മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു; അപകടം തളർത്തിയ 12 വർഷങ്ങൾ; ഇന്ന് 3,300 കോടിയുടെ മുതലാളി
- Published by:meera_57
- news18-malayalam
Last Updated:
അപകടത്തിൽ ശരീരം തളർന്ന നടൻ സിനിമയിൽ നിന്നും മാറിനിന്ന 12 വർഷങ്ങൾ. ഒടുവിൽ ഗംഭീര കംബാക്ക്
ഒരു ഹിറ്റ് സിനിമയിലെ സുന്ദരനായ നടനെ കണ്ടാൽ ഇതുപോലത്തെ ചെക്കനെ വേണം കല്യാണം കഴിക്കാൻ എന്ന് വാശിപിടിക്കുന്ന പെൺകുട്ടികളെ കണ്ടുകാണും. ഇന്ന് 90s കിഡ്സ് എന്ന വിളിപ്പേര് കേൾക്കുന്ന കുട്ടികളുടെ ഹീറോ ആയിരുന്ന, അക്കാലത്തെ കൗമാര- യൗവന പ്രായത്തിലെ പെൺകുട്ടികളുടെ ഡ്രീംബോയ് ആയിരുന്ന ഒരു നടനുണ്ട്. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി, രജനികാന്ത് എന്നിവർക്കൊപ്പം അഭിനയിച്ചിട്ടും, അഭിനയ പാടവവും സൗന്ദര്യവും കൊണ്ട് സുന്ദരിമാരുടെ മനംകവർന്ന ചുള്ളൻ ചോക്ലേറ്റ് ബോയ്. അപകടശേഷം 12 വർഷം നഷ്‌ടമായ കരിയറിനെ തിരിച്ചുപിടിച്ച് കോടീശ്വരനായ നടൻ
advertisement
തമിഴ് ചിത്രം ദളപതിയിൽ രജനീകാന്തിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച കണ്ണടവെച്ച വെളുത്തു മെലിഞ്ഞ യുവാവിനെ ആരും മറന്നിരിക്കാനിടയില്ല. അതായിരുന്നു അരവിന്ദ് സ്വാമി. പിന്നെ റോജയിൽ 'കാതൽ റോജാവേ പാടി...' പ്രണയികളുടെ മനസിലേക്ക് കടലിരമ്പം സൃഷ്‌ടിച്ച നായകൻ. സിനിമയെ വെല്ലുന്ന വെല്ലുവിളികളും തിരിച്ചുവരവും ചേർന്നതാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നും വരുന്ന ഈ നടന് പറയാനുള്ളത്. ചെന്നൈയിലും അമേരിക്കയിലും പഠിച്ച യുവാവിന് അവസരങ്ങളുടെ വാതായനം തുറന്നു കിട്ടിയത് സിനിമാ ലോകത്തു നിന്നുമാണ് (തുടർന്ന് വായിക്കുക)
advertisement
ബിസിനസുകാരനായ വി.ടി. സ്വാമിയുടെയും ഭരതനാട്യം കലാകാരി വസന്തയുടെയും മകനായി പിറന്ന അരവിന്ദ് സ്വാമി, ഒരു പരസ്യചിത്രത്തിലെ പ്രകടനത്തിലൂടെ സിനിമയിലെത്തുകയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ, സംവിധായകൻ മണിരത്നവും. ആകർഷണീയമായ വ്യക്തിത്വവും അഭിനയ പാടവവും ഒത്തുചേർന്ന യുവാവിന് ദളപതിയിൽ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ആദ്യ ചിത്രം രജനീകാന്തിനൊപ്പം
advertisement
advertisement
advertisement
പതിവ് തെറ്റിക്കാതെ ഈ സിനിമയും മികച്ച പ്രതികരണം നേടി. അരവിന്ദ് സ്വാമി ഒരു പാൻ ഇന്ത്യൻ അഭിനേതാവായി ഉയർന്നു. 1999ൽ 'എൻ സ്വാസ കാട്രേ' എന്ന ചിത്രം ഇറങ്ങി. എന്നാൽ ഈ സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ഒപ്പം ചെയ്യേണ്ടിയിരുന്ന സിനിമ അവസാനനിമിഷം തെന്നിമാറി
advertisement
advertisement
advertisement


