അമേരിക്കയില്‍ 1000ത്തോളം ദേശാടന പക്ഷികള്‍ ഒറ്റ ദിവസം ചത്തു വീണു; കാരണമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
വ്യാഴാഴ്ച പുലര്‍ച്ചെ ഇല്ലിനോയിയിലെ ചിക്കാഗോയിലാണ് നിരവധി ദേശാനട പക്ഷികള്‍ കൂട്ടിയിടിച്ച് ചത്തുവീണത്
അമേരിക്കയില്‍ ഒറ്റ ദിവസത്തിനിടെ 1000ത്തോളം ദേശാടന പക്ഷികള്‍ ചത്തുവീണു. വ്യാഴാഴ്ച പുലര്‍ച്ചെ ഇല്ലിനോയിയിലെ ചിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് ലേക്സൈഡ് സെന്ററിന് സമീപമാണ് നിരവധി ദേശാനട പക്ഷികള്‍ കൂട്ടിയിടിച്ച് ചത്തുവീണത്. 1000 -ലധികം പക്ഷികളാണ് തെക്കെ അമേരിക്കയിലെ ശീതകാല പ്രദേശങ്ങളിലേക്ക് പറക്കുന്നതിനിടെ ചത്തുവീണത്. ചിക്കാഗോയിലെ ഒരു കെട്ടിടത്തിന്റെ വെളിച്ചം മൂലം പക്ഷികള്‍ക്ക് സഞ്ചരിക്കുന്ന ഗതിയില്‍ ആശയക്കുഴപ്പമുണ്ടാകുകയും ജാലക ചില്ലുകളിൽ ഇടിച്ചതുമാണ് ഇവ ചത്ത് വീഴാന്‍ കാരണം.
ചത്തുവീഴുന്ന പക്ഷികളുടെ എണ്ണം വളരെ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കുക്ക് കൗണ്ടിയില്‍ 1.5 മില്യണ്‍ പക്ഷികളുണ്ടായിരുന്നു. ടെന്നസി വാര്‍ബ്ലേഴ്‌സ്, ഹെര്‍മിറ്റ് ത്രഷ്, അമേരിക്കന്‍ വുഡ്‌കോക്ക്‌സ് എന്നീ വിഭാഗങ്ങളില്‍ പെട്ട പക്ഷികളാണ് ചത്തുവീണതില്‍ ഭൂരിഭാഗവും. ഈ കണക്കുകൾക്ക് കൃത്യതയില്ല. ചത്തതും പരിക്കേറ്റതുമായ പക്ഷികളുടെ എണ്ണം ഇതിലും വലുതാണെന്നാണ് ഞങ്ങളുടെ കണ്ടെത്തൽ, ചിക്കാഗോ ബേര്‍ഡ് കൊളിഷന്‍ മോണിറ്റേഴ്സിന്റെ ഡയറക്ടര്‍ ആനെറ്റ് പ്രിന്‍സ് പറഞ്ഞു.
‘ജാലകങ്ങളിൽ തട്ടുന്ന എല്ലാ പക്ഷികളും ചാകുന്നില്ല ‘എന്ന് വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലെ പക്ഷി-ജാലക കൂട്ടിയിടിയെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രെന്‍ഡന്‍ സാമുവല്‍സ് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ചത്തുവീഴുന്നതും പരിക്കുപറ്റുന്നതുമായ പക്ഷികളുടെ എണ്ണവും വിവരങ്ങളും ശേഖരിക്കുന്നതിനായി ചിക്കാഗോ നഗരത്തിന് ചുറ്റും വോളണ്ടിയര്‍മാര്‍ ഉണ്ട്. അതിനാല്‍ പക്ഷികളുടെ കൃത്യമായ എണ്ണം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
പക്ഷികളുടെ കുടിയേറ്റ സമയത്ത് നിരവധി കാരണങ്ങളാല്‍ ധാരാളം പക്ഷികള്‍ ചാകാറുണ്ട്. പ്രതികലൂമായ കാറ്റ്, മഴ, മൂടല്‍മഞ്ഞ് തുടങ്ങിയ നിരവധി സാഹചര്യങ്ങള്‍ പക്ഷികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. കൂടാതെ, നഗരങ്ങളിലെ മലിനീകരണവും ഇവയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നു. ഇതും മരണത്തിന് കാരണമാകുന്നു. ചിക്കാഗോയിലെ പ്രകാശ മലിനീകരണം ദേശാടന പക്ഷികള്‍ക്ക് വലിയ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ മുകളിലുള്ള ലൈറ്റുകള്‍ ഓഫ് ചെയ്താല്‍ ഇത് കുറയ്ക്കാമെന്ന് മക്കോര്‍മിക് പ്ലേസില്‍ നിന്നുള്ള ഒരു പ്രതിനിധി പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2023 6:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അമേരിക്കയില്‍ 1000ത്തോളം ദേശാടന പക്ഷികള്‍ ഒറ്റ ദിവസം ചത്തു വീണു; കാരണമെന്ത്?