'എനിക്ക് ആൺപ്രതിമ വേണം; അതിൽ എന്ത് സ്ത്രീ വിരുദ്ധത' ? വാദം ന്യായീകരിച്ച് നടന്‍ അലൻസിയർ
- Published by:Sarika KP
- news18-malayalam
Last Updated:
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ആകെ നിറയുന്നത്. എന്നാൽ താൻ പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്ന് പറഞ്ഞ് നടന്‍ അലൻസിയർ. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ന്യായികരണം. പുരുഷനു ഒരു ശരീരം ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും അത് സ്ത്രീകളും കൂടി മനസ്സിലാക്കണം. സ്ത്രിയുടെ നഗ്നന ശരീരം മാത്രം വീട്ടിൽ കൊണ്ടുവെക്കുക എന്നല്ല അവാർഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അലൻസിയർ പറഞ്ഞു.
Also read-‘ഉണ്ണി മുകുന്ദൻ പറഞ്ഞാല്‍ പുരോഗമന തള്ള് ; പക്ഷെ, പറഞ്ഞത് കമ്യൂണിസ്റ്റ് പാവാട അലൻസിയർ’; ഹരീഷ് പേരടി
ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 15, 2023 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എനിക്ക് ആൺപ്രതിമ വേണം; അതിൽ എന്ത് സ്ത്രീ വിരുദ്ധത' ? വാദം ന്യായീകരിച്ച് നടന്‍ അലൻസിയർ