Barroz | 'അമൂല്യ' സെൽഫിയുമായി സുപ്രിയ മേനോൻ; ആ 'നിമിഷം' പങ്കുവെച്ച് അജു വർഗീസ്; ബറോസിന് ആശംസാ പ്രവാഹം
- Published by:Asha Sulfiker
- news18-malayalam
Last Updated:
Barroz Mohanlal | മലയാളത്തിന്‍റെ സൂപ്പർ താരങ്ങൾ ഒന്നിച്ചുള്ള ഒരു അപൂർവ്വ 'നിമിഷ'ത്തിന്‍റെ ചിത്രമാണ് നടൻ അജുവർഗ്ഗീസ് പങ്കു വച്ചത്.
മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്ന ബറോസ് എന്ന ചിത്രത്തിന് ഇന്ന് തുടക്കമാവുകയാണ്. ചിത്രത്തിന്‍റെ പൂജാ ചടങ്ങുകൾ ഇന്ന് നടന്നു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, എന്നിവരടക്കം താരനിബിഡമായിരുന്നു പൂജാ ചടങ്ങുകൾ. ചടങ്ങിനിടെ എടുത്ത ചിത്രങ്ങളും താരത്തിൻ ആശംസയും അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് 'അമൂല്യമായ സെല്‍ഫി' എന്നാണ് സുപ്രിയ മേനോൻ ഇൻസ്റ്റയിൽ കുറിച്ചത്.
advertisement
മലയാളത്തിന്‍റെ സൂപ്പർ താരങ്ങൾ ഒന്നിച്ചുള്ള ഒരു അപൂർവ്വ 'നിമിഷ'ത്തിന്‍റെ ചിത്രമാണ് നടൻ അജുവർഗ്ഗീസ് പങ്കു വച്ചത്.
advertisement
അഭിനയ വിസ്മയത്തിന്‍റെ ആദ്യ സംവിധാന സംരഭത്തിന് ആശംസ അറിയിച്ച് സിനിമാ ലോകത്തെ പല പ്രമുഖരും രംഗത്തെത്തെയിരുന്നു. അമിതാഭ് ബച്ചൻ, സുരേഷ് ഗോപി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ് തുടങ്ങി നിരവധി പേരാണ് മോഹൻ ലാലിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. മഹാനായ മോഹൻലാലിന് തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബാരോസിന്' എല്ലാവിധ ആശംസയും' എന്നാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.
T 3851 -Wishing the great Mohanlal the very best for his 1st directorial venture 'BARROZ' .. success , prosperity and greater glory .. ❤️❤️🙏🙏
— Amitabh Bachchan (@SrBachchan) March 23, 2021
advertisement
'അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, അദ്ദേഹത്തിന് പാട്ടു പാടാൻ കഴിയും, അദ്ദേഹത്തിന് ശരീരം നന്നായി ചലിപ്പിക്കാനും അദ്ദേഹത്തിന്റെ കഴിവുകളെ സമ്പന്നമാക്കാൻ എന്തു ചെയ്യാനും കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ അതിശയകരമായ തുടക്കത്തിൽ, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാവിധ ആശംസകളും വിജയം മാത്രവും നേരുന്നു. ബാറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും പ്രത്യേകിച്ച് ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് ശിവൻ എന്നിവർക്കും എല്ലാവിധ ആശംസകളും നേരുന്നു' - ആശംസ അറിയിച്ച് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
advertisement
advertisement
പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രി - പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.
advertisement
ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Barroz | 'അമൂല്യ' സെൽഫിയുമായി സുപ്രിയ മേനോൻ; ആ 'നിമിഷം' പങ്കുവെച്ച് അജു വർഗീസ്; ബറോസിന് ആശംസാ പ്രവാഹം