advertisement

മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?

Last Updated:

ബി.അശോകിനെ അഗ്രികൾച്ചറല്‍ പ്രൊഡക്ഷൻ കമ്മീഷണർ പദവിയിൽ നീക്കിയ സർക്കാരിന്റെ നടപടി ട്രൈബ്യൂണൽ നേരത്തേ റദ്ദാക്കിയിരുന്നു

Rapid Read
ബി അശോക്
ബി അശോക്
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറുമായ ഡോ. ബി അശോകിനെതിരെ സർക്കാർ തുടർച്ചയായി സ്ഥലംമാറ്റം ഉത്തരവിറക്കിയത് കോടതിയലക്ഷ്യമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് മാത്രമേ നിയമനം നൽകാനാകൂവെന്ന് ഉത്തരവിൽ ട്രിബ്യൂണൽ വ്യക്തമാക്കി. കേഡർ തസ്തികയല്ലാത്ത തദ്ദേശവകുപ്പ് പരിഷ്കരണ കമ്മീഷണറായി ഡെപ്യൂട്ടേഷൻ നൽകിയത് ചോദ്യംചെയ്ത് ബി അശോക് സമർപ്പിച്ച ഹർജിയിലാണ് ട്രിബ്യൂണൽ നടപടി.
ഐഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസ് ബോർഡിന്റെ അനുമതി നിർബന്ധമാക്കി.
നിലവിലുള്ള പദവിയിൽ നിന്ന് ബി അശോക് കാലാവധി പൂർത്തിയാക്കിയതിനാൽ ചട്ടപ്രകാരം സർക്കാരിന് തീരുമാനമെടുക്കാൻ ട്രിബ്യൂണൽ അനുമതി
കേഡർ തസ്തികകളിലുള്ള ഐഎഎസുകാരല്ലാത്തവർ പ​ദവി ഒഴിയാൻ നിർദേശം.അവർ പുറപ്പെടുവിച്ച ഉത്തരവുകൾ സാധുവായിരിക്കും
ഐഎഎസുകാരെ നിയമിക്കുന്നതിന് പകരം പദവിയുടെ പേര് മാറ്റുന്നതുൾപ്പെടെ നിയമനം നടത്താതിരിക്കരുതെന്ന് നിർദേശം.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് എം.ആർ.അജിത് കുമാർ തുടങ്ങിയവരെ മാറ്റും.
advertisement
ബി.അശോകിനെ അഗ്രികൾച്ചറല്‍ പ്രൊഡക്ഷൻ കമ്മീഷണർ പദവിയിൽ നീക്കിയ സർക്കാരിന്റെ നടപടി ട്രൈബ്യൂണൽ നേരത്തേ റദ്ദാക്കിയിരുന്നു.
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി നിരവധി തവണ ചർച്ചയ്ക്ക് ശ്രമിച്ചിരുന്നു എന്നും അവസരം നൽകിയില്ലെന്നതിനാലാണ് കേസിലേക്ക് നീങ്ങിയതെന്നുമാണ് അശോകന്റെ നിലപാട്.
2000 മുതൽ നിരവധി നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഐഎഎസുകരെ നിയമിക്കേണ്ട കേഡർ പോസ്റ്റുകളിൽ അയോ​ഗ്യരായവരെ നിയമിച്ചതിനെതിരെയാണ് അശോക് പരാതി നൽകിയത്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
മുതിർന്ന ​​ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റെ കേസിൽ സർക്കാരിന് എന്തുകൊണ്ട് തിരിച്ചടി?
Next Article
advertisement
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ തീപിടിത്തം
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ തീപിടിത്തം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിയിൽ തീപിടിത്തം സംഭവിച്ചു

  • മതബോധന ക്ലാസുകൾ നടന്നിരുന്ന കെട്ടിടം പൂർണ്ണമായും നശിച്ചു, സിസിടിവിയിൽ ഒരാൾ രക്ഷപ്പെടുന്നത് പതിഞ്ഞു

  • അട്ടിമറി സാധ്യതയുണ്ടെന്ന് അധികൃതർ, പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

View All
advertisement