സുഹൃത്തിന്റെ ഭർത്താവിനെ വിവാഹം കഴിച്ച 5 ബോളിവുഡ് നടിമാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ ബന്ധങ്ങൾ വലിയ വിവാദങ്ങൾക്കും വിള്ളലുകൾക്കും വഴിവെച്ചിട്ടുണ്ട്
ഹിന്ദി സിനിമകളിലെ നായികമാർ ഉറ്റ സുഹൃത്തിന്റെ പ്രണയത്തിൽ വീഴുന്നതും കുടുംബ സുഹൃത്തിനെ വിവാഹം ചെയ്യുന്നതുമെല്ലാം ഒരു സ്ഥിരം കഥാതന്തുവാണ്. എന്നാൽ ഈ നാടകീയ രംഗങ്ങൾ സിനിമയിൽ മാത്രം ഒതുങ്ങുന്നില്ല. യഥാർത്ഥ ജീവിതത്തിലും, നിരവധി ബോളിവുഡ് നടിമാർ തങ്ങളുടെ സുഹൃത്തുക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ ഭർത്താക്കന്മാരെ വിവാഹം കഴിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഈ ബന്ധങ്ങൾ വലിയ വിവാദങ്ങൾക്കും ബന്ധങ്ങളിൽ വിള്ളലുകൾക്കും വഴിവെച്ചിട്ടുണ്ട്. അത്തരത്തിലെ ചില നടിമാരെ പരിചയപ്പെടാം.
advertisement
സിനിമയിൽ ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ താരമായി മാറിയ നടിയാണ് ഹൻസിക മോട്‌വാനി. 2003-ൽ കോയി മിൽ ഗയ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് 2007-ൽ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രമായ ദേശമുദുരുവിലൂടെ അവർ നായികയായി അരങ്ങേറ്റം കുറിച്ചു. നടി 2022 ഡിസംബറിൽ ബിസിനസുകാരനായ സൊഹൈൽ കതൂരിയയെ വിവാഹം കഴിച്ചു. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് നടന്ന ഇവരുടെ വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രാജകീയ ചടങ്ങായിരുന്നു.
advertisement
ഹൻസിക മോട്‌വാനിയുടെ വിവാഹം വലിയ ആഘോഷമായെങ്കിലും അതിനു പിന്നാലെ വലിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. തൻ്റെ ഉറ്റ സുഹൃത്തായ റിങ്കി ബജാജിന്റെ വിവാഹ ജീവിതം തകർത്താണ് ഹൻസിക, റിങ്കിയുടെ മുൻ ഭർത്താവായ സൊഹൈൽ കതൂരിയയെ വിവാഹം കഴിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. റിങ്കിയുടെയും സൊഹൈലിന്റെയും വിവാഹത്തിൽ ഹൻസിക പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ വിവാഹശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. സൊഹൈൽ-റിങ്കി ബന്ധം വിവാഹമോചനത്തിൽ അവസാനിച്ചതിനു ശേഷമാണ് ഹൻസിക സൊഹൈലിനെ വിവാഹം ചെയ്തത്. എന്നാൽ, നിലവിൽ ഈ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നാണ് സൂചനകൾ.
advertisement
നടി ശിൽപ ഷെട്ടിയും വ്യവസായിയായ രാജ് കുന്ദ്രയും 2009 നവംബറിലാണ് വിവാഹിതരായത്. രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര് കവിതയെന്നാണ്. 2003-ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വെറും മൂന്ന് വർഷത്തിനുള്ളിൽ അവരുടെ ദാമ്പത്യബന്ധം തകരുകയും വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട്, തങ്ങളുടെ വിവാഹബന്ധം തകർത്തത് ശിൽപ ഷെട്ടിയാണെന്ന് കവിത ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലും ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായി. ഈ ദമ്പതികൾക്ക് ഇപ്പോൾ രണ്ട് കുട്ടികളുണ്ട്.
advertisement
advertisement
അമൃത അറോറയുടെ ഭർത്താവായ ഷക്കീൽ ലഡാക്ക് മുമ്പ് അമൃതയുടെ അടുത്ത സുഹൃത്തായിരുന്ന നിഷ റാണയെ വിവാഹം കഴിച്ചിരുന്നു. ഷക്കീലിന്റെയും നിഷയുടെയും വിവാഹബന്ധം വേർപെടുത്തിയതിനു ശേഷമാണ് അമൃത ഷക്കീലിനെ വിവാഹം ചെയ്തത്. അതേസമയം, വ്യവസായിയായ ഷക്കീൽ ലഡാക്കിന് ഏകദേശം ₹87 കോടി ആസ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
പ്രമുഖ ഗായകനും സംഗീതസംവിധായകനുമായ ഹിമേഷ് രേഷ്മിയ 2018-ൽ ടെലിവിഷൻ നടിയായ സോണിയ കപൂറിനെ വിവാഹം കഴിച്ചു. 1995-ൽ കോമലുമായിട്ടായിരുന്നു ഹിമേഷിന്റെ ആദ്യ വിവാഹം. എന്നാൽ, ബോളിവുഡിൽ വിജയങ്ങൾ നേടിയ ശേഷം ഇവരുടെ ദാമ്പത്യം പ്രതിസന്ധിയിലാവുകയും 2017-ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. പ്രധാനമായും വിവാദമായത്, സോണിയ കപൂർ ഹിമേഷിന്റെ മുൻ ഭാര്യയായ കോമലിന്റെ അടുത്ത ബന്ധു ആയിരുന്നു എന്നതാണ്. സോണിയ പലപ്പോഴും കോമലിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. വിവാഹമോചനത്തിനുശേഷം ഹിമേഷ് സോണിയയെ വിവാഹം ചെയ്തത് ബോളിവുഡ് സിനിമാ ലോകത്ത് വലിയ ഗോസിപ്പുകൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.
advertisement
തൊണ്ണൂറുകളിലെ സൂപ്പർതാരമായിരുന്ന രവീണ ടണ്ടൻ 2004-ൽ ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനിയെ വിവാഹം കഴിച്ചു. അനിൽ തദാനി മുമ്പ് നിർമ്മാതാവ് റോമു സിപ്പിയുടെ മകളായ നടാഷ സിപ്പിയെ വിവാഹം കഴിച്ചിരുന്നു. 2003-ൽ പുറത്തിറങ്ങിയ 'സ്റ്റംപ്ഡ്' എന്ന സിനിമയുടെ നിർമ്മാണ വേളയിലാണ് രവീണയും അനിലും കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും. തുടർന്ന് അനിൽ, നടാഷയുമായി വിവാഹമോചനം നേടുകയും രവീണയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ സംഭവങ്ങളെത്തുടർന്ന് നടാഷ സിപ്പിയും രവീണ ടണ്ടനും തമ്മിലുള്ള ശത്രുത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ കുപ്രസിദ്ധമായിരുന്നു. ഒരു പാർട്ടിക്കിടെ രവീണ ഒരിക്കൽ നടാഷയുടെ നേർക്ക് ദേഷ്യപ്പെട്ട് ഒരു ഗ്ലാസ് ജ്യൂസ് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.


