ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ! ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്; 'രാജാസാബ്' മോഷൻ പോസ്റ്റർ

Last Updated:

നടന്റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു

രാജാസാബ്
രാജാസാബ്
ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത ലുക്കിൽ പ്രഭാസ്. നടന്റെ 45-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന 'രാജാസാബ്' മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കിൽ പ്രഭാസ് പോസ്റ്ററിലുള്ളത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.
സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്‍റെ ലുക്കാണ് പോസ്റ്ററിന്‍റെ പ്രധാന ആകർഷണം. പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് സിനിമയുടെ അണിയപ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. ആ ഗംഭീര സർപ്രൈസുമായി എത്തിയിരിക്കുന്ന പുതിയ മോഷൻ പോസ്റ്റർ ആഘോഷപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 'ഹാപ്പി ബെർത്ത്ഡേ റിബൽ സാബ്' എന്നെഴുതിയാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവർത്തകർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ദ രാജാ സാബി'ന്‍റെ ആദ്യ ഗ്ലിംപ്സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടതോടെ ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹൊറർ റൊമാന്‍റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. അത് ഊട്ടിയുറപ്പിക്കുന്നതാണ് മോഷൻ പോസ്റ്റർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രിൽ 10-നാണ് റിലീസാവുക.
advertisement
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കൊറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ.കെ., പി.ആർ.ഒ.: ആതിര ദിൽജിത്ത്.
advertisement
Summary: Actor Prabhas sports a never before look for his upcoming movie The Raja Saab
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ! ഇതുവരെ കാണാത്ത ലുക്കിൽ പ്രഭാസ്; 'രാജാസാബ്' മോഷൻ പോസ്റ്റർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement