവസത്തേക്കാള്‍ ഇരട്ടി ഗതാഗതക്കുരുക്കാണ് ബുധനാഴ്ച ബംഗളുരുവില്‍ അനുഭവപ്പെട്ടത്. ഒന്നര മുതല്‍ രണ്ട് ലക്ഷം വരെ വാഹനങ്ങളാണ് നിരത്തിലെ കുരുക്കില്‍പ്പെട്ടതെന്നും ഓദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാത്രി 7.30 ആയതോടെ വാഹനങ്ങളുടെ എണ്ണം 3.5 ലക്ഷം കടന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു.
ലോങ് വീക്കെൻഡ്
ലോങ് വീക്കെൻഡിന് മുന്നോടിയായാണ് നിരത്തിലെ തിരക്ക് വര്‍ധിച്ചതെന്നാണ് കണക്കാക്കുന്നത്. നബി ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച അവധിയാണ്. കാവേരി നദീജല തര്‍ക്ക വിഷയുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനാൽ ഒക്ടോബര്‍ 2 തിങ്കളാഴ്ച വരെ നീളമുള്ള അവധി ദിനങ്ങളാണ് ഈയാഴ്ച എല്ലാവര്‍ക്കും ലഭിക്കുന്നത്.
advertisement
മഴയുടെ ഭാഗമായുണ്ടായ വെള്ളക്കെട്ട്
കനത്ത മഴ കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടും സ്ഥിതി വഷളാക്കിയെന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നു. കനത്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലാകുകയും ചെയ്തു. നിരവധി റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടതും ഗതാഗതക്കുരുക്ക് വഷളാക്കി.
വാഹനങ്ങള്‍ക്കുണ്ടായ തകരാറുകള്‍
ഔട്ടർ റിങ് റോഡിൽ ഉച്ചതിരിഞ്ഞ് 3.30നും 5നും ഇടയില്‍ ആറ് വാഹന തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെട്രോ റെയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇടുങ്ങിയ പ്രദേശം കൂടിയാണിത്. ഇത്തരം വാഹന ബ്രേക്ക്ഡൗണുകളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി.
advertisement
ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നം
രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് ബംഗളൂരു. നഗരത്തിന്റെ പ്രധാന ആശങ്കയായി മാറിക്കൊണ്ടിരിക്കുകയാണ് വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കുകള്‍. ജനങ്ങളുടെ വിലപ്പെട്ട സമയവും ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെടുകയാണ്. ഈ ഗതാഗതക്കുരുക്കില്‍ പ്രതിവര്‍ഷം 20000 കോടി രൂപയാണ് നഗരത്തിന് നഷ്ടമാകുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 28, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മൂന്നര ലക്ഷത്തോളം വാഹനങ്ങളെ മണിക്കൂറുകളോളം കുരുക്കി ബംഗളൂരു നിശ്ചലമായ ദിവസം