ആമിർ ഖാന് കോവിഡ് പോസിറ്റീവ്; വീട്ടിൽ നിരീക്ഷണത്തിൽ

Last Updated:

താരത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ബോളിവുഡ് താരം ആമിർഖാന് കോവിഡ് പോസിറ്റീവ്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ കോവിഡ‍് പരിശോധന നടത്തണമെന്ന് ആമിർ ഖാൻ ആവശ്യപ്പെട്ടു.
താരത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. നേരത്തേ ബോളിവുഡ‍് യുവതാരം കാർത്തിക് ആര്യനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബൂൽ ബുലയ്യ 2 ചിത്രീകരണത്തിനിടയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചിത്രത്തിൽ കാർത്തിക്കിന്റെ സഹതാരമായ കിയാര അദ്വാനിയും സംവിധായകൻ അനീസ് ബസ്മീയും കോവിഡ് ടെസ്റ്റിന് വിധേയരായി. ഇരുവരുടേയും ഫലം നെഗറ്റീവാണ്. ബോളിവുഡ് താരങ്ങളായ, റൺബീർ കപൂര‍്, മനോജ് ബാജ്പേയ്, സിദ്ധാന്ത് ചതുർവേദി, താര സുതാരിയ, സതീഷ് കൗശിക്, എന്നിവർക്കും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു.
advertisement
ലാൽ സിംഗ് ചദ്ദയാണ് ആമിർഖാന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രശസ്ത ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാൽ സിംഗ് ചദ്ദ. കരീന കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കഴി‍ഞ്ഞ വർഷമായിരുന്നു ചിത്രത്തിന്റെ റിലീസ് ഈ വർഷം ക്രിസ്മസിന് ഉണ്ടാകുമെന്ന് ആമിർഖാൻ അറിയിച്ചത്. അമൃത്സർ, ഛണ്ഡീഗഡ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതും ലോക്ക്ഡൗൺ മൂലം മുടങ്ങി.
advertisement
1986 ൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബർട്ട് സെമാക്കിസ് അതേ പേരിൽ ഫോറസ്റ്റ് ഗംപ് ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അഡാപ്റ്റഡ് സ്ക്രീൻപ്ലേ, തുടങ്ങി നിരവധി ഓസ്കാറുകൾ ചിത്രം നേടിയിരുന്നു.
മാർച്ച് 14ന് തന്റെ 56ാം പിറന്നാൾ ദിവസം ആമിർഖാൻ സോഷ്യൽമീഡിയ ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ഇതാദ്യമായല്ല ആമിർ ഖാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സെറ്റിൽ ആയിരിക്കുമ്പോൾ ഉപകരണം നിരന്തരം റിംഗ് ചെയ്യുന്നതു കൊണ്ട് ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത് എന്ന് ആമിർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആമിർ ഖാന് കോവിഡ് പോസിറ്റീവ്; വീട്ടിൽ നിരീക്ഷണത്തിൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement