advertisement

ചോള രാജാക്കന്മാർ നിർമ്മിച്ച 800 വർഷത്തെ ചരിത്രമുറങ്ങുന്ന ത്രിവിക്രമമംഗലം ക്ഷേത്രം

Last Updated:
തിരുവനന്തപുരം ജില്ലയിലെ ത്രിവിക്രമമംഗലം വാമനമൂർത്തി ക്ഷേത്രത്തിൻ്റെ ചരിത്രവും സവിശേഷതകളും...
1/5
ഭൂലോകത്തെ മൂന്ന് ചുവടുകൾ കൊണ്ട് അളന്ന ഭഗവാന്റെ ത്രിവിക്രമ സങ്കല്പത്തിലാണ് ഇവിടെ ആരാധന നടക്കുന്നത്. ആറടിയിലധികം ഉയരമുള്ള വാമനമൂർത്തിയുടെ ചതുർബാഹു വിഗ്രഹം കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഭൂലോകത്തെ മൂന്ന് ചുവടുകൾ കൊണ്ട് അളന്ന ഭഗവാൻ്റെ ത്രിവിക്രമ സങ്കല്പത്തിലാണ് ത്രിവിക്രമമംഗലം വാമനമൂർത്തി ക്ഷേത്രത്തൽ ആരാധന നടക്കുന്നത്. ആറടിയിലധികം ഉയരമുള്ള വാമനമൂർത്തിയുടെ ചതുർബാഹു വിഗ്രഹം കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
advertisement
2/5
എണ്ണൂറോളം വർഷങ്ങൾക്കു മുൻപ് വിഴിഞ്ഞത്തെ വിക്രമൻ വീരചെട്ടിയാർ എന്ന നാട്ടുരാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഈ ഭരണാധികാരിയുടെ പേരിൽ നിന്നാണ് ത്രിവിക്രമമംഗലം എന്ന നാമം ഉണ്ടായതെന്ന് ചരിത്രകാരന്മാർ കരുതുന്നുണ്ടെങ്കിലും ത്രിവിക്രമൻ എന്ന സങ്കല്പത്തിനാണ് ഭക്തർ മുൻഗണന നൽകുന്നത്.
എണ്ണൂറോളം വർഷങ്ങൾക്കു മുൻപ് വിഴിഞ്ഞത്തെ വിക്രമൻ വീരചെട്ടിയാർ എന്ന നാട്ടുരാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഈ ഭരണാധികാരിയുടെ പേരിൽ നിന്നാണ് ത്രിവിക്രമമംഗലം എന്ന നാമം ഉണ്ടായതെന്ന് ചരിത്രകാരന്മാർ കരുതുന്നുണ്ടെങ്കിലും ത്രിവിക്രമൻ എന്ന സങ്കല്പത്തിനാണ് ഭക്തർ മുൻഗണന നൽകുന്നത്.
advertisement
3/5
കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രം അദ്വിതീയമായ ശില്പകലയ്ക്ക് പേരുകേട്ടതാണ്. ഭരതനാട്യ ശാസ്ത്രത്തിലെ 'അർദ്ധമദദളി' സമ്പ്രദായത്തിലുള്ള നൃത്ത രൂപങ്ങൾ കരിങ്കല്ലിൽ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. സോപാനപ്പടികളിലെ ചിത്രഫലകങ്ങളുടെ മാതൃകകൾ തിരുവനന്തപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ ഇന്നും സംരക്ഷിക്കപ്പെടുന്നു
കേരള പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ഈ ക്ഷേത്രം അദ്വിതീയമായ ശില്പകലയ്ക്ക് പേരുകേട്ടതാണ്. ഭരതനാട്യ ശാസ്ത്രത്തിലെ 'അർദ്ധമദദളി' സമ്പ്രദായത്തിലുള്ള നൃത്ത രൂപങ്ങൾ കരിങ്കല്ലിൽ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. സോപാനപ്പടികളിലെ ചിത്രഫലകങ്ങളുടെ മാതൃകകൾ തിരുവനന്തപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ ഇന്നും സംരക്ഷിക്കപ്പെടുന്നു.
advertisement
4/5
ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിന് ചുറ്റുമുള്ള ചുവർച്ചിത്രങ്ങൾ കാലപ്പഴക്കത്താൽ നാശോന്മുഖമായ നിലയിലാണെങ്കിലും 2005-ൽ പുരാവസ്തു വകുപ്പ് വടക്കേ മതിലിലെ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ചു. കരിങ്കല്ലിലും വെട്ടുകല്ലിലും നിർമ്മിച്ച ഈ മൂന്നു നില ശ്രീകോവിൽ വാസ്തുവിദ്യയുടെയും കലയുടെയും ഒരു മികച്ച ഉദാഹരണമാണ്.
ക്ഷേത്രത്തിൻ്റെ ഗർഭഗൃഹത്തിന് ചുറ്റുമുള്ള ചുവർച്ചിത്രങ്ങൾ കാലപ്പഴക്കത്താൽ നാശോന്മുഖമായ നിലയിലാണെങ്കിലും 2005-ൽ പുരാവസ്തു വകുപ്പ് വടക്കേ മതിലിലെ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ചു. കരിങ്കല്ലിലും വെട്ടുകല്ലിലും നിർമ്മിച്ച ഈ മൂന്നു നില ശ്രീകോവിൽ വാസ്തുവിദ്യയുടെയും കലയുടെയും ഒരു മികച്ച ഉദാഹരണമാണ്.
advertisement
5/5
ചിങ്ങമാസത്തിലെ തിരുവോണം ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി കൊണ്ടാടുന്ന ഈ ക്ഷേത്രം മുമ്പ് കുപ്പക്കര മഠത്തിന്റെ വകയായിരുന്നു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ പരിസരത്തെ നെല്ലിമരവും കൂവളവും ലക്ഷ്മീപാർവ്വതി സാന്നിധ്യമായി കരുതപ്പെടുന്നു.
ചിങ്ങമാസത്തിലെ തിരുവോണം ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായി കൊണ്ടാടുന്ന ത്രിവിക്രമമംഗലം വാമനമൂർത്തി ക്ഷേത്രം മുമ്പ് കുപ്പക്കര മഠത്തിൻ്റെ വകയായിരുന്നു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിൻ്റെ പരിസരത്തെ നെല്ലിമരവും കൂവളവും ലക്ഷ്മീപാർവ്വതി സാന്നിധ്യമായി കരുതപ്പെടുന്നു.
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement