Actress Chitra Passes Away | നടി ചിത്ര അന്തരിച്ചു
- Published by:user_57
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു
ചെന്നൈ: മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭർത്താവ്. ഏക മകൾ മഹാലക്ഷ്മി. സംസ്കാരം ചെന്നൈ സാലിഗ്രാമത്തിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക്.
കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തൽ, തമിഴ് ചിത്രങ്ങളായ അപൂർവ രാഗങ്ങൾ, അവൾ അപ്പടിതാൻ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയിൽ തിരക്കിലായതോടു കൂടി പഠനം പത്താം ക്‌ളാസിൽ വച്ച് ഉപേക്ഷിച്ചു.
1983 ൽ പുറത്തിറങ്ങിയ 'ആട്ടക്കലാശം' ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
advertisement
1990കളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടർന്നു ദീർഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു.
തമിഴ് സിനിമയിൽ ശിവാജി ഗണേശൻ, കമൽ ഹാസൻ, ശരത് കുമാർ, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു.
2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിന് ശേഷം 18 വർഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ൽ തമിഴ് ചിത്രം ബെൽ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. തമിഴ് സീരിയൽ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു.
advertisement
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2021 8:51 AM IST