• HOME
  • »
  • NEWS
  • »
  • film
  • »
  • ലഹരിക്ക് അടിമയായ നടൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങി; ടിനി ടോം

ലഹരിക്ക് അടിമയായ നടൻ്റെ പല്ല് പൊടിഞ്ഞു തുടങ്ങി; ടിനി ടോം

കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു നടന്‍റെ പ്രതികരണം.

  • Share this:

    മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ടിനി ടോം. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരിയെന്നും ടിനി ടോം പറഞ്ഞു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിലായിരുന്നു നടന്‍റെ പ്രതികരണം.

    മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാന്‍ എന്റെ മകന് അവസരം ലഭിച്ചിരുന്നു. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹ രി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു ടിനി ടോം പറഞ്ഞു.ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ്’ ബോധവൽക്കരണ പരി പാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

    Published by:Arun krishna
    First published: